Tuesday, November 06, 2018 Last Updated 0 Min 39 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 12.30 PM

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 500 എബിഎസ് പതിപ്പ് വിപണിയിൽ

royal enfield

ക്ലാസിക് 500 എബിഎസ് പതിപ്പുമായി റോയല്‍ എന്‍ഫീല്‍ഡ് വരുന്നു. 2.10 ലക്ഷം രൂപയാണ് പുതിയ ക്ലാസിക് 500 എബിഎസ് പതിപ്പിന്റെ മുംബൈ എക്‌സ്‌ഷോറൂം വില. സ്റ്റെല്‍ത്ത് ബ്ലാക്, ഡെസേര്‍ട്ട് സ്റ്റോം നിറപതിപ്പുകള്‍ക്ക് മാത്രമെ എബിഎസ് ലഭിക്കുകയുള്ളൂ. ക്ലാസിക് 350 സിഗ്നല്‍സ് എഡിഷനിലുള്ളതുപോലെ ബോഷ് നിര്‍മ്മിത ഇരട്ട ചാനല്‍ എബിഎസ് യൂണിറ്റാണ് ക്ലാസിക് 500 മോഡലിലും.

125 സിസിക്ക് മുകളിലുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് 2019 ഏപ്രിലിനകം എബിഎസ് സുരക്ഷ കര്‍ശനമാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയുടെ പശ്ചാത്തലത്തിലാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ നടപടി. വരുംമാസങ്ങളില്‍ മുഴുവന്‍ മോഡലുകളിലും എബിഎസ് നല്‍കാനുള്ള പുറപ്പാടിലാണ് റോയല്‍ എന്‍ഫീല്‍ഡ് എന്നാണ് റിപ്പോർട്ട്.

royal enfield

പുതിയ എബിഎസ് പതിപ്പിന് സാധാരണ ക്ലാസിക് 500 മോഡലുകളെക്കാള്‍ 20,000 മുതല്‍ 30,000 രൂപയോളം കൂടുതലുണ്ട്. നിലവിലുള്ള 499 സിസി എയര്‍ കൂള്‍ഡ് ഒറ്റ സിലിണ്ടര്‍ എഞ്ചിന്‍ തന്നെയാണ് ബൈക്കില്‍. എഞ്ചിന് 27.2 bhp കരുത്തും 41.3 Nm ടോർക്കും പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡാണ് ഗിയര്‍ബോക്‌സ്.

Ads by Google
Ads by Google
Loading...
TRENDING NOW