Friday, June 21, 2019 Last Updated 4 Min 28 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 03.22 PM

രാവിലെയുള്ള തുമ്മല്‍ ; എന്തുകൊണ്ടാണ് തുമ്മല്‍ അനുഭവപ്പെടുന്നത്? ആയുര്‍വേദത്തില്‍ എന്താണ് പ്രതിവിധി ?

uploads/news/2018/09/247732/ayurveda110918a.jpg

രാവിലെയുള്ള തുമ്മല്‍

24 വയസ്. രാവിലെ എഴുന്നേറ്റാല്‍ ഉടന്‍ നിര്‍ത്താതെയുള്ള തുമ്മല്‍ തുടങ്ങും. 15 മിനിറ്റ്‌വരെ ചിലപ്പോള്‍ ഇങ്ങനെ തുമ്മും. മറ്റ് സമയങ്ങളിലൊന്നും ഈ കുഴപ്പമില്ല. ഇതുവരെ മരുന്നുകെളാന്നും കഴിച്ചില്ല. എന്തുകൊണ്ടാണ് തുമ്മല്‍ അനുഭവപ്പെടുന്നത്? മരുന്ന് കഴിക്കണമോ?
--- സരിത , കൊല്ലം

രാവിലെയുള്ള തുമ്മല്‍ കഫവൃദ്ധിമൂലമാണുണ്ടാകുന്നത്. ചിലരില്‍ ഇത് വര്‍ധിച്ച് ക്രമേണ ശ്വാസകോശത്തില്‍ നീര്‍ക്കെട്ട് ഉണ്ടാക്കുന്നു.

ശരീരത്തിലെ രോഗപ്രതിരോധ പ്രവര്‍ത്തനത്തിന് ഉണ്ടാകുന്ന വ്യതിയാനം മൂലം ചില പ്രത്യേക വസ്തുക്കള്‍ക്ക് ശരീരവുമായി സമ്പര്‍ക്കമുണ്ടാകുമ്പോള്‍ ശരീരം അസ്വഭാവിക രീതിയില്‍ പ്രതികരിക്കുന്നു. അതാണ് അലര്‍ജി, തുമ്മല്‍, ശ്വാസതടസം തുടങ്ങിയവ.

അഞ്ചു തുളസിയില, അര ടീസ്പൂണ്‍ മഞ്ഞള്‍പൊടി ചേര്‍ത്ത് രാവിലെ കഴിക്കുക. ഹരിദ്രാഖണ്ഡം ഒരു ടീസ്പൂണ്‍ രണ്ടുനേരം കഴിക്കുക. ച്യവനപ്രാശം ഒരു ടേബിള്‍സ്പൂണ്‍ വീതം രണ്ടുനേരം കഴിക്കുക.

Ads by Google
Tuesday 11 Sep 2018 03.22 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW