Tuesday, September 11, 2018 Last Updated 4 Min 13 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 05.48 PM

'യാത്രാ ചെലവിനായി പണമില്ല' എന്ന് എഴുതി നല്‍കിയാല്‍ യാത്രാബത്ത നല്‍കാമെന്ന് രേഖാശര്‍മ

uploads/news/2018/09/247755/p-c-george.jpg

ന്യൂഡല്‍ഹി : ഡല്‍ഹിയിലേയ്ക്ക് വരാന്‍ പി.സി ജോര്‍ജ് എംഎല്‍എയ്ക്ക് പണമില്ലെങ്കില്‍ 'യാത്രാ ചെലവിനായി പണമില്ല' എന്ന് എഴുതി നല്‍കിയാല്‍ യാത്രാ ബത്ത നല്‍കാമെന്ന് ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മ. പി.കെ ശശി വിഷയത്തില്‍ പെണ്‍കുട്ടി സമീപിച്ചാല്‍ വേണ്ടുന്ന നിയമസഹായം ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും ചെയ്തുകൊടുക്കുമെന്നു അവര്‍ വ്യക്തമാക്കി.

ഡല്‍ഹിയിലേയ്ക്ക് വരാന്‍ യാത്രാ ബത്ത വേണമെന്നും അല്ലെങ്കില്‍ ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ കേരളത്തിലേയ്ക്ക് വരട്ടേയെന്നും പി.സി ജോര്‍ജ് മുന്‍പ് പറഞ്ഞിരുന്നു. ദേശീയ വനിതാ കമ്മിഷന്റെ അധികാരങ്ങള്‍ ഒന്നുകൂടി പഠിക്കട്ടെ, വനിതാ കമ്മിഷന് ഒന്നും ചെയ്യാനാകില്ല. 'അവരെന്നാ എന്റെ മൂക്ക് ചെത്തുമോ' എന്നും പി.സി ചോദിച്ചിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW