Wednesday, November 21, 2018 Last Updated 1 Min 56 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 04.31 PM

ഫ്രാങ്കോയെ തുറന്നുകാട്ടി കന്യാസ്ത്രീയുടെ കത്ത്... ആഘോഷമില്ലാതെ കലാലോത്സവം...പ്രധാന വാര്‍ത്തകള്‍

uploads/news/2018/09/247745/franco.jpg

ബിഷപ്പ് ഫ്രാങ്കോ കന്യാസ്ത്രീകളെ സമീപിച്ചിരുന്നത് കഴുകന്‍ കണ്ണുകളോടെ; നൂണ്‍ഷ്യോയ്ക്ക് കന്യാസ്ത്രീയുടെ കത്ത് നല്‍കി

കോട്ടയം: ബിഷപ്പ് ഫ്രാങ്കോയില്‍ നിന്നും തനിക്കും സഭയിലെ മറ്റു കന്യാസ്ത്രീകള്‍ക്കും നേരിട്ട ലൈംഗിക അതിക്രമം വ്യക്തമാക്കി പരാതിക്കാരിയായ കന്യാസ്ത്രീ വത്തിക്കാന്‍ സ്ഥാനപതി ജിയബറ്റിസ്ത ദിക്വാത്രോയ്ക്ക് അയച്ച പുതിയ കത്ത് പുറത്ത്. ബിഷപ്പ് ഫ്രാങ്കോ കന്യാസ്ത്രീകളെ സമീപിച്ചിരുന്നത് കഴുകന്‍ കണ്ണുകളോടെയാണ്. അവരെ ബലപ്രയോഗത്തിലൂടെയോ അവരുടെ ബലഹീനത മുതലെടുത്തോ അയാള്‍ വശത്താക്കിയിരുന്നു. തനിക്ക് വഴങ്ങിയവരെ എന്തുവില കൊടുത്തും അയാള്‍ സംരക്ഷിച്ചപ്പോള്‍, മിഷണറീസ് ഓഫ് ജീസസ് സഭയില്‍ നിന്ന് ഒരുപറ്റം കന്യാസ്ത്രീകള്‍ കൊഴിഞ്ഞുപോയതിനു പിന്നിലുള്ള കാരണത്തെ കുറിച്ച് അയാള്‍ക്ക് ഒരു ആശങ്കയുമുണ്ടായിരുന്നില്ലെന്ന് ഇക്കഴിഞ്ഞ എട്ടിന് നൂണ്‍ഷ്യോയ്ക്ക് അയച്ച പുതിയ കത്തില്‍ കന്യാസ്ത്രീ ചൂണ്ടിക്കാട്ടുന്നു.

uploads/news/2018/09/247745/school-festival.jpg

കലോത്സവം ആഘോഷമില്ലാതെ നടത്തിയേക്കും ; മുഖ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥരും സാംസ്‌ക്കാരിക പ്രവര്‍ത്തകരുമായും ചര്‍ച്ച നടത്തി

തിരുവനന്തപുരം: പ്രളയത്തെ തുടര്‍ന്ന് ഒഴിവാക്കപ്പെട്ട ആഘോഷപരിപാടികളില്‍ പെട്ടുപോയ സംസ്ഥാന സ്‌കൂള്‍ കലോത്സവം നടത്തിയേക്കും. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഉന്നതോദ്യോഗസ്ഥരും സാംസ്‌ക്കാരിക പ്രവര്‍ത്തകരുമായും സംസാരിച്ചെന്നും അദ്ദേഹം അമേരിക്കയില്‍ നിന്നും തിരിച്ചുവന്ന ശേഷം ഇക്കാര്യത്തില്‍ തീരുമാനം എടുക്കുമെന്നുമാണ് സൂചന. സംസ്ഥാന സ്‌കൂള്‍ കലോത്സവം ഒഴിവാക്കുന്നതിനെതിരേ വലിയ പ്രതിഷേധം നാനാഭാഗത്ത് നിന്നും ഉയര്‍ന്നിരുന്നു.

uploads/news/2018/09/247745/mehul-chokshi.jpg

പിഎന്‍ബി തട്ടിപ്പ് കേസ് അടിസ്ഥാന രഹിതവും തെറ്റായതും; മെഹുല്‍ ചോക്‌സി വീഡിയോ സന്ദേശം പുറത്ത്

ന്യൂഡല്‍ഹി: തങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ നിഷേധിച്ച് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും വായ്പ തട്ടിപ്പ് കേസിലെ പ്രതി മെഹുല്‍ ചോക്‌സി. ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും തെറ്റായതുമാണെന്ന് അദ്ദേഹം പ്രതികരിച്ചു. ചോക്‌സിയുടെ വീഡിയോ സന്ദേശമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇതാദ്യമായാണ് വിശദീകരണവുമായി രംഗത്ത് എത്തിയത്.

uploads/news/2018/09/247745/ram.jpg

അസം പൗരത്വ രജിസ്റ്ററില്‍ ഉള്‍പ്പെടാത്തവരെ നാട് കടത്തണമെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി

ന്യൂഡല്‍ഹി: അസം പൗരത്വ രജിസ്റ്ററില്‍ ഉള്‍പ്പെടാത്തവരെ കണ്ടെത്തി നാട് കടത്തണമെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി റാം മാധവ്. ദേശീയ പൗരത്വ പട്ടിക വഴി നിയമവിരുദ്ധ കുടിയേക്കക്കാരെ കണ്ടെത്താന്‍ കഴിയും. അടുത്തതായി ഇവരെ വോട്ടര്‍ പട്ടിക ഉള്‍പ്പെടെയുള്ള രേഖകളില്‍ നിന്നും ഒഴിവാക്കണമെന്നും റാം മാധവ് പറഞ്ഞു.

uploads/news/2018/09/247745/aadhaar.jpg

ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമല്ലെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്; 2500 മുടക്കിയാല്‍ ആര്‍ക്കും വിവരങ്ങള്‍ ചോര്‍ത്താം

ഇന്ത്യന്‍ പൗരന്മാരുടെ ബയോമെട്രിക് വിവരങ്ങള്‍ ഉള്‍പ്പെടെ സൂക്ഷിച്ചിരിക്കുന്ന ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമല്ലെന്നതിന് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നു. ആധാര്‍ നമ്പര്‍ മാത്രം കിട്ടിയാല്‍ ആര്‍ക്കും വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയില്ലെന്നുള്ള ആധാര്‍ നടത്തിപ്പുകാരായ യുണിക്ക് ഐഡന്റിഫിക്ഷേന്‍ അഥോറിറ്റി ഓഫ് ഇന്ത്യലുടെ അവകാശവാദം നിലനില്‍ക്കേയാണ് സുരക്ഷാ വീഴ്ച സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്.

Ads by Google
Tuesday 11 Sep 2018 04.31 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW