Tuesday, September 11, 2018 Last Updated 6 Min 25 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 08.01 PM

മുഹമ്മദ് അഖ്‌ലാഖിന്റെ കൊലപാതകം കുത്തിപ്പൊക്കിയിട്ടൊന്നും കാര്യമില്ല; തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ ജയിക്കും: അമിത് ഷാ

Amit Shah, Dadri lynching

ജയ്പൂര്‍: ബീഫിന്റെ പേരില്‍ അക്രമികള്‍ തല്ലിക്കൊന്ന മുഹമ്മദ് അഖ്‌ലാഖിന്റെ വിഷയം കുത്തിപ്പൊക്കിയാലും തിരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയിക്കുമെന്ന് അമിത് ഷാ. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ രാജസ്ഥാനില്‍ വച്ചായിരുന്നു അമിത് ഷായുടെ പ്രസ്താവന. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പശുവിന്റെ പേരില്‍ ഏറ്റവുമധികം ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നടന്ന സംസ്ഥാനമാണ് രാജസ്ഥാന്‍.

ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖിനെ കൊന്ന സംഭവം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു അമിത് ഷായുടെ പ്രതികരണം. ദാദ്രി കൊലപാതകം നടന്ന സമയത്തെ തിരഞ്ഞെടുപ്പില്‍ പോലും ബി.ജെ.പി വിജയിച്ചിട്ടുണ്ടെന്ന് അമിത് ഷാ അവകാശപ്പെട്ടു. എന്നൊക്കെ തിരഞ്ഞെടുപ്പ് വന്നാലും ചിലര്‍ അഖ്‌ലാഖ് കൊലപാതകവും അവാര്‍ഡ് വാപ്പസിയും വീണ്ടും കുത്തിപ്പൊക്കും. എന്നാല്‍ അപ്പോഴെല്ലാം ഞങ്ങള്‍ ജയിച്ചു കൊണ്ടേയിരിക്കും. ഈ തിരഞ്ഞെടുപ്പിലും ഞങ്ങള്‍ വിജയിക്കും-അമിത് ഷാ പറഞ്ഞു.

2015 സെപ്റ്റംബറിലാണ് യു.പിയിലെ ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖ് എന്ന വൃദ്ധനെ പ്രാദേശിക ബി.ജെ.പി നേതാവിന്റെ മകന്‍ ഉള്‍പ്പെടെയുള്ള അക്രമി സംഘം തല്ലിക്കൊന്നത്. വീട്ടില്‍ ബീഫ് സൂക്ഷിച്ചുവെന്ന് ആരോപിച്ചായിരുന്നു കൊലപാതകം.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW