Monday, November 12, 2018 Last Updated 18 Min 14 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 01.11 PM

നിക് പ്രിയങ്കയ്ക്കണിയിച്ച വിവാഹ മോതിരം രാജവിവാഹങ്ങളുടേതിന് തുല്യം; വില കേട്ടു ഞെട്ടി ആരാധകര്‍

uploads/news/2018/09/247711/priynkaa.jpg

ബോളിവുഡ് സുന്ദരി പ്രിയങ്കാ ചോപ്രയുടെയും നിക് ജൊനാസിന്റെയും വിവാഹ നിശ്ചയം കളിഞ്ഞതിന് പിന്നാലെ വിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇപ്പോഴും അന്താരാഷ്ട്ര മാധ്യമങ്ങളിലും വേദികളിലും ഈ താരജോഡി നിറഞ്ഞു നില്‍ക്കുകയാണ്. ഇതിനിടെ പ്രിയങ്കാ ചോപ്രയുടെ വിവാഹ മോതിരത്തിലാണ് എല്ലാവരുടെയും കണ്ണ്. നിക് ജോനാസിന്റെ ആലാപനം പോലെ തന്നെ തിളക്കമുള്ളതും മനോഹരവുമാണു പ്രിയതമയ്ക്കു നല്‍കിയ സമ്മാനമെന്നാണ് ആരാധകരുടെ അഭിപ്രായം.

ക്യുഷന്‍കട്ട് വജ്ര മോതിരമാണു നിക് ജോനാസ് പ്രിയങ്കാ ചോപ്രയെ അണിയച്ചത്. രണ്ടു കോടി രൂപ മുതലാണ് ഈ വജ്രത്തിന്റെ വില. പ്ലാറ്റിനത്തിലുള്ള വജ്രമോതിരമായിരുന്നു അത്. ഈ മോതിരം ധരിച്ച് പ്രിയങ്ക ചില പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതിന്റെ വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാണ്.

കഴിഞ്ഞ മാസം മുംബൈയിലെ പ്രിയങ്കയുടെ വീട്ടില്‍വച്ചായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. നിക്കിന്റെയും പ്രിയങ്കയുടെയും ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണു ചടങ്ങില്‍ പങ്കെടുത്തത്.

25 വയസ്സാണ് നിക് ജോനാസിനു പ്രായം. 35 വയസ്സുണ്ട് പ്രിയങ്കാ ചോപ്രയ്ക്ക്. കഴിഞ്ഞ വര്‍ഷം നടന്ന മെറ്റ് ഗാലെയിലാണ് പ്രിയങ്കയും നിക്കും പരിചയപ്പെട്ടത്. മെറ്റ് ഗാലെയില്‍ നിന്നുള്ള പ്രിയങ്കയുടെ ചിത്രങ്ങള്‍ നിക്ക് പങ്കുവയ്ക്കുകയും ചെയ്തു. പിന്നീടങ്ങോട്ട് പല പൊതുപരിപാടികളിലും ഇരുവരും ഒരുമിച്ചു പങ്കെടുത്തു.

Ads by Google
Tuesday 11 Sep 2018 01.11 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW