Saturday, June 29, 2019 Last Updated 3 Min 30 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 03.48 PM

എച്ച്.ഡി.എഫ്.സി ബാങ്ക് വൈസ് പ്രസിഡന്റിന്റെ കൊലപാതകം; പ്രതി കുറ്റം സമ്മതിച്ചുവെങ്കിലും ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ ബാക്കി

murder , crime

മുംബൈ: എച്ച്.ഡി.എഫ്.സി ബാങ്ക് വൈസ് പ്രസിഡന്റ് സിദ്ധാര്‍ത്ഥ് സാംഗ്‌വിയുടെ കൊലപാതകത്തില്‍ ഇനിയും ദുരൂഹത ബാക്കി. കൊലപാതകം ചെയ്ത പ്രതി പിടിയിലാവുകയും ഇയാള്‍ കുറ്റം സമ്മതിച്ചുവെന്ന് പോലീസ് വ്യക്തമാക്കുമ്പോഴും ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ബാക്കിയാണ്. സെപ്റ്റംബര്‍ 5ന് കാണാതായ സിദ്ധാര്‍ത്ഥിനെ 7നാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

സംഭവുമായി ബന്ധപ്പെട്ട് സര്‍ഫറാസ് ഷെയ്ഖ് (20) എന്ന യുവാവാണ് പിടിയിലായത്. മോഷണ ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് സിദ്ധാര്‍ത്ഥിനെ കൊലപ്പെടുത്തിയെന്നാണ് ഇയാള്‍ പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. ബൈക്കിന്റെ ഇ.എം.ഐ അടയ്ക്കാന്‍ പണം ആവശ്യമായിരുന്നു. ഇതിനായി സിദ്ധാര്‍ത്ഥില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. ഇതേതുടര്‍ന്ന് കൊലപാതകം നടത്തുകയായിരുന്നുവെന്നാണ് ഇയാളുടെ കുറ്റസമ്മത മൊഴി.

ഇയാള്‍ കുറ്റസമ്മതം നടത്തിയെങ്കിലും ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ നിരവധിയാണ്. എന്തുകൊണ്ടാണ് സിദ്ധാര്‍ത്ഥിനെ തന്നെ സര്‍ഫറാസ് ഇരയായി തിരഞ്ഞെടുത്തത് എന്നത് അവ്യക്തമാണ്. മോഷണം മാത്രമായിരുന്നു ഉദ്ദേശമെങ്കില്‍ എന്തിനാണ് സിദ്ധാര്‍ത്ഥിന്റെ കഴുത്തറുക്കുകയും കുത്തിപ്പരുക്കേല്‍പ്പിക്കുകയും ചെയ്തതെന്ന ചോദ്യത്തിന് പോലീസിന് കൃത്യമായ ഉത്തരമില്ല.

സിദ്ധാര്‍ത്ഥിന്റെ കാറില്‍ രക്ഷപെട്ട സര്‍ഫറാസ്, എന്തുകൊണ്ടാണ് രക്ഷപെടാന്‍ മൂന്ന് മണിക്കൂര്‍ കാത്തിരുന്നത്. കൊലപാതക കുറ്റം ഏറ്റുപറയാന്‍ തയ്യാറായിരുന്നെങ്കില്‍ ഇയാള്‍ എന്തിന് മൃതദേഹം ഒളിപ്പിക്കാന്‍ ശ്രമിച്ചു. കൊലപാതകം നടത്തി മൂന്ന് ദിവസം കഴിഞ്ഞ് സിദ്ധാര്‍ത്ഥിന്റെ പിതാവിനെ വിളിക്കുകയും സിദ്ധാര്‍ത്ഥ് സുഖമായി ഇരിക്കുന്നുവെന്നും പറഞ്ഞത് എന്തിന്. തുടങ്ങിയ കാര്യങ്ങളിലാണ് വ്യക്തത വേണ്ടത്.

സിദ്ധാര്‍ത്ഥ് സാംഗ്‌വിയുടെ കൊലപാതകത്തിന് പിന്നില്‍ പ്രൊഫഷണല്‍ രംഗത്തെ വൈരാഗ്യമുണ്ടെന്ന് പോലീസ് സംശയിച്ചിരുന്നു. അതുകൊണ്ട് തന്നെ കൊലപാതകത്തിന് പിന്നില്‍ സര്‍ഫറാസിന് പുറമെ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW