Tuesday, September 11, 2018 Last Updated 6 Min 9 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 05.11 PM

നീതിക്കു വേണ്ടിയുള്ള കന്യാസ്ത്രീകളുടെ സമരത്തിന് ഐക്യദാര്‍ഢ്യവുമായി കപ്പൂച്ചിന്‍ സഭ

സത്യം ജയിക്കട്ടെ, നീതി പുലരട്ടെ എന്നും ജെപിഐസി കമ്മീഷന്‍ അംഗം ഫാ.ജേക്കബ് കാണി ഒഎഫ്എം
Capuchins church

ന്യൂഡല്‍ഹി: ബലാത്സംഗ പരാതിയില്‍ പ്രതിസ്ഥാനത്തുള്ള ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റു വൈകുന്നതില്‍ പ്രതിഷേധിച്ച് സമരം നടത്തുന്ന മിഷണറീസ് ഓഫ് ജീസസ് സന്യാസ സഭയിലെ കന്യാസ്ത്രീകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കപ്പൂച്ചിന്‍ സഭ. സഭയില്‍ നിന്നും സര്‍ക്കാരില്‍ നിന്നും നീതി തേടി കന്യാസ്ത്രീ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി കപ്പൂച്ചിന്‍ സഭയുടെ ജസ്റ്റീസ്, പീസ് ആന്റ് ഇന്റഗ്രിറ്റി ഓഫ് ക്രിയേഷന്‍ (ജെപിഐസി) കമ്മീഷന്‍, ഇന്ത്യ അറിയിച്ചു. കന്യാസ്ത്രീക്കും അവര്‍ക്കു വേണ്ടി സമരം ചെയ്യുന്നവര്‍ക്കും തങ്ങളുടെ ധാര്‍മ്മിക പിന്തുണയും പ്രാര്‍ത്ഥനയുമുണ്ട്.

ഭീതിയോ പ്രീതിയോ കൂടാതെ സത്യം ജയിക്കട്ടെ, നീതി പുലരട്ടെ എന്നും ജെപിഐസി കമ്മീഷന്‍ അംഗം ഫാ.ജേക്കബ് കാണി ഒഎഫ്എം വ്യക്തമാക്കി.

The Justice, Peace and Integrity of Creation (JPIC) Commission of the Capuchins in India Expresses its solidarity with the nun demanding justice from the Church and the government of Kerala in the sexual abuse case she filed against Bishop Franco. We assure her and other nuns fighting for her of our moral support and prayers.
Let the Truth triumph and Justice upheld, without any fear or favour.

- Fr. JACOB KANI OFM Cap.
(Member, JPIC Commission, Rome)

Ads by Google
Tuesday 11 Sep 2018 05.11 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW