Saturday, December 15, 2018 Last Updated 58 Min 16 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 07.23 PM

റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് മന്ത്രിയുടെ ശാസന; സര്‍ക്കാര്‍ നയം ഉദ്യോഗസ്ഥര്‍ തീരുമാനിക്കേണ്ട

Revenue minister

തിരുവനന്തപുരം: റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്റെ ശാസന. സര്‍ക്കാര്‍ നയം ഉദ്യോഗസ്ഥരല്ല തീരുമാനിക്കുകയെന്ന് മന്ത്രി പറഞ്ഞു. കൃഷി ഭൂമി വര്‍ധിപ്പിക്കുകയാണ് സര്‍ക്കാര്‍ നയമെന്നും റവന്യൂ മന്ത്രി പറഞ്ഞു. കൃഷിയേക്കാള്‍ ഊന്നല്‍ ടൂറിസത്തിനാണെന്നായിരുന്നു കുര്യന്റെ പ്രസ്താവന.

നേരത്തെ കുര്യനെ തള്ളി കൃഷി മന്ത്രി വി.എസ് സുനില്‍ കുമാറും രംഗത്ത് വന്നിരുന്നു. കുര്യന്‍ ഉദ്യോഗസ്ഥന് വേണ്ട അച്ചടക്കം പാലിച്ചില്ലെന്നായിരുന്നു സുനില്‍ കുമാറിന്റെ വിമര്‍ശനം. കൃഷി മന്ത്രി തന്റെ പരാതി മുഖ്യമന്ത്രിയെ അറിയിക്കാനും തീരുമാനിച്ചിട്ടുണ്ട്. നെല്‍കൃഷി വര്‍ധിപ്പിക്കുക എന്നതാണ് സര്‍ക്കാര്‍ നയം. ഉദ്യോഗസ്ഥര്‍ വ്യക്തിപരമായ അഭിപ്രായങ്ങള്‍ സര്‍ക്കാരിന് കുറിപ്പായാണ് നല്‍കേണ്ടതെന്നും കൃഷിമന്ത്രി വ്യക്തമാക്കിയിരുന്നു.

Ads by Google
Tuesday 11 Sep 2018 07.23 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW