കേരളത്തിലെ പ്രളയവും ജപ്പാനിലെ ഭൂകമ്പം ഉള്‍പ്പെടെയുള്ള പ്രകൃതിക്ഷോഭങ്ങളും സ്കാന്‍ഡനേവിയന്‍ രാജ്യങ്ങളിലെ ചൂടും അമേരിക്കയിലെ കാട്ടുതീയുമെല്ലാം ചേര്‍ത്തുവെച്ച് ലോകാവസാന വര്‍ത്തമാനങ്ങള്‍ മെനയുന്നവര്‍ ലോകത്ത് ഏറെയുണ്ട്. ബൈബിളില്‍ പറയുന്ന അന്ത്യവിധിക്ക് സമയമായെന്ന ആശയത്തിന് ആക്കം കൂട്ടി ഇതാ ഇസ്രായേലില്‍ നിന്നു കൂടി ഒരു വാര്‍ത്ത. 2000 വര്‍ഷത്തില്‍ ഒരിക്കല്‍ ചുവപ്പ് നിറത്തില്‍ ഒരു പശുക്കുട്ടി ഇസ്രായേലില്‍ ജനിച്ചതാണ് പുതിയ ലോകാവസാന ചര്‍ച്ചകളുടെ ആധാരം.
ക്രൈസ്തവരുടെ ഗ്രന്ഥമായ ബൈബിളിലെയും ജൂതരുടെ മതഗ്രന്ഥമായ തോറയിലും പറയുന്നത് ഒരു കുറവും ചൂണ്ടിക്കാണിക്കാന്‍ കഴിയാത്ത ചുവന്ന പശുക്കുട്ടി ഉണ്ടാകുമ്പോള്‍ ജറുസലേം ദേവാലയം വീണ്ടും പണിയാന്‍ സമയമായെന്നും അത് ലോകാവസാനത്തിന്റെയും അന്ധ്യവിധിയുടെയും സൂചനയാണെന്നുമാണ്. പഴയ നിയമത്തിലൂം തോറയിലും ജറുശലേം ദേവാലയം മൂന്നാം തവണ പണിതുടങ്ങാനുള്ള ലക്ഷണമായി ചുവന്ന പശുക്കുട്ടിയുടെ ജനനം കണക്കാക്കപ്പെടുന്നു.
ദൈവം മോശയോടും ഇസ്രായേല്‍ മക്കളോടും സംസാരിച്ചപ്പോള്‍ കുറ്റമറ്റ രീതിയിലുള്ള ഒരു ചുവന്ന പശുക്കുട്ടിയുമായി ഇസ്രായേലികള്‍ വരുമെന്നും ആ പശുക്കുട്ടിയെ അറുത്ത ശേഷം ചൂടണമെന്നും അത് ഒരു പാപയാഗം ആയിരിക്കുമെന്നും സംഖ്യാ പുസ്തകത്തിലെ പത്തൊമ്പതാം അദ്ധ്യായത്തില്‍ പറയുന്നുണ്ട്്. ഈ ബലി ജറുസലേമിലെ മൂന്നാം ദേവാലയം നിര്‍മ്മിക്കാന്‍ അത്യന്താപേക്ഷിതം ആണെന്നും പറയുന്നു. ജറുസലേം ദേവാലയത്തിന്റെ മൂന്നാം നിര്‍മ്മാണം ക്രിസ്തുവിന്റെ രണ്ടാം വരവും ന്യായവിധി ദിവസവും കൊണ്ടുവരുമെന്ന് ചില ദൈവ വിജ്ഞാനീയര്‍ വിശ്വസിക്കുന്നു.
പശുക്കുട്ടി പിറന്നത് ജറുസലേമിലെ ദേവാലയവ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സ്ഥാപിച്ചിട്ടുള്ള സംഘടന ഗൗരവത്തോടെയാണ് നിരീക്ഷിക്കുന്നത്. വളരെ അപൂര്‍വ്വമായി മുമ്പാണ്ടായ ചുവന്ന പശുക്കുട്ടികള്‍ പക്ഷേ കുറ്റമറ്റതായിരുന്നില്ല. അതുകൊണ്ടാണ് പുതിയ പശുവില്‍ ദേവാലയ നിര്‍മ്മാണ സ്ഥാപനത്തിന്റെ താല്‍പ്പര്യം ജനിച്ചിരിക്കുന്നത്. അതേസമയം ഇതുവരെ കുഴപ്പമൊന്നും കാണാത്ത പൈക്കിടാവിന് പക്ഷേ വളരുമ്പോള്‍ മാറ്റം വരുമോ എന്നറിയില്ല. ജറുസലേം ദേവാലയം വീണ്ടും നിര്‍മ്മിക്കുക എന്ന ആശയത്തില്‍ 1987 ലാണ് ദേവാലയ നിര്‍മ്മാണ സ്ഥാപനം സ്ഥാപിച്ചത്. ''പത്താമത്തെ ചുവന്ന പശുക്കിടാവിനെ ദൈവം തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ് '' എന്ന വാചകം ഇവരുടെ വെബ്സൈറ്റിലും കാണാം. കഴിഞ്ഞ 2000 വര്‍ഷങ്ങള്‍ക്കിടയില്‍ കുറ്റമറ്റ ഒരു ചുവന്ന പൈക്കിടാവ് ഉണ്ടായിട്ടില്ലെന്നും പറയുന്നു. പുതിയ പശുക്കുട്ടിയുടെ വീഡിയോയും അവര്‍ യൂ ട്യൂബില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
പശുക്കുട്ടി ജനിച്ച് ഒരാഴ്ച കഴിഞ്ഞപ്പോള്‍ തന്നെ യഹൂദ മതാചാര്യന്മാര് അതിനെ സംഖ്യാപുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന തരം സവിശേഷതകള്‍ ഉള്ളതാണോ എന്ന പരിശോധനയും നടത്തിയിരുന്നതായും വെബ്സൈറ്റ് പറയുന്നു. എന്തെങ്കിലും കുറവുകള്‍ ഉള്ളതാണോ എന്നറിയാന്‍ വരുന്ന മൂന്ന് മാസം കൂടി പശുവിനെ നിരീക്ഷിക്കും. ഇതിനിടയില്‍ കുഴപ്പം കണ്ടെത്തിയാല്‍ അതിനെ അയോഗ്യമാക്കുമെന്നും വെബ്സൈറ്റില്‍ പറയുന്നുണ്ട്. അതേസമയം 1999 ല്‍ ഒരു ചുവന്ന ക്ടാവിനെ കണ്ടെത്തിയെങ്കിലും അത് കാളക്കുട്ടിയായിരുന്നു. 2002 ല്‍ മറ്റൊരെണ്ണത്തെ കണ്ടെത്തിയപ്പോള്‍ അതിന് വെള്ള മുടി കണ്ടെത്തിയതിനെ തുടര്‍ന്ന് ഒഴിവാക്കി.
അതേസമയം തന്നെ ജറുസലേം ദേവാലയം വീണ്ടും പണിയുന്നത് അന്ത്യവിധിയുടെ സൂചനയാണെന്നും ലോകാവസാനമാണെന്നുമാണ് ബൈബിള്‍ സൂചിപ്പിക്കുന്നത് എന്നാണ് ഇവാഞ്ചലിക്കല്‍ ക്രിസ്ത്യന്‍ ദൈവവിജ്ഞാനീയര്‍ കരുതുന്നത്. അമേരിക്കന്‍ എംബസി ജറുസലേമിലേക്ക് മാറ്റാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തെ പോലും ബൈബിളിലെ ലോകാവസാന പ്രവചനത്തോട് കൂട്ടി വായിക്കാനാണ് ചില ജൂതപുരോഹിതര്‍ ശ്രമിക്കുന്നത്.