Tuesday, September 11, 2018 Last Updated 14 Min 15 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 07.25 PM

ടെന്നീസില്‍ ലിംഗ വിവേചനം നിലനില്‍ക്കുന്നു പക്ഷേ സെറീന ചെയ്തത് തെറ്റു തന്നെയാണ് ; മാര്‍ട്ടിന നവരത്തിലോവ

 Serena williams

ന്യുയോര്‍ക്ക് : യു.എസ് ഓപ്പണ്‍ ഫൈനലില്‍ അംപയറോട് അപമര്യാദയായി പെരുമാറിയ സെറീനാ വില്യംസിന്റെ നടപടിയില്‍ പ്രതിഷേധിച്ച് മുന്‍ താരം മാര്‍ട്ടിന നവരത്തിലോവ. പുരുഷനായിരുന്നെങ്കിലും തെറ്റ് തെറ്റുതന്നെയാണ്. പക്ഷേ ഇക്കാര്യത്തില്‍ ലിംഗ വിവേചനമുണ്ട് എന്നാല്‍ അത് ടെന്നിസില്‍ മാത്രമല്ലെന്നും മാര്‍ട്ടിന വ്യക്തമാക്കി.

അറുപത്തിയെന്നുകാരിയായ മാര്‍ട്ടിന നവരത്തിലോവ ന്യുയോര്‍ക്ക് ടൈംസില്‍ എഴുതിയ ലേഖനത്തിലൂടെയാണ് സെറീനക്കെതിരെ പ്രതികരിച്ചത്. ശിക്ഷ ചോദ്യം ചെയ്യേണ്ട കാര്യമില്ലെന്നും സെറീനയുടെ കോര്‍ട്ടിലെ പെരുമാറ്റം ആരും പ്രോല്‍സാഹിപ്പിക്കുന്നില്ലെന്നും മാര്‍ട്ടിന ലേഖനത്തില്‍ വ്യക്തമാക്കി.

സെറിന പറഞ്ഞ ലിംഗ വിവേചനം ടെന്നീസില്‍ നിലനില്‍ക്കുന്നുവെന്നും കോര്‍ട്ടിലെ പെരുമാറ്റം അതിരുവിട്ടാല്‍ പുരുഷ താരങ്ങള്‍ക്ക് ശിക്ഷ ലഭിക്കാറില്ലെന്നും മാര്‍ട്ടിന വ്യക്തമാക്കി. പെരുമാറ്റം മോശമായാല്‍ സ്ത്രീകളെ മാത്രം ശിക്ഷിക്കാതെ പുരുഷന്‍മാരെയും ശിക്ഷിക്കാന്‍ കഴിയണമെന്ന് താരം ആവശ്യപ്പെട്ടു. 18 തവണ ഗ്രാന്‍സ്ലാം സിംഗിള്‍സ് കിരീടം നേടിയ താരമാണ് മാര്‍ട്ടീന നവരത്തിലോവ.

യു എസ് ഓപ്പണ്‍ ഫൈനല്‍ മത്സരത്തിനിടെ അംപയര്‍ കാര്‍ലോസ് റാമോസിനെ 'കള്ളല്‍' എന്നു വിളിച്ച സെറിനക്ക് ഒരു ഗെയിം പെനാല്‍ട്ടി ശിക്ഷ വിധിച്ചിരുന്നു. മത്സരത്തില്‍ ജപ്പാന്‍ താരത്തിനെതിരെ സെറീന പരജയപ്പെടുകയും ചെയ്തു . മത്സരത്തിനു ശേഷം നിറകണ്ണുകളോടെയാണ് സെറീന മാധ്യമങ്ങളെ കണ്ടത്.

Ads by Google
Ads by Google
Loading...
TRENDING NOW