Tuesday, September 11, 2018 Last Updated 7 Min 22 Sec ago English Edition
Todays E paper
Ads by Google
കാസ്റ്റിങ്ങോ ചീറ്റിങ്ങോ ? / വിശ്വജിത്ത്
Tuesday 11 Sep 2018 12.16 PM

അഭിനയത്തിന്റെ കാര്യമൊക്കെ ഡയറക്ടര്‍ നോക്കിക്കോളും; അഡ്ജസ്റ്റുമെന്റുണ്ടോ അവസരമുണ്ട്...!

''അവള്‍ക്ക് സ്വബോധം നഷ്ടപ്പെടുന്നത് പോലെ തോന്നി. കണ്ണില്‍ ഇരുട്ട് കയറുന്നു. എന്തൊക്കെയോ മറുപടി പറയണമെന്നുണ്ട്. പക്ഷേ നാവുയരുന്നില്ല. നിശ്ശബ്ദമായി നില്‍ക്കുകയാണവള്‍...''
uploads/news/2018/09/247704/CiniStoryCastingCouch07.jpg

കാസ്റ്റിങ്ങോ ചീറ്റിങ്ങോ ?- 7

നന്നായി അഭിനയിക്കുന്ന നൂറ് കണക്കിന് പെമ്പിള്ളേര് ഇന്നാട്ടിലുണ്ട്. അഭിനയത്തിലൊന്നും വലിയ കാര്യമില്ല. അഭിനയിക്കാന്‍ വേണ്ടി മാത്രമാണെങ്കില്‍ ഒരുപാട് പേരെ വേറെ കിട്ടും.

അഭിനയത്തിന്റെ കാര്യമൊക്കെ ഡയറക്ടര്‍ നോക്കിക്കോളും. വേഷം തരണമെങ്കില്‍ കൊച്ചിന് ഞാന്‍ പറയുന്നത് അനുസരിക്കാന്‍ പറ്റ്വോ? അത് പറ...

നിര്‍മ്മാതാവ് പെട്ടെന്നത് പറഞ്ഞതും അവള്‍ക്ക് സ്വബോധം നഷ്ടപ്പെടുന്നത് പോലെ തോന്നി. കണ്ണില്‍ ഇരുട്ട് കയറുന്നു. എന്തൊക്കെയോ മറുപടി പറയണമെന്നുണ്ട്. പക്ഷേ നാവുയരുന്നില്ല. നിശ്ശബ്ദമായി നില്‍ക്കുകയാണവള്‍...

സീരിയലില്‍ ചെറു വേഷങ്ങള്‍ ചെയ്തിരുന്ന കൊല്ലം സ്വദേശിനിയായ പുതുമുഖ നടിയാണ് ഇര. അവളെ തല്ക്കാലം അശ്വതി എന്ന് വിളിക്കാം. സിനിമയിലവസരമുണ്ടെന്ന് പറഞ്ഞ് എറണാകുളത്തേക്ക് വിളിച്ചു വരുത്തിയതാണവളെ.

അമ്മയ്‌ക്കൊപ്പമാണ് അശ്വതി കാസ്റ്റിംഗ് സെന്ററിലേക്ക് ചെന്നത്. എറണാകുളത്തെ പ്രശസ്തമായ ഹോട്ടലാണ് ലൊക്കേഷന്‍. ചെന്നയുടനേ ഭക്ഷണം കഴിക്കാനായി ക്ഷണിച്ചു. ഒന്നാന്തരം ഭക്ഷണവും കഴിച്ച് റൂമിലേക്ക് ചെന്ന് വിശ്രമിക്കാനായിരുന്നു ആതിഥേയന്റെ നിര്‍ദ്ദേശം.

സാറ് വരുമ്പൊ വിളിക്കാം. എന്ന് പറഞ്ഞ് അയാള്‍ ഉള്ളിലേക്ക് നടന്നു. അശ്വതിയും അമ്മയും റൂമിലെത്തി കുറച്ചു കഴിഞ്ഞതും ഫോണില്‍ വിളി എത്തി. അശ്വ തിയെ സാറ് വിളിക്കുന്നു. റൂം നമ്പര്‍ 101. അമ്മയോട് റൂമില്‍ തന്നെ വിശ്രമിക്കാന്‍ പറയൂ. ഫോണ്‍ കട്ടായി .

അശ്വതി റൂമിലെത്തി. വാതില്‍ മുട്ടി അകത്തേക്ക് കയറി. അകത്ത് നാലഞ്ച് പേരുണ്ട്. അശ്വതിയുടെ ചരിത്രം പരിശോധിക്കലായിരുന്നു ആദ്യഘട്ടം. ചര്‍ച്ച പുരോഗമിക്കുന്നതിനിടയില്‍ ഓരോരുത്തരായി ഓരോ കാരണങ്ങള്‍ പറഞ്ഞ് പുറത്തേക്ക് പോയി.

നിര്‍മ്മാതാവെന്ന് പരിചയപ്പെടുത്തിയ വ്യക്തിയും അശ്വതിയും മാത്രമാണിപ്പോള്‍ റൂമിനുള്ളില്‍. മദ്യത്തിന്റെ ഗന്ധം വീര്‍പ്പുമുട്ടിക്കുമ്പോഴും അശ്വതി മുഖത്ത് ചിരി ഫിറ്റ് ചെയ്ത് ചര്‍ച്ച തുടര്‍ന്നു.

സീരിയല്‍, കുടുംബം തുടങ്ങിയ കാര്യങ്ങള്‍ക്ക് ശേഷം സിനിമയിലേക്ക് ചര്‍ച്ച എത്തി.

എന്തു കൊണ്ടാണ് സിനിമയില്‍ അഭിനയിക്കാന്‍ തോന്നിയത്?നിര്‍മ്മാതാവിന്റെ ചോദ്യം.

അഭിനയം എന്റെ പാഷനാണ്. പിന്നെ എന്റെ പെര്‍ഫോമന്‍സ് നല്ലതാണെന്ന് എല്ലാവരും പറയുന്നുണ്ട്. അതുകൊണ്ട് സിനിമയില്‍ ഒന്ന് പരീക്ഷിക്കാം എന്ന് കരുതി.

uploads/news/2018/09/247704/CiniStoryCastingCouch07a.jpg

ഒാകെ, സിനിമ ചില്ലറ കാര്യമല്ല. ജീവിതം തന്നെ മാറ്റിമറിക്കും. ഈ സിനിമയിലെ കഥാപാത്രം അഭിനയിച്ചു കഴിഞ്ഞാല്‍ കുട്ടി പിന്നെ സ്റ്റാറാണ്. എനിക്ക് ഉച്ചത്തില്‍ സംസാരിക്കാന്‍ വയ്യ. കുട്ടി ഇങ്ങടുത്തേക്ക് വന്നിരിക്ക്. കട്ടിലിന്റെ ഒഴിഞ്ഞ ഭാഗം ചൂണ്ടി കാട്ടി അയാള്‍ പറഞ്ഞു.

സിനിമയില്‍ നല്ല പേരെടുക്കണം എ ന്നാഗ്രഹം എനിക്കുണ്ട് സാര്‍. അതാണല്ലോ ഞാന്‍ അഭിനയിക്കാന്‍ വന്നത്.

അശ്വതിയെ എനിക്ക് ഇഷ്ടപ്പെട്ടു. അശ്വതി ഞങ്ങള്‍ പറയുന്ന കാര്യങ്ങള്‍ക്ക് റെഡിയാണെങ്കില്‍ ഇപ്പോള്‍ തന്നെ അഡ്വാന്‍സ് തരാം.

സാര്‍ ഒാക്കെയാണെങ്കില്‍ അഭിനയിക്കാന്‍ എനിക്ക് പൂര്‍ണ സമ്മതമാണ്.

എന്റെ കുഞ്ഞേ, അഭിനയം ഒക്കെ പിന്നത്തെ കാര്യം. നന്നായി അഭിനയിക്കുന്ന നൂറ് കണക്കിന് പെമ്പിള്ളേര് ഇന്നാട്ടിലുണ്ട്. അഭിനയത്തിലൊന്നും വലിയ കാര്യമില്ല. അഭിനയിക്കാന്‍ വേണ്ടി മാത്രമാണെങ്കില്‍ ഒരുപാട് പേരെ വേറെ കിട്ടും. അഭിനയത്തിന്റെ കാര്യമൊക്കെ ഡയറക്ടര്‍ നോക്കിക്കോളും. വേഷം തരണമെങ്കില്‍ കൊച്ചിന് ഞാന്‍ പറയുന്നത് അനുസരിക്കാന്‍ പറ്റ്വോ? അത് പറ...

പെട്ടെന്ന് സ്തംഭിച്ചു പോയ അശ്വതി സ്വബോധം വീണ്ടെടുത്ത് ചോദിച്ചു.

മറ്റെന്താണ് സാര്‍ ഉദ്ദേശിക്കുന്നത്?

ഇത്രയും പൈസ ഒക്കെ മുടക്കി സിനിമ എടുത്ത് കുട്ടിക്ക് അവസരം തന്ന്, വലിയ പ്രതിഫലവും തന്ന് അഭിനയിപ്പിക്കുമ്പോള്‍ നമുക്കും എന്തെങ്കിലും ബെനഫിറ്റ് വേണ്ടേ...

സര്‍ എന്ത് ബെനഫിറ്റാണ് ഉദ്ദേശിച്ചത്?

ലക്ഷങ്ങള്‍ എണ്ണി തരുമ്പോള്‍ അതിന്റെ മൂല്യമുള്ള ബെനഫിറ്റ് തന്നെ വേണ്ടേ? പിന്നെ നാളെ വലിയ നടിയായി വരേണ്ടയാളല്ലേ. ഇപ്പോള്‍ ചെറിയ വിട്ടുവീഴ്ചകളൊക്കെ ചെയ്താല്‍ മുന്നോട്ട് പോകാന്‍ ഞങ്ങളും സപ്പോര്‍ട്ട് ചെയ്യും.

ഇല്ലെങ്കില്‍ ഇപ്പോഴത്തെ പോലെ സീരിയലിലൊക്കെ തല കാണിച്ച് തട്ടിയും മുട്ടിയും പോകാം. കുട്ടിക്ക് താല്പര്യമുണ്ടെങ്കില്‍ ഇന്ന് രാത്രി ഇവിടെ തങ്ങിയിട്ട് രാവിലെ അഡ്വാന്‍സും വാങ്ങി പോകാം.

ബെഡില്‍ ഊന്നിയ അശ്വതിയുടെ കൈയുടെ പുറത്ത് തന്റെ കൈവച്ച് അയാള്‍ അടുത്തിരുന്നു. സ്പര്‍ശനമേറ്റതും അവള്‍ എണീറ്റു.

ഞാന്‍ നിര്‍ബന്ധിച്ച് ഒന്നും ചെയ്യുന്നില്ല. കുട്ടിക്ക് താല്പര്യം ഉണ്ടെങ്കില്‍ മാത്രം മതി. കുട്ടിയില്ലെങ്കിലും മറ്റൊരാള്‍ ഈ വേഷം ചെയ്യും. അതല്ല, നാണമാണെങ്കില്‍ ദേ അതില്‍ നിന്ന് ഒരെണ്ണം ഒഴിച്ച് കഴിക്ക്. എല്ലാ പ്രശ്‌നവും മാറും. നാളെ ജോളിയായിട്ട് തിരിച്ച് പോകാം.

പകുതിയിലധികം കാലിയായ മദ്യ കുപ്പിയിലേക്ക് ചൂണ്ടി അയാള്‍ പറഞ്ഞു.

വേണ്ട സര്‍, എനിക്ക് താല്പര്യമില്ല. അശ്വതി പറഞ്ഞു.

എന്നാല്‍ ശരി അശ്വതിക്ക് പോകാം. അല്ല രാവിലേക്ക് മുന്‍പ് മനസ് മാറിയാല്‍ ഞങ്ങളിവിടെ തന്നെ ഉണ്ടാകും. അശ്വതിക്കും അമ്മയ്ക്കും ഇന്ന് ആ റൂം ഉപയോഗിക്കാം. നോ പ്രോബ്ലം. മാന്യനായ നിര്‍മ്മാതാവ് പറഞ്ഞു.

മുഴുവന്‍ കേള്‍ക്കും മുന്‍പ് പുറത്തിറങ്ങിയ അശ്വതി റൂമിലെത്തി അമ്മയോട് കാര്യം പറഞ്ഞു. കാര്യമറിഞ്ഞ് അപ്പോള്‍ തന്നെ അവര്‍ വീട്ടിലേക്ക് മടങ്ങി.

uploads/news/2018/09/247704/CiniStoryCastingCouch07b.jpg

അതേ റൂമില്‍ പിന്നെയും പലരും വന്ന് താമസിച്ചിട്ടുണ്ടാവണം. ആ വേഷത്തിന് വേണ്ടി വഴങ്ങി കൊടുത്ത് താരങ്ങളായിട്ടുണ്ടാകണം. അശ്വതിയുടെ അനുഭവങ്ങള്‍ അതാണ് പറയുന്നത്. സമാനമായ ധാരാളം സംഭവങ്ങള്‍ നടക്കുന്നുണ്ട്.

കുറച്ചു കാലം മുന്‍പ് ഇതേ രീതിയില്‍ കോട്ടയത്ത് ഒരു കാസ്റ്റിംഗ് ചടങ്ങ് നടന്ന തായും പല സംഭവങ്ങള്‍ അരങ്ങേറിയതായും സിനിമാ മേഖലയില്‍ 30 വര്‍ഷത്തിലധികം അനുഭവ സമ്പത്തുള്ള ചിലര്‍ വെളിപ്പെടുത്തുന്നുണ്ട്.

അന്ന് റൂമില്‍ നിന്ന് കാലിലൂടെ രക്തമൊലിപ്പിച്ച് ഇറങ്ങി വന്ന മകളെ കണ്ട് പൊട്ടിക്കരഞ്ഞ അമ്മയുടെ മുഖം ഇന്നും ഓര്‍മ്മയിലുണ്ടെന്ന് അദ്ദേഹം പറയുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളുടെ കോളറിന് പിടിച്ച് നീയൊക്കെ നശിച്ചുപോകുമെടാ എന്ന് പറഞ്ഞിട്ടാണ് അന്നവര്‍ അവിടം വിട്ടത്.

അന്ന് ചതിക്കുഴി ഒരുക്കിയ പ്രൊഡക്ഷന്‍ കണ്‍ട്രോളറും സംവിധായകനും ആ അമ്മയുടെ ശാപവാക്കില്‍ നശിച്ചു പോയ അനുഭവങ്ങളും അദ്ദേഹത്തിന് പറയാനുണ്ടായിരുന്നു. ഇത്തരത്തില്‍ എത്രയെത്ര ശാപവാക്കുകളും കണ്ണീരും സിനിമാ മേഖലയില്‍ വീണിട്ടുണ്ടെന്ന് കണക്കെടുത്താല്‍ ഒരു പക്ഷേ റിലീസായ സിനിമകളേക്കാള്‍ ഉണ്ടാകുമെന്ന് അനുഭവസ്ഥര്‍ പറയുന്നു.

(തുടരും.... കോളിളക്കം സൃഷ്ടിക്കുന്ന കന്നഡ സിനിമയിലെ പെണ്‍ വാണിഭകഥകള്‍ പോലെ മലയാളത്തിലുമുണ്ട് കാഴ്ചവയ്ക്കലും കൂട്ടി കൊടുക്കലും, വായിക്കാം ....)

***(യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി, പ്രമുഖരുടെ സിനിമാനുഭവങ്ങളുടെ പശ്ചത്തലത്തില്‍ ഒരുക്കുന്ന ഈ അന്വേഷണാത്മക പരമ്പരയില്‍ ഉപയോഗിച്ചിരിക്കുന്നത് യഥാര്‍ത്ഥ പേരുകളല്ല. )'

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW