Sunday, June 23, 2019 Last Updated 22 Min 59 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 04.22 PM

ഇന്ത്യയെ തള്ളി നേപ്പാള്‍ ചൈനയുമായി അടുക്കുന്നു; സംയുക്ത സൈനികാഭ്യാസം നടത്തും

Nepal,  China

ന്യൂഡല്‍ഹി: ഇന്ത്യയെ തള്ളി നേപ്പാള്‍ ചൈനയുമായി അടുക്കുന്നു. സംയുക്ത സൈനികാഭ്യാസം നടത്താന്‍ ഇന്ത്യയുടെ ക്ഷണം നിരസിച്ച നേപ്പാള്‍ ചൈനയുമായി സംയുക്ത സൈനികാഭ്യാസം നടത്താന്‍ തീരുമാനിച്ചു. സാഗര്‍മാത ഫ്രണ്ട്ഷിപ്പ് 2 എന്ന് പേരിട്ട സൈനികാഭ്യാസം സിചുവാന്‍ പ്രവിശ്യയില്‍ സെപ്റ്റംബര്‍ 17 മുതല്‍ ആരംഭിക്കും.

നേപ്പാള്‍ ആര്‍മിയുടെയും ചൈനീസ് പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയുടേയും സൈനികര്‍ സംയുക്ത സൈനികാഭ്യാസത്തില്‍ പങ്കെടുക്കും. 2017 ഏപ്രിലിലും ഇരു രാജ്യങ്ങളും സംയുക്ത സൈനികാഭ്യാസം നടത്തിയിരുന്നു. സെപ്റ്റംബര്‍ 17ന് ആരംഭിക്കുന്ന സൈനികാഭ്യാസം 10 ദിവസം നീണ്ടുനില്‍ക്കും.

അതേസമയം ഇന്ത്യയുടെ ക്ഷണം നിരസിച്ചതില്‍ തെറ്റില്ലെന്നും ചൈനയുമായുള്ള സംയുക്ത സൈനികാഭ്യാസം നേരത്തെ തീരുമാനിച്ചതാണെന്നും നേപ്പാള്‍ പ്രതികരിച്ചു. ഇന്ത്യ, മ്യാന്‍മര്‍, ബംഗ്ലാദേശ്, ശ്രീലങ്ക, തായ്‌ലന്‍ഡ്, നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ ബിംസ്‌ടെകിന്റെ പേരിലാണ് ഇന്ത്യ നേപ്പാളിനെ സംയുക്ത സൈനികാഭ്യാസത്തിന് ക്ഷണിച്ചത്.

എന്നാല്‍ ബിംസ്‌ടെക് അംഗത്വം വ്യാപാര ആവശ്യങ്ങള്‍ക്ക് മാത്രമേ നേപ്പാള്‍ ഉപയോഗിക്കൂ എന്നും സംയുക്ത സൈനികാഭ്യാസത്തിന് താല്‍പ്പര്യമില്ലെന്നും നേപ്പാള്‍ വ്യക്തമാക്കി. നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ്മ ഒലിയുടെ മാധ്യമ ഉപദേഷ്ടാവ് കുന്ദന്‍ അര്യാലാണ് നേപ്പാളിന്റെ നിലപാട് വ്യക്തമാക്കിയത്. സെപ്റ്റംബര്‍ 10-16 വരെ മഹാരാഷ്ട്രയിലെ പൂനെയിലാണ് ബിംസ്‌ടെക് സംയുക്ത സൈനികാഭ്യാസം തീരുമാനിച്ചിരുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW