Friday, November 16, 2018 Last Updated 56 Min 51 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 05.21 PM

നിര്‍മാണ കേന്ദ്രത്തില്‍ നിന്നു പുതിയ കാറുമായി ജീവനക്കാര്‍ കടന്നു; ഒടുവില്‍ പിടിയിലായി

Renault duster, car stolen

ചെന്നൈയിലെ റെനോ നിസാന്‍ നിര്‍മാണ കേന്ദ്രത്തില്‍ നിന്ന് രണ്ട് പുതിയ ഡസ്റ്റര്‍ എസ്.യു.വി യുമായി ജീവനക്കാര്‍ മുങ്ങി. ഈ വര്‍ഷം ജനുവരി 22നാണ് രണ്ട് കാറുകള്‍ മോഷണം പോയ വിവരം കമ്പനി അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. തമിഴ്‌നാട് പോലീസിന് കമ്പനി പരാതി നല്‍കുകയും ചെയ്തു, അന്വേഷണത്തില്‍ മോഷണം നടത്തിയത് നിര്‍മാണ കേന്ദ്രരത്തിലെ ജീവനക്കാര്‍ തന്നെയാണെന്ന് കണ്ടെത്തുകയായിരുന്നു.

പി.മാരിമുത്തു(28), അരുണ്‍ കുമാര്‍(27) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ ഏഴു വര്‍ഷമായി ഇവിടെ ജോലിചെയ്ത് വരുകയായിരുന്നു. ഷോറൂമുകളിലേക്ക് വാഹനം ആയിക്കുന്നതിന് മുമ്പ് പുതിയ കാറുകള്‍ക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് ടെസ്റ്റ് ഡ്രൈവ് ചെയ്തു നോക്കുന്ന ജോലിയായിരുന്നു ഇവര്‍ക്ക്. ഈ സമയത്താണ് ഇവര്‍ പുതിയ കാറില്‍ വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച് നിര്‍മാണ കേന്ദ്രരത്തില്‍ നിന്നും വാഹനം കടത്തിയത്.

Renault duster, car stolen

രണ്ട് എസ്.യു.വികളില്‍ ഒന്ന് ഇവര്‍ ആറ് ലക്ഷം രൂപയ്ക്ക് മറിച്ച് വില്‍കുകയും ചെയ്തിരുന്നു. അടുത്ത കാര്‍ വില്‍ക്കാന്‍ ശ്രമിക്കുമ്പോഴാണ് രണ്ടു പേരും പോലീസിന്റെ പിടിയിലാകുന്നത്. 25 ലക്ഷം രൂപയോളം വില മതിക്കുന്ന കാറുകളാണ് ഇവര്‍ കടത്തിയത്. മാസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് പോലീസ് കാറുകള്‍ കണ്ടെത്തിയത്.

Renault duster, car stolen

Ads by Google
Ads by Google
Loading...
TRENDING NOW