Sunday, June 23, 2019 Last Updated 14 Min 19 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 11.55 AM

ബിഷപ്പ് ഫ്രാങ്കോ കന്യാസ്ത്രീകളെ സമീപിച്ചിരുന്നത് കഴുകന്‍ കണ്ണുകളോടെ; തനിക്ക് വഴങ്ങുന്നവരെ സംരക്ഷിച്ചു; സഭ അന്വേഷണത്തിന് തയ്യാറായാല്‍ നിരവധി പേര്‍ മൊഴി നല്‍കാനെത്തും: വത്തിക്കാന്റെ അടിയന്തര ഇടപെടല്‍ വേണമെന്ന് നൂണ്‍ഷ്യോയ്ക്ക് കന്യാസ്ത്രീയുടെ കത്ത്

ഫ്രാങ്കോയെ അറസ്റ്റു ചെയ്യാന്‍ തെളിവുകള്‍ ഉണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി റിപ്പോര്‍ട്ട് നല്‍കിയിരിക്കേ തന്റെ പണവും രാഷ്ട്രീയ സ്വാധീനവും ഉപയോഗിച്ച് സര്‍ക്കാരിനേയും ഉന്നത പോലീസ് ഉദ്യോഗസ്ഥരേയും സ്വാധീനിച്ച് കേസ് അട്ടിമറിക്കുന്നുവെന്ന് കത്തില്‍ വ്യക്തമാക്കുന്നു.
 vatican nuncio

കോട്ടയം: ബിഷപ്പ് ഫ്രാങ്കോയില്‍ നിന്നും തനിക്കും സഭയിലെ മറ്റു കന്യാസ്ത്രീകള്‍ക്കും നേരിട്ട ലൈംഗിക അതിക്രമം വ്യക്തമാക്കി പരാതിക്കാരിയായ കന്യാസ്ത്രീ വത്തിക്കാന്‍ സ്ഥാനപതി ജിയബറ്റിസ്ത ദിക്വാത്രോയ്ക്ക് അയച്ച പുതിയ കത്ത് പുറത്ത്. ബിഷപ്പ് ഫ്രാങ്കോ കന്യാസ്ത്രീകളെ സമീപിച്ചിരുന്നത് കഴുകന്‍ കണ്ണുകളോടെയാണ്. അവരെ ബലപ്രയോഗത്തിലൂടെയോ അവരുടെ ബലഹീനത മുതലെടുത്തോ അയാള്‍ വശത്താക്കിയിരുന്നു. തനിക്ക് വഴങ്ങിയവരെ എന്തുവില കൊടുത്തും അയാള്‍ സംരക്ഷിച്ചപ്പോള്‍, മിഷണറീസ് ഓഫ് ജീസസ് സഭയില്‍ നിന്ന് ഒരുപറ്റം കന്യാസ്ത്രീകള്‍ കൊഴിഞ്ഞുപോയതിനു പിന്നിലുള്ള കാരണത്തെ കുറിച്ച് അയാള്‍ക്ക് ഒരു ആശങ്കയുമുണ്ടായിരുന്നില്ലെന്ന് ഇക്കഴിഞ്ഞ എട്ടിന് നൂണ്‍ഷ്യോയ്ക്ക് അയച്ച പുതിയ കത്തില്‍ കന്യാസ്ത്രീ ചൂണ്ടിക്കാട്ടുന്നു.

വത്തിക്കാന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടാണ് കത്തയച്ചിരിക്കുന്നത്. വത്തിക്കാന്‍ സ്ഥാനപതിക്കൊപ്പം സിബിസിഐ പ്രസിഡന്റ് ഒസ്വാള്‍ഡ് ഗ്രേഷ്യസ്, ഡല്‍ഹി ആര്‍ച്ച് ബിഷപ്പ് അനില്‍ കൂട്ടോ തുടങ്ങി 21 പേര്‍ക്കാണ് കത്ത് അയച്ചത്. കത്തിന്റെ പകര്‍പ്പ് 'മംഗളം ഓണ്‍ലൈന്‍' പുറത്തുവിടുന്നു.

 vatican nuncio

2017 ഏപ്രിലില്‍ നടന്ന ഒരു സംഭവം ചൂണ്ടിക്കാട്ടിയാണ് കന്യാസ്ത്രീ തന്റെ പരാതി വ്യക്തമാക്കുന്നത്. ബിഷപ്പ് ഫ്രാങ്കോയുമായി വഴിവിട്ട ബന്ധമുണ്ടായിരുന്ന ഒരു യുവ കന്യാസ്ത്രീയെ മേലധികാരികള്‍ തെളിവുകള്‍ സഹിതം കയ്യോടെ പിടികൂടി. ഇവരെ മഠത്തില്‍ നിന്ന് പറഞ്ഞുവിടാന്‍ മേലധികാരികള്‍ ആലോചിച്ചു. എന്നാല്‍ ഇതറിഞ്ഞ ഫ്രാങ്കോ ഞങ്ങളുടെ സുപ്പീരിയര്‍മാരെ വിളിച്ച് ആ കന്യാസ്ത്രീയെ മറ്റൊരു സംസ്ഥാനേെത്തക്ക് സ്ഥലംമാറ്റാന്‍ നിര്‍ദേശിച്ചു. അവിടെ ഞങ്ങള്‍ക് മൂന്നു സമൂഝൂഹങ്ങളുണ്ട്. അവരില്‍ ഏറെയും യുവ കന്യാസ്‌രതീകളാണ്. ആ ആഴ്ചതന്നെ ബിഷപ്പ് ഫ്രാങ്കോ ആ മഠത്തില്‍ പ്രത്യേക സന്ദര്‍ശനം നടത്തുകയും രാത്രി മുഴുവന്‍ അവിടെ തങ്ങുകയും ചെയ്തു. രാത്രി 12 മണിവരെ ഈ കന്യാസ്ത്രീ ബിഷപ്പിന്റെ മുറിയില്‍ ഒറ്റയ്ക്ക് തങ്ങി 'ആത്മീയ ഉപദേശങ്ങള്‍' സ്വീകരിക്കുകയായിരുന്നു.

ബിഷപ്പിന്റെ അസാധാരണമായ ഈ സന്ദര്‍ശനം സമൂഹത്തിലെ മറ്റ് സന്യാസിനിമാരില്‍ അവലിയ പ്രതിഷേധമുണ്ടാക്കി. ഈ കന്യാസ്ത്രീയോട് ബിഷപ്പ് ഫ്രാങ്കോയ്ക്ക് അസാധാരണമായ ഒരു സഹതാപം ഉണ്ടായപ്പോള്‍, മേലധികാരികള്‍ക്ക് വേണ്ടത്ര കാരണം പോലും ബോധിക്കാനാവാതെ പല കന്യാസ്ത്രീകളും ഈ സമൂഹത്തില്‍ നിന്നുവിട്ടുപോയത് തിരക്കാന്‍ പോലും തയ്യാറായിട്ടില്ല. തനിക്ക് വേണ്ടപ്പെട്ട കന്യാസ്ത്രീയെ അച്ചടക്ക നടപടി പോലുമില്ലാതെ സംരക്ഷിക്കുകയും തനിക്ക് എപ്പോള്‍ വേണമെങ്കിലും സമീപിക്കാന്‍ കഴിയുന്ന വിധത്തില്‍ താമസിപ്പിക്കുകയും ചെയ്തു. ഇക്കാര്യത്തെകുറിച്ച് പരസ്യമായി പ്രതികരിക്കാന്‍ പോലും ആര്‍ക്കും ധൈര്യമുണ്ടായില്ല. ഇതുപോലെ നിരവധി ഉദാഹരണങ്ങള്‍ ജലന്ധര്‍ രുപതയിലുണ്ട്. ഇക്കാര്യത്തില്‍ സഭ വിശ്വസനീയമായ അന്വേഷണം നടത്താന്‍ തയ്യാറായാല്‍ രൂപതയില്‍ നിന്നുള്ള നിരവധി കന്യാസ്ത്രീകള്‍ പലതും തുറന്നുപറയാന്‍ തയ്യാറാകുമെന്നും അവര്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

തനിക്ക് 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ബിഷപ്പ് ഫ്രാങ്കോയില്‍ നിന്നേറ്റ ലൈംഗിക അതിക്രമത്തെ കുറിച്ച് 2017 ജൂണില്‍ കുറവിലങ്ങാട് പള്ളി വികാരി ഫാ.ജോസഫ് തടത്തിലിനേയും പാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങാടിനേയും സമീപിച്ച് വിവരിച്ചിരുന്നു. ബിഷപ്പിന്റെ പീഡനം സഹിക്കാന്‍ കഴിയാതെ മഠം വിടുന്നത് വരെ താന്‍ ആലോചിച്ചിരുന്നു. എന്നാല്‍ സഭയിലെ മറ്റു കന്യാസ്ത്രീകളും വൈദികരും ഏതാനും ബിഷപ്പുമാരും നല്‍കിയ പിന്തുണയാണ് സഹിച്ച് പിടിച്ചുനില്‍ക്കാന്‍ തന്നെ പ്രേരിപ്പിച്ചത്. ഇരകളായ കന്യാസ്ത്രീകളെ സ്ഥലംമാറ്റി പരാതി ഒതുക്കുകയാണ് ബിഷപ്പ് ചെയ്തിരിക്കുന്നത്. കന്യാസ്ത്രീ വത്തിക്കാന്‍ സ്ഥാനപതിക്ക് നല്‍കുന്ന രണ്ടാമത്തെ കത്താണിത്.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 20 ഓളം കന്യാസ്ത്രീകള്‍ മിഷണറീസ് ഓഫ് ജീസസില്‍ നിന്ന് പുറത്തുപോയി എന്നും കത്തില്‍ വ്യക്തമാക്കുന്നു. സഭയില്‍ ഇതിനകം നടത്തിയ കത്തിടപെടലുകളും കര്‍ദ്ദിനാള്‍ ആലഞ്ചേരി അടക്കമുള്ളവര്‍ക്ക് നല്‍കിയ പരാതികളും ഉള്‍പ്പെടെ കത്തില്‍ വ്യക്തമാക്കുന്നു. പരാതി ബിഷപ്പ് ഫ്രാങ്കോ പണവും സ്വാധീനവും ഉപയോഗിച്ച് ഒതുക്കുന്നു. ഫ്രാങ്കോയെ അറസ്റ്റു ചെയ്യാന്‍ തെളിവുകള്‍ ഉണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി റിപ്പോര്‍ട്ട് നല്‍കിയിരിക്കേ തന്റെ പണവും രാഷ്ട്രീയ സ്വാധീനവും ഉപയോഗിച്ച് സര്‍ക്കാരിനേയും ഉന്നത പോലീസ് ഉദ്യോഗസ്ഥരേയും സ്വാധീനിച്ച് കേസ് അട്ടിമറിക്കുന്നുവെന്ന് കത്തില്‍ വ്യക്തമാക്കുന്നു.

 vatican nuncio

 vatican nuncio

 vatican nuncio

 vatican nuncio

 vatican nuncio

 vatican nuncio

 vatican nuncio

Ads by Google
Ads by Google
Loading...
TRENDING NOW