Tuesday, September 11, 2018 Last Updated 4 Min 54 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 05.10 PM

ബി.ജെ.പി ഹിന്ദുത്വത്തെ പിന്നില്‍ നിന്ന് കുത്തി; ഹിന്ദുക്കള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ലെന്നും ശിവസേന

Sivsena, BJP

മുംബൈ: ബി.ജെ.പിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ശിവസേന. ഹിന്ദുത്വം പറഞ്ഞ് അധികാരത്തില്‍ വന്ന ബി.ജെ.പി ഹിന്ദുക്കള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ലെന്ന് ശിവസേന ആരോപിച്ചു. ഹിന്ദുക്കള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ലെന്ന് മാത്രമല്ല. ഹിന്ദുത്വത്തെ പിന്നില്‍ നിന്ന് കുത്തിയ പാര്‍ട്ടിയാണ് ബി.ജെ.പി എന്നും ശിവസേന കുറ്റപ്പെടുത്തി.

കോണ്‍ഗ്രസ് പതിറ്റാണ്ടുകളോളം മുസ്ലീങ്ങളെ പ്രീണിപ്പിച്ചുവെങ്കില്‍, ബി.ജെ.പി ഹിന്ദുക്കളെ പരിഗണിക്കാതെ മതേതരത്വം തെളിയിക്കാന്‍ ശ്രമിക്കുകയാണെന്നും ശിവസേന പാര്‍ട്ടി മുഖപത്രമായ സാംമ്‌നയില്‍ ആരോപിച്ചു. ഹിന്ദുക്കള്‍ നിരാശരാണ്. രാമക്ഷേത്രമായാലും ഏക സിവില്‍ കോഡ് ആയാലും ബി.ജെ.പി ഹിന്ദുക്കള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ല. അധികാരം നേടുന്നത് വരെ മാത്രമേ ബി.ജെ.പിക്ക് തീവ്ര ഹിന്ദുത്വം ഉണ്ടായിരുന്നുള്ളൂ എന്നും ശിവസേന ആരോപിച്ചു.

ബി.ജെ.പി കോണ്‍ഗ്രസിനെപ്പോലെ തന്നെ ആയിരിക്കുകയാണ്. ഹിന്ദുക്കളെ മതേതരരാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഹിന്ദുക്കള്‍ക്ക് മേധാവിത്വം നേടണമെന്നില്ലെന്ന ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയേയും ശിവസേന രൂക്ഷമായി വിമര്‍ശിച്ചു. ഹിന്ദുത്വത്തിനും രാജ്യത്തിനും വേണ്ടി സംസാരിക്കുന്നവരെ ബി.ജെ.പി ശത്രുവായി കാണുന്നു. ഹിന്ദുക്കള്‍ യോജിച്ച് നിന്നതിനാലാണ് മോഡി അധികാരത്തില്‍ വന്നതെന്നും ശിവസേന കൂട്ടിച്ചേര്‍ത്തു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW