Tuesday, September 11, 2018 Last Updated 5 Min 58 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 08.04 PM

പ്രകൃതി ദുരന്തങ്ങളെ നേരിടാന്‍ അഗ്നിശമന സേനയുടെ പ്രത്യേക സേന വിഭാഗം രൂപീകരിക്കുന്നു

fire force

തിരുവനന്തപുരം: പ്രകൃതി ദുരന്തങ്ങളെ നേരിടാന്‍ സംസ്ഥാനത്ത് അഗ്നിശമനസേനയുടെ പ്രത്യേക വിഭാഗം രൂപീകരിക്കുന്നു. സംസ്ഥാനത്ത് കനത്ത മഴയെതുടര്‍ന്ന് നിരവധി നാശനഷ്ടങ്ങള്‍ ഉണ്ടായ സാഹചര്യത്തിലാണ് പ്രത്യേക വിഭാഗം രൂപികരിക്കുന്നതിനെപറ്റി തീരുമാനിച്ചത്. പ്രളയം, ഭൂമികുലുക്കം, ഉരുള്‍പൊട്ടല്‍, വെള്ളപൊക്കം, കെട്ടിടം തകര്‍ന്നു വീഴല്‍ മുതലായ അടിയന്തിര ഘട്ടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനുള്ള വിദഗ്ദ പരിശീലനം ലഭിച്ച ഉദ്യോഹസ്ഥരാകും പുതിയ വിഭാഗത്തില്‍ ഉള്ളത്. സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നും കമാന്‍ഡോ ഓപ്പറേഷനുകള്‍ക്ക് പരിശീലനം ലഭിച്ച നൂറ് പേരെയാണ് ആദ്യ ഘട്ടത്തില്‍ സേന വിഭാഗത്തില്‍ നിയമിക്കുക.

ഫയര്‍ഫോഴ്‌സ് ടെക്‌നിക്കല്‍ ഡയറക്ടര്‍ക്കാണ് സേനാ രൂപീകരണത്തിന്റെ താത്കാലിക ചുമതല. ആദ്യഘട്ടത്തില്‍ നൂറുപേര്‍ക്കാണ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിലേക്ക് പരിശീലനം നല്‍കുന്നതെങ്കിലും ഘട്ടം ഘട്ടമായി സേനയുടെ എണ്ണം വര്‍ധിപ്പിക്കാനാണ് ആലോചിക്കുന്നത്. ഭാവിയില്‍ എല്ലാ ജില്ലകളിലും പ്രത്യേക പരിശീലനം നേടിയ സേനാംഗങ്ങളെ ആധുനിക ഉപകരണങ്ങളോടൊപ്പം വിന്യസിക്കും. ഇവര്‍ക്ക് സഞ്ചരിക്കാനായി പ്രത്യേകം വാഹനങ്ങളും ഏര്‍പ്പെടുത്തുമെന്നും ഫയര്‍ഫോഴ്‌സ് ടെക്‌നിക്കല്‍ ഡയറക്ടര്‍ ആര്‍.പ്രസാദ് പറഞ്ഞു.

ഇതോടൊപ്പം, സേനയെ ആധുനികവല്‍ക്കരിക്കുന്നതിനുള്ള റിപ്പോര്‍ട്ട് അഗ്‌നിശമനസേന മേധാവി എ.ഹേമചന്ദ്രന്‍ ഐപിഎസ് സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്.അതിനായി 62.72 കോടി രൂപയുടെ ഉപകരണങ്ങള്‍ ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW