Tuesday, September 11, 2018 Last Updated 1 Min 2 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 01.18 PM

മോട്ടോ ജി6 പ്ലസ് 6 ജിബി റാം ഇന്ത്യയില്‍; വില 22,499 രൂപ

moto g6 plus

മോട്ടോറോളയുടെ പുതിയ സ്മാര്‍ട്‌ഫോണായ മോട്ടോ ജി6 പ്ലസ് ഇന്ത്യൻ വിപണിയിൽ. 22,499 രൂപയാണ് ഫോണിന്റെ വില എന്നാണ് റിപ്പോർട്ട്. എല്ലാ ഓഫ്‌ലൈന്‍ സ്റ്റോറുകളിലും ആമസോണിലും ഫോണ്‍ ലഭ്യമാകും.

3,200 എംഎഎച്ചാണ് ബാറ്ററിയാണ് ഫോണിൽ ഒരുങ്ങുന്നത്. 2160×1080 പിക്‌സലില്‍ 5.93 ഇഞ്ച് ഫുള്‍ എച്ച്‌ഡി ഡിസ്‌പ്ലേയാണ് ഫോണിന്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 630 പ്രൊസസറില്‍ ആന്‍ഡ്രോയിഡ് ഓറിയോ 8.0യിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.

6 ജിബി റാം 64 ജിബി സ്‌റ്റോറേജുള്ള ഫോണ്‍ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച്‌ 128 ജിബി വരെ സ്‌റ്റോറേജ് വര്‍ധിപ്പിക്കാവുന്നതാണ്. 12 എംപി പ്രൈമറി സെന്‍സര്‍, 5 എംപി സെക്കന്‍ഡറി സെന്‍സര്‍ എന്നിങ്ങനെയുള്ള ഡ്യുവല്‍ റിയര്‍ ക്യാമറയാണുള്ളത്. 8എംപി ഫ്രണ്ട് ക്യാമറയാണ്.

Ads by Google
Ads by Google
Loading...
TRENDING NOW