Tuesday, September 11, 2018 Last Updated 0 Min 10 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 06.48 PM

അഭിമന്യുവിന്റെ മഹാരാജാസ് കോളേജ് വീണ്ടും ചുവന്ന് തുടുത്ത്; യൂണിയന്‍ തെരഞ്ഞെടപ്പില്‍ എല്ലാ സീറ്റിലും എസ്.എഫ്.ഐക്ക് ജയം

sfi, abhimanyu maharajas,

കൊച്ചി: എംജി യൂണിവേഴ്‌സിറ്റി കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മഹാരാജാസ് കോളേജില്‍ എസ്.എഫ്.ഐക്ക് വന്‍ വിജയം. മത്സരിച്ച എല്ലാ സീറ്റിലും എസ്.എഫ്.ഐ വിജയം നേടി. ജനറല്‍ സീറ്റുകളില്‍ എണ്ണൂറോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സ്ഥാനാര്‍ഥികള്‍ വിജയിച്ചത്.

വര്‍ഗീയത തുലയട്ടെയെന്ന് അഭിമന്യു ഉയര്‍ത്തിയ മുദ്രാവാക്യം എറണാകുളം മഹാരാജാസ് കോളേജ് നെഞ്ചേറ്റുകയായിരുന്നു. വര്‍ഗീയവാദികള്‍ക്കെതിരെ തെരഞ്ഞെടുപ്പിലൂടെയാണ് എസ്.എഫ്.ഐ മറുപടി നല്‍കിയത്.

മതനിരപേക്ഷ മഹാരാജാസിനെ പടുത്തുയര്‍ത്താന്‍ ഓരോ വോട്ട് എസ്.എഫ്.ഐക്ക് എന്നായിരുന്നു ഇത്തവണത്തെ മുദ്രാവാക്യം. കോളേജ് ചെയര്‍മാനായി അരുണ്‍ ജഗദീശന്‍ തെരഞ്ഞെടുക്കപ്പെട്ടു. വൈസ് ചെയര്‍മാന്‍ ശില്‍പ കെ ബി, ജനറല്‍ സെക്രട്ടറി രെതു കൃഷ്ണന്‍, മാഗസീന്‍ എഡിറ്റര്‍ മുഹമ്മദ് യാസീന്‍ കെ എം, ആര്‍ട്‌സ് ക്ലബ് സെക്രട്ടറി അനന്ദു സി എ, യു.യു.സി പ്രതിനിധികള്‍: എയ്ഞ്ചല്‍ ഏലിയാസ്, ജസീല കെ എ എന്നിവരെയാണ് തെരഞ്ഞെടുത്തത്.

sfi, abhimanyu maharajas,

Ads by Google
Tuesday 11 Sep 2018 06.48 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW