Saturday, November 17, 2018 Last Updated 30 Min 42 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 01.22 PM

ലംബോര്‍ഗിനി ഉറുസയുടെ ആദ്യ വിൽപന്ന നടന്നു

lamborghini urus suv

ഇറ്റാലിയന്‍ സൂപ്പര്‍ സ്പോര്‍ട്സ് കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനിയുടെ ആദ്യ സൂപ്പര്‍ സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹനമാണ് ഉറുസ്. ആഡംബര വാഹനമായ ലംബോര്‍ഗിനിയുടെ ഉറുസയുടെ ആദ്യ വിൽപന്ന നടന്നു.

കഴിഞ്ഞ ജനുവരിയില്‍ ഇന്ത്യയില്‍ അവതരിപ്പിച്ച വാഹനം മാസങ്ങള്‍ക്ക് ശേഷമാണ് ഉപയോക്താവിന് കൈമാറുന്നത്. മുംബൈയില്‍ ആണ് ആദ്യ വിൽപന്ന നടന്നതെന്ന് എന്‍ഡിടിവി കാര്‍ ആന്‍ഡ് ബൈക്ക് റിപ്പോര്‍ട്ട് ചെയ്തു. മൂന്നു കോടി രൂപയാണ് ഉറുസിന്റെ എക്‌സഷോറൂം വില.

lamborghini urus suv

ലോകത്തിലെ ഏറ്റവും വേഗമുള്ള എസ്.യു.വി. എന്ന സവിശേഷത ഉറുസിന് സ്വന്തമാണ്. 3.6 സെക്കന്‍ഡില്‍ 100 കിലോമീറ്റര്‍ വേഗത്തിലേക്കും 12.8 സെക്കന്‍ഡില്‍ 200 കിലോമീറ്റര്‍ വേഗത്തിലേക്കും വാഹനം കുതിക്കും.

ഉറുസിൽ 4.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോ വി8 എന്‍ജിനാണ് ഉള്ളത്. ഇത് 650 ബിഎച്ച്പി കരുത്ത് ഉത്പാദിപ്പിക്കും. ഏറ്റവും കൂടിയ വേഗം മണിക്കൂറില്‍ 305 കിലോമീറ്ററാണ്. ഏത് ടെറൈനിലും ഓടിക്കാന്‍ കഴിയുന്ന ആറ് മോഡുകളാണ് ഉറുസിലുള്ളത്. ഇന്ത്യക്കായി വളരെ കുറച്ച് വാഹനം മാത്രമാണ് ലംബോര്‍ഗിനി പുറത്തിറക്കുന്നത്. എന്നാല്‍, ഇത് എത്രയെന്ന കാര്യം കമ്പനി പുറത്തുവിട്ടിട്ടില്ല.

Ads by Google
Ads by Google
Loading...
TRENDING NOW