Tuesday, September 11, 2018 Last Updated 0 Min 42 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 02.25 PM

ഷിക്കാഗോ മലയാളീ അസോസിയേഷൻ വാർഷിക പൊതുയോഗം ഒക്ടോബർ 14 ന്

ഷിക്കാഗോ മലയാളീ അസോസിയേഷൻ വാർഷിക പൊതുയോഗം ഒക്ടോബർ 14 ഞായറാഴ്ച വൈകുന്നേരം 5 മണി മുതൽ മൌണ്ട് പ്രോസ്‌പെക്റ്റിലുള്ള സി എം എ ഹാളിൽ ( 834 E Rand Rd, Suite 13, Mount Prospect, IL 60056) ) ചേരുമെന്ന് പ്രസിഡന്റ് രഞ്ജൻ അബ്രഹാമും സെക്രട്ടറി ജിമ്മി കണിയാലിയും അറിയിച്ചു.

പ്രസിഡന്റ് രഞ്ജൻ എബ്രഹാം അധ്യക്ഷത വഹിക്കും. സെക്രട്ടറി ജിമ്മി കണിയാലി റിപ്പോർട്ടും ട്രെഷറർ ഫിലിപ്പ് പുത്തൻപുരയിൽ ഓഡിറ്റ് ചെയ്ത കണക്കും അവതരിപ്പിക്കും. 2018 ലെ ചിക്കാഗോ മലയാളീ അസോസിയേഷൻ വിദ്യാഭ്യാസ പ്രതിഭാ പുരസ്‌കാരത്തിന് അർഹനായ അലെൻ കുഞ്ചെറിയാക്ക് സ്പോൺസർ സാബു നടുവീട്ടിൽ സ്കോളർഷിപ് സമ്മാനിക്കും. ജോൺസൻ കണ്ണൂക്കാടെന്റെ നേതൃത്വത്തിലുള്ള ഡയറക്ടർ ബോർഡ് സത്യ പ്രതിജ്ഞ ചെയ്തു അധികാരം ഏറ്റെടുക്കും ഷിക്കാഗോ മലയാളീ അസോസിയേഷൻ അംഗങ്ങളെ എല്ലാവരെയും ഈ വാർഷിക പൊതുയോഗത്തിലേക്കു സ്വാഗതം ചെയ്യുന്നു എന്ന് ഭാരവാഹികൾ അറിയിച്ചു.

റിപ്പോർട്ട് : ജിമ്മി കണിയാലി

Ads by Google
Tuesday 11 Sep 2018 02.25 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW