Tuesday, September 11, 2018 Last Updated 0 Min 41 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 03.20 PM

പരാതിക്കാരിയെ അവഹേളിച്ച് വീണ്ടും സഭ; ഇല്ലാത്ത ആരോപണത്തിന്റെ പേരില്‍ ബിഷപ്പിനെ ക്രൂശിക്കുന്നു; ബിഷപ്പിനു വേണ്ടി കക്ഷിചേരുമെന്ന് മിഷണറീസ് ഓഫ് ജീസസ്

മഠത്തിലെ ഒരു കന്യാസ്ത്രീക്ക് ടൗണിലെ ഒരു ടാക്‌സി ഡ്രൈവറുമായി അമിതമായ അടുപ്പമുണ്ട്. അന്വേഷണ സംഘത്തിലെ ഒരു പോലീസുകാരന്‍ ഇവരേയും കൂട്ടത്തിലുള്ള കന്യാസ്ത്രീകളെയും വഴിവിട്ടു സഹായിക്കുന്നു.
uploads/news/2018/09/247733/PRESS-NOTE-1.jpg

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ബലാത്സംഗ പരാതി നല്‍കിയ കന്യാസ്ത്രീയെ അപമാനിച്ച് വീണ്ടും അവരുടെ സന്യാസ സമൂഹമായ മിഷണറീസ് ഓഫ് ജീസസ്. ഇല്ലാത്ത ആരോപണത്തിന്റെ പേരില്‍ ബിഷപ്പിനെ ക്രൂശിക്കുകയാണ്. ബിഷപ്പിനു വേണ്ടി കേസില്‍ കക്ഷിചേരാന്‍ ആലോചിക്കുന്നതായും ബിഷപ്പിനെ അനുകൂലിക്കുന്ന എം.ജെ സഭ പുറത്തുവിട്ട പത്രക്കുറിപ്പില്‍ പറയുന്നു.

തന്റെ ഭര്‍ത്താവുമായി അവിഹിത ബന്ധം പുലര്‍ത്തി തന്റെ കുടുംബജീവിതം ഈ കന്യാസ്ത്രീ തകര്‍ക്കുവെന്ന് കാണിച്ച് ഇവരുടെ ബന്ധുനല്‍കിയ പരാതി അന്വേഷിക്കാന്‍ ബിഷപ്പ് ഫ്രാങ്കോ ഉപദേശം നല്‍കിയതിനാലാണ് ഇല്ലാത്ത ആരോപണങ്ങളുടെ പേരില്‍ ബിഷപ്പിനെ ക്രൂശിക്കുന്നത്. പരാതിക്കാരിയും സമരം ചെയ്യുന്ന കന്യാസ്ത്രീകളും പ്രചരിപ്പിക്കുന്നത് മനസാക്ഷിക്ക് നിരക്കാത്ത പച്ചക്കള്ളമാണ്. ഈ ഗൂഢാലോചനയ്‌ക്കെതിരെ ഇനിയും പ്രതികരിച്ചില്ലെങ്കില്‍ ദൈവത്തിനു മുന്‍പില്‍ ഞങ്ങള്‍ കണക്കു പറയേണ്ടിവരും. രാഷ്ട്രീയ സാംസ്‌കാരിക സാമൂഹിക നേതാക്കള്‍ പ്രസ്താവന ഇറക്കുന്നത് സത്യമറിയാതെയാണെന്നും അവര്‍ പറയുന്നു.

ആ്വരോപണം നേരിടുന്ന പുരുഷന്‍ നാലു ദിവസം കുറവിലങ്ങാട് മഠത്തില്‍ രഹസ്യമായി താമസിച്ചുവെന്ന് മിഷണറീസ് ഓഫ് ജീസസ് നിയോഗിച്ച അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. അത് ഈ കന്യാസ്ത്രീയുടെ വാദമുഖങ്ങളെ ഖണ്ഡിക്കുന്നതായിരുന്നു. കുറവിലങ്ങാട് മഠത്തിലെ ഒരു കന്യാസ്ത്രീക്ക് ടൗണിലെ ഒരു ടാക്‌സി ഡ്രൈവറുമായി അമിതമായ അടുപ്പമുണ്ട്. ഈ ഡ്രൈവറെ അല്ലാതെ മറ്റാരേയും അവര്‍ വിളിക്കുകയില്ലായിരുന്നു. ഇക്കാര്യം അന്നത്തെ മദര്‍ മനസ്സിലാക്കിയതോടെ അവര്‍ക്കെതിരെ ഈ ഡ്രൈവറും ആരോപണം നേരിട്ട കന്യാസ്ത്രീയും വധഭീഷണി മുഴക്കി. മൂന്നു വര്‍ഷത്തേക്ക് കുറവിലങ്ങാട്ടേക്ക് മദര്‍ ആയി അയച്ച അവര്‍ ഒമ്പതുമാസം കൊണ്ട് ജലന്ധറില്‍ തിരിച്ചെത്തി. പിന്നീട് കുറവിലങ്ങാട് മഠത്തില്‍ ജീവന്‍ഭയന്ന് ഒരു സിസ്റ്ററും ധൈര്യപ്പെട്ടിട്ടില്ലെന്നും വാര്‍ത്തക്കുറിപ്പില്‍ പറയുന്നു.

പീഡിപ്പിച്ചുവെന്ന് പറയുന്നതിന്റെ പിറ്റേന്ന് ചിരിച്ചുല്ലസിച്ച് ആ കന്യാസ്ത്രീ ബിഷപ്പിനൊപ്പം ചടങ്ങില്‍ പങ്കെടുത്തിരുന്നു. നിരവധി കന്യാസ്ത്രീകള്‍ താമസിക്കുന്ന ഒരു മഠത്തില്‍ ആരും അറിയാതെ ഒരു മുറിയിലേക്ക് പോകുമെന്നത് അവിശ്വസനീയമാണ്. രണ്ടു പേര്‍ ഒന്നിച്ചല്ലാതെ മറ്റൊരാളെ സന്ദര്‍ശിക്കുന്നത് സഭാചട്ടപ്രകാരം വിലക്കിയിട്ടുമുണ്ട്. പിടിക്കപ്പെട്ടപ്പോള്‍ സന്യാസ ജീവിതം ഉപേക്ഷിക്കുന്നതായി കത്ത് നല്‍കുകയും നാലു ദിവസം കഴിഞ്ഞപ്പോള്‍ അത് പിന്‍വലിക്കുകയും ചെയ്തു. ഈ ദിവസങ്ങളില്‍ മഠത്തില്‍ വന്നുപോയവര്‍ ആരൊക്കെ എന്ന് അന്വേഷിക്കണം.

അന്വേഷണ സംഘത്തിലെ ഒരു പോലീസുകാരന്‍ ഇവരേയും കൂട്ടത്തിലുള്ള കന്യാസ്ത്രീകളെയും വഴിവിട്ടു സഹായിക്കുന്നു. രഹസ്യമായി എടുക്കുന്ന മൊഴികള്‍ മാധ്യമങ്ങളില്‍ എത്തുന്നു. ഇവരുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണം. കര്‍ദ്ദിനാളിന്റെ വരെ ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്ത് മാധ്യമങ്ങള്‍ക്ക് വിടാന്‍ കഴിവുള്ള ഇവരുടെ ഫോണ്‍ നഷ്ടപ്പെട്ടുപോയി എന്നു പറയുന്നത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ്. പോലീസ് അത് കണ്ടെത്തിയാല്‍ പിന്നിലുള്ള ഗൂഢാലോചന വളരെ വ്യക്തമായി മനസ്സിലാക്കാന്‍ പറ്റും.

ഇത് സഭയേയും എം.ജെ കോണ്‍ഗ്രിഗേഷനേയും തകര്‍ക്കുവാനുള്ള വ്യക്തമായ അജണ്ടയുടെ ഭാഗമാണ്. ഇവര്‍ക്ക് പിന്തുണ നല്‍കി കൂടെ നില്‍ക്കുന്ന ചില സംഘടനകള്‍ക്കും അവരുടെ നേതാക്കള്‍ക്കും ഇതിലുള്ള പങ്കും അന്വേഷിക്കേണ്ടതാണെന്നും എം.ജെ സഭയ്ക്കു വേണ്ടി പി.ആര്‍.ഒ സി.അമല പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

എന്നാല്‍ ആരോപണത്തിനു പിന്നില്‍ ബിഷപ്പ് ആണെന്നും ഇങ്ങനെയൊക്കെ വരുമെന്ന് തങ്ങള്‍ക്ക് നേരത്തെ അറിയാമെന്നുമാണ് പരാതിക്കാരിക്കൊപ്പമുള്ള കന്യാസ്ത്രീകള്‍ പ്രതികരിച്ചത്.

uploads/news/2018/09/247733/PRESS-NOTE-2.jpg

uploads/news/2018/09/247733/press-note-3.jpg

uploads/news/2018/09/247733/press-note-4.jpg

Ads by Google
Tuesday 11 Sep 2018 03.20 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW