Thursday, November 15, 2018 Last Updated 19 Min 49 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 11.57 AM

കടലാസ് പോലെ ചുരുട്ടി വെക്കാവുന്ന ഒരു ടാബ്ലറ്റ്

worlds first rollable touch screen tablet

കടലാസ് പോലെ ചുരുട്ടി വെക്കാവുന്ന ടാബ്‌ലെറ്റ് വിപണിയിൽ. ഇത്തരത്തില്‍ ഒരു ടാബ്ലറ്റ് നിര്‍മ്മിച്ചിരിക്കുന്നത് ക്യൂന്‍സ് സര്‍വകലാശായിലെ ഗവേഷകരാണ്. ഈ ടാബ്ലറ്റിന് മാജിക് സ്‌ക്രോള്‍ എന്നാണ് പേര്. ചുരുട്ടിവെക്കാന്‍ കഴിയുന്ന ലോകത്തെ ആദ്യത്തെ ടാബ്ലറ്റാണിതെന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം.

worlds first rollable touch screen tablet

ചുരുളുന്നതിനും നിവരുന്നതിനും സഹായിക്കുന്നത് ടാബ്ലറ്റിന്റെ മധ്യഭാഗത്തുള്ള സിലിണ്ടറാണ്. സിലിണ്ടറിന്റെ ഇരുവശത്തുമുള്ള ചെറു ചക്രങ്ങള്‍ തിരിച്ച്‌ ഡിസ്പ്ലേ നിവര്‍ത്താം. 7.5 ഇഞ്ച് വലിപ്പവും 2കെ റെസല്യൂഷനുമുള്ള ഡിസ്പ്ലേയാണ് ടാബ്‌ലറ്റിനുള്ളത്.

ഭാരക്കുറവും സിലിണ്ടര്‍ രൂപവും കാരണം ഈ ടാബ്ലറ്റിനെ ഐപാഡിനെ അപേക്ഷിച്ച്‌ കൊണ്ടു നടക്കാന്‍ എളുപ്പമാണ്. ഡിസ്പ്ലേ ചുരുട്ടി വച്ചതിനു ശേഷം മാജിക് സ്‌ക്രോളിനെ പോക്കറ്റിലിട്ട് കൊണ്ടുപോകുകയും ചെയ്യാം. മാത്രമല്ല, ഇവയുടെ ചുരുള്‍ തനിയെ നിവരില്ലെന്ന് ഉറപ്പുവരുത്താനുള്ള സാങ്കേതികതയും ഇതിൽ ഒരുക്കിയിട്ടുണ്ട്.

Ads by Google
Tuesday 11 Sep 2018 11.57 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW