Tuesday, September 11, 2018 Last Updated 1 Min 5 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 04.47 PM

സമരം ചെയ്യാന്‍ കന്യാസ്ത്രീകള്‍ക്കും സ്വാതന്ത്ര്യമുണ്ട്; എല്ലാം ഗൂഢാലോചനയെന്ന് ബിഷപ്പ് ഫ്രാങ്കോ; കേസില്‍ ഇടപെടില്ലെന്ന് ജലന്ധര്‍ പോലീസ്

ബിഷപ്പിനെതിരായ കേസ് ദുര്‍ബലപ്പെടുത്താന്‍ പോലീസ് ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
 franco mulackal

ജലന്ധര്‍: തനിക്കെതിരായ കന്യാസ്ത്രീയുടെ പരാതിക്കു പിന്നില്‍ എല്ലാം ഗുഢാലോചനയാണെന്ന് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. അന്വേഷണവുമായി എല്ലാവിധത്തിലും സഹകരിക്കും. കന്യാസ്ത്രീകളുടെ സമരവും ഗൂഢാലോചനയുടെ ഭാഗമാണ്. കന്യാസ്ത്രീകള്‍ക്ക് സമരം ചെയ്യാന്‍ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ കന്യാസ്ത്രീകളെ മുന്‍നിര്‍ത്തി സഭയെ തകര്‍ക്കുകയാണ് ചിലരുടെ ലക്ഷ്യം. സഭയ്ക്ക് എതിരായ ശക്തികള്‍ കന്യാസ്ത്രീകളെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം ജലന്ധറില്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ജലന്ധര്‍ ബിഷപ്പിനെതിരായ കേസില്‍ ഇടപെടില്ലെന്ന് ജലന്ധ പോലീസ് കമ്മീഷണര്‍. കേരള പോലീസ് ഇവിടെ വന്നു. അവരുടെ അന്വേഷണത്തോട് തങ്ങള്‍ സഹകരിച്ചു. ഇതില്‍ ജലന്ധര്‍ പോലീസിന് ഒരു പങ്കുമില്ല. അവരെ സഹായിക്കുകയാണ് തങ്ങള്‍ ചെയ്യുക. അന്വേഷണം സുഗമമാക്കുകയും ക്രമസമാധാനം പാലിക്കുകയുമാണ് തങ്ങളുടെ ചുമതലയെന്നും ജലന്ധര്‍ കമ്മീഷണര്‍ എ.എന്‍.ഐയോട് പ്രതികരിച്ചു.

സമരം ചെയ്യാനിറങ്ങുമ്പോള്‍ തങ്ങളുടെ ജീവന് ഭീഷണിയുണ്ടായിരുന്നുവെന്ന് പരാതിക്കാരിയെ പിന്തുണച്ച് സമരം നടത്തുന്ന കന്യാസ്ത്രീകള്‍ പറഞ്ഞു. മദര്‍ ജനറാള്‍ സി.റെജീനയോട് എല്ലാ കാര്യങ്ങളും പരാതിപ്പെട്ടിരുന്നു. എന്നല്‍ ബിഷപപിനെ പിന്തുണയ്ക്കാനാണ് അവര്‍ തയ്യാറായത്. തന്റെ അധികാരം എടുത്തുമാറ്റുമോ എന്നാണ് അവര്‍ ഭയന്നതെന്നും കന്യാസ്ത്രീകള്‍ പറയുന്നു.

ബിഷപ്പിനെതിരായ കേസ് ദുര്‍ബലപ്പെടുത്താന്‍ പോലീസ് ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കുറ്റം ചെയ്തവരെ മാതൃകാപരമായി ശിക്ഷിക്കുകയാണ് വേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.

Ads by Google
Tuesday 11 Sep 2018 04.47 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW