Tuesday, November 13, 2018 Last Updated 44 Min 41 Sec ago English Edition
Todays E paper
Ads by Google
Right Wing / ശില്‍പ്പ പ്രശാന്ത്
Tuesday 11 Sep 2018 03.29 PM

പതിനായിരങ്ങളുടെയും കോടികളുടെയും 'ശകട'മുള്ളവര്‍ പെട്രോളടിക്കുന്നത് ഒരേ വിലയ്ക്ക്... ഇതെന്തു നീതി സര്‍ക്കാരേ...

സ്വന്തമായി ഒരു വാഹനമെന്ന സ്വപ്നം പൂവണിയിക്കാന്‍ വെറും പതിനായിരങ്ങള്‍ മാത്രം വിലയുള്ള ഇരുചക്ര വാഹനങ്ങള്‍ പോലും തവണകളായി വാങ്ങുന്ന പാവപ്പെട്ടവനും... കോടികള്‍ രൊക്കം കൊടുത്ത് പുതിയ മോഡല്‍ ആഡംബര വാഹനങ്ങള്‍ മാറിമാറി സ്വന്തമാക്കുന്നവരും ഇവിടെ പെട്രോള്‍ വാങ്ങുന്നത് ഒരേ വിലയ്ക്ക്. കോടികളുടെ വാഹനങ്ങള്‍ക്ക് ലക്ഷങ്ങള്‍ ടാക്സും ഇന്‍ഷ്വറന്‍സും അടക്കുന്നവനും പെട്രോളടിക്കുന്നത് പാവങ്ങള്‍ പെട്രോള്‍ വാങ്ങുന്ന അതേ വിലയ്ക്ക്...

uploads/news/2018/09/247739/petrol-main.jpg

ഭരണകൂടങ്ങളുടെ മൗനാനുവാദത്തോടെ പെട്രോള്‍-ഡീസല്‍ വില വര്‍ധന അനിയന്ത്രിതമായി തുടരുകയാണ്... ഈ വില വര്‍ധന പിടിച്ചു നിര്‍ത്താന്‍ ഒരു വഴിയുമില്ലെന്ന് പറഞ്ഞ് കൈമലര്‍ത്തുന്ന അധികാരികള്‍ ഒന്നു ചിന്തിക്കുക....

ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റത്തിനിടയിലും സ്വന്തമായി ഒരു വാഹനമെന്ന സ്വപ്നം പൂവണിയിക്കാന്‍ വെറും പതിനായിരങ്ങള്‍ മാത്രം വിലയുള്ള ഇരുചക്ര വാഹനങ്ങള്‍ പോലും തവണകളായി വാങ്ങുന്ന പാവപ്പെട്ടവനും... കോടികള്‍ രൊക്കം കൊടുത്ത് പുതിയ മോഡല്‍ ആഡംബര വാഹനങ്ങള്‍ മാറിമാറി സ്വന്തമാക്കുന്നവരും ഇവിടെ പെട്രോള്‍ വാങ്ങുന്നത് ഒരേ വിലയ്ക്ക്. കോടികളുടെ വാഹനങ്ങള്‍ക്ക് ലക്ഷങ്ങള്‍ ടാക്സും ഇന്‍ഷ്വറന്‍സും അടക്കുന്നവനും പെട്രോളടിക്കുന്നത് പാവങ്ങള്‍ പെട്രോള്‍ വാങ്ങുന്ന അതേ വിലയ്ക്ക്...

ഇത് എന്തൊരു നീതി...

എന്തുകൊണ്ടാണ് സമൂഹത്തിലെ സാമ്പത്തിക അന്തരം കണക്കിലെടുത്ത് പെട്രോള്‍ വാങ്ങാന്‍ ഇവിടെ ഒരു റേഷന്‍ സംവിധാനം ഇല്ലാത്തത്...? വാഹനവിലയ്ക്ക് അനുസൃതമായി മാത്രം പെട്രോള്‍ വിലയില്‍ ഉയര്‍ച്ച താഴ്ചകള്‍ കൊണ്ടുവന്നാല്‍ ഈ പ്രശ്നം ഏറെക്കുറെ പരിഹരിക്കപ്പെടില്ലേ...? അല്ലെങ്കില്‍ വാഹനങ്ങളുടെ നിയന്ത്രിക്കപ്പെടണം. മുറ്റം നിറയേ വാഹനങ്ങള്‍ വാരിക്കൂട്ടിയ മുതലാളിമാര്‍ കൂടുതല്‍ തുകയ്ക്ക് പെട്രോള്‍ അടിക്കട്ടേ... ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയില്‍ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന പാവങ്ങളുടെ ഇരുചക്ര വാഹനങ്ങളിലും വന്‍ തുകയ്ക്ക് പെട്രോള്‍ അടിക്കണമെന്ന് ആര്‍ക്കാണ് ഇത്ര നിര്‍ബന്ധം.

അലെങ്കില്‍ ജനങ്ങള്‍ക്കു വേണ്ടി സംസ്ഥാനം നികുതി വേണ്ടെന്നു വച്ചാല്‍ പെട്രോളിനും ഡീസലിനും വില കുറയും. എന്നാല്‍, പ്രതിമാസം 700 കോടിയോളം രൂപ ഖജനാവിലേയ്ക്ക് എത്തുന്നത് വേണ്ടെന്നു വയ്ക്കാന്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരും ഇവിടെ തയ്യാറാകുന്നില്ല. പെട്രോളും ഡീസലും ജിഎസ്ടിയ്ക്ക് കീഴില്‍ കൊണ്ടുവന്നാലും സര്‍ക്കാരിന് നികുതി വരുമാനത്തില്‍ വന്‍ തിരിച്ചടിയാകും.

വന്ന് വന്ന് പെട്രോള്‍-ഡീസല്‍ വില സര്‍വകാല റെക്കോര്‍ഡില്‍ എത്തി നില്‍ക്കുകയാണ്. ദൈനം ദിനം വിലകൂടി കൂടി ഒരു സുപ്രഭാതത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് 100 രൂപ എന്നതില്‍ എത്തിയാലും അത്ഭുതപ്പെടാനില്ല. സ്ഥിതി ഇതാണെങ്കില്‍ ഏറെ താമസിയാതെ കാര്യങ്ങള്‍ ഇത്തരത്തിലാകും. അപ്പോഴും ഒരു ലിറ്റര്‍ പെട്രോളിന് 100 രൂപ ആയതിന്റെ പേരില്‍ സ്വന്തം വാഹനത്തിലെ യാത്ര ഉപേക്ഷിക്കുന്നവര്‍ (ഇപ്പോള്‍ കേരളത്തില്‍ ഇല്ലെന്ന് കണ്ണന്താനം ഉള്‍പ്പെടെ പറയുന്ന) പട്ടിണിപ്പാവങ്ങള്‍ മാത്രമായിരിക്കും.

നികുതി വേണ്ടെന്നു വയ്ക്കാനും പെട്രോള്‍ വില കുറയ്ക്കാനും മറ്റ് മാര്‍ഗ്ഗങ്ങളൊന്നുമില്ല എന്നു പറഞ്ഞ് തള്ളുന്ന സര്‍ക്കാരുകള്‍ ഇനിയെങ്കിലും ഉണര്‍ന്ന് ചിന്തിക്കണം. പാവപ്പെട്ടവനെയും പണക്കാരനെയും ഒറ്റക്കയറില്‍ കെട്ടിയിട്ടു കൊല്ലാതെ ആനുകൂല്യത്തിന് അര്‍ഹതയുള്ളവരെയും അല്ലാത്തവരെയും തിരിച്ചറിഞ്ഞ് വേണ്ടത് ചെയ്യുക... അല്ലെങ്കില്‍ ഈ പോക്ക് ചെന്നെത്തി നില്‍ക്കുക കാളവണ്ടി യുഗത്തിലേയ്ക്കാകും...

Ads by Google
Ads by Google
Loading...
TRENDING NOW