Wednesday, November 07, 2018 Last Updated 40 Min 10 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 05.55 PM

അമേരിക്കയ്ക്ക് തലവേദന സൃഷ്ടിച്ച് റഷ്യയുടെ സൈനിക ശക്തിപ്രകടനം; പങ്കെടുക്കുന്നത് മൂന്ന് ലക്ഷം സൈനികര്‍

uploads/news/2018/09/247752/1-russia.jpg

മോസ്‌കോ : ഹിറ്റ്‌ലറുടെ നാസി സേനയെ പരാജയപ്പെടുത്തിയതിന്റെ 73-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ഒരാഴ്ച നീളുന്ന സൈനിക ശക്തിപ്രകടനങ്ങള്‍ക്ക് റഷ്യ തുടക്കമിട്ടു. അമേരിക്കയുമായി നേരിട്ടു കൊമ്പുകോര്‍ത്തിട്ടുള്ള റഷ്യയുടെ സൈനിക അഭ്യാസം അമേരിക്കക്ക് വലിയ തലവേദനയാണ്. അമേരിക്കയുടെ സൈനികാഭ്യസങ്ങളെക്കാള്‍ വളരെയധികം മികവുറ്റ പ്രകടനമാണ് റഷ്യന്‍ സേന കാഴ്ച വയ്ക്കുന്നത്.

1981 ല്‍ ഒന്നരലക്ഷം സൈനികരെ അണിനിര്‍ത്തി റഷ്യ നടത്തിയ സൈനിക അഭ്യാസങ്ങളെക്കാള്‍ പതിന്‍മടങ്ങ് കരുത്തുള്ള ആഭ്യസമാണ് ഇത്തവണ നടത്താന്‍ പദ്ധതിയിടുന്നതെന്ന്. പ്രതിരോധ മന്ത്രി സെര്‍ജി ഷോഗു പറഞ്ഞു. കിഴക്കന്‍ സെര്‍ബിയയില്‍ വോസ്‌റ്റോക്ക് 2018 എന്ന പേരില്‍ നടത്തപ്പെടുന്ന സൈനിക ആഭ്യാസ പ്രകടനങ്ങളില്‍ 36000 സേനാ വാഹനങ്ങള്‍, 1000 യുദ്ധ വിമാനങ്ങള്‍, 80 യുദ്ധ കപ്പലുകളും വിന്യസിക്കും. സൈനിക വാഹനങ്ങളും യുദ്ധകോപ്പുകളും കവചിത വാഹനങ്ങളും ഒരേ നിരയില്‍ വിന്യസിക്കുന്നത് യൂദ്ധാന്തരീക്ഷം സൃഷ്ടിക്കുമെന്ന് സെര്‍ജി ഷോഗു വ്യക്തമാക്കി.

അമേരിക്കയും യുറോപ്യന്‍ രാജ്യങ്ങളുമായുള്ള റഷ്യയുടെ ബന്ധം ആത്ര സുഖകരമല്ല ഈ അവസരത്തില്‍ സൈനികാഭ്യാസ പ്രകടനങ്ങള്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നതിനു കാരണമാകുമെന്ന് നാറ്റോ അഭിപ്രായപ്പെട്ടു. ആരോപണങ്ങള്‍ക്കൊന്നും ചെവികൊടുക്കാതെ മുന്നോട്ടു പോകാന്‍ തന്നെയാണ് റഷ്യയുടെ തീരുമാനം. ഐ.എസിനെതിരെ സിറിയയില്‍ സൈനിക ഇടപെടല്‍ നടത്തിയിട്ടും ഒരു സുരക്ഷാ പ്രശ്‌നം പോലുമില്ലാതെ വിജയകരമായാണ് റഷ്യ ഫുട്‌ബോള്‍ ലോകകപ്പ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയത്.

സോവിയറ്റ് യുണിയന്റെ തകര്‍ച്ചയില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ റഷ്യ വ്‌ളാഡിമര്‍ പുടിന്റെ കീഴില്‍ പഴയ പ്രതാപത്തിലേക്ക് മടങ്ങി വരുന്നതിന്റെ സൂചനകള്‍ കാണിച്ചു തുടങ്ങിയിട്ടുണ്ട്. ഇത് ലോക പോലിസ് ചമയുന്ന അമേരിക്കക്ക് ഭീഷണിയാണ്. റഷ്യയുമായി വളരെ നല്ല ബന്ധം പുലര്‍ത്തുന്ന ഇന്ത്യക്ക് നിര്‍ണായക അവസരങ്ങളില്‍ പിന്തുണ നല്‍കിയത് റഷ്യയാണ്.ഐക്യരാഷ്ര്ട സഭയില്‍ ചൈന പോലും പിന്തുണക്കാതിരുന്ന അവസരത്തിലും ഇന്ത്യയെ റഷ്യ പിന്തുണച്ചിരുന്നു.

Ads by Google
Tuesday 11 Sep 2018 05.55 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW