Monday, November 19, 2018 Last Updated 22 Min 42 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 11.37 AM

പരാതി സത്യമാണ്; കന്യാസ്ത്രീയ്‌ക്കൊപ്പം ഉറച്ചു നില്‍ക്കും; ആരോപണങ്ങള്‍ക്കു പിന്നില്‍ ബിഷപ്പെന്ന് കന്യാസ്ത്രീകള്‍

uploads/news/2018/09/247698/bishop.jpg

കുറവിലങ്ങാട് : ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റു വരെ പോരാടുമെന്ന് സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ വ്യക്തമാക്കി. സമരം ആരുടെയും പ്രേരണയിലല്ലെന്നും സഹോദരിയ്ക്ക് നീതി കിട്ടണമെന്നും അവര്‍ വ്യക്തമാക്കി.

മിഷനറീസ് ഓഫ് ജീസസിന്റെ എതിര്‍പ്പിനു പിന്നില്‍ ഫ്രാങ്കോ മുളയ്ക്കല്‍ തന്നെയാണ്. അനുസരണം എന്നുപറഞ്ഞ് അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണെന്നും പരാതി സത്യമാണെന്നും അവര്‍ക്കൊപ്പം ഉറച്ചു നില്‍ക്കുമെന്നും കന്യാസ്ത്രീകള്‍ പറഞ്ഞു.

നീതിയ്ക്കായി സമരം ചെയ്യുന്ന തങ്ങള്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ പി.സി ജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ പരാതി നല്‍കുമെന്നും അടുത്ത ദിവസം തന്നെ മൊഴി നല്‍കുമെന്നും അവര്‍ വ്യക്തമാക്കി.

അതേസമയം, ബിഷപ്പിനെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് അഞ്ച് കന്യാസ്ത്രീകള്‍ നടത്തി വരുന്ന സമരം അപലപനീയമെന്നാണ് മിഷനറീസ് ഓഫ് ജീസസ് പറഞ്ഞിരുന്നത്. ബിഷപ്പ് പീഡിപ്പിച്ചുവെന്ന പരാതി വസ്തുതാ വിരുദ്ധമാണെന്നും അതിനു ശേഷവും കുടുംബത്തിലെ പരിപാടികള്‍ക്ക് അവര്‍ ബിഷപ്പിനെ കൊണ്ടുപോയിട്ടുണ്ടെന്നും അവര്‍ ആരോപിക്കുന്നു. ബാഹ്യ ശക്തികളുടെ ഗൂഢാലോചനയാണ് സമരം. ഇതില്‍ അന്വേഷണം വേണം. കന്യാസ്ത്രീയും അവര്‍ക്കൊപ്പം സമരം ചെയ്യുന്നവരും ഉന്നയിക്കുന്ന കപട ആരോപണങ്ങള്‍ക്ക് കൂട്ടുനിന്ന് നിരപരാധിയെ ക്രൂശിക്കുന്നത് മനസാക്ഷിക്ക് ചേര്‍ന്നതല്ലെന്നും സന്യാസ സമൂഹം പറഞ്ഞു.

Ads by Google
Tuesday 11 Sep 2018 11.37 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW