Thursday, May 23, 2019 Last Updated 39 Min 36 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 11.34 AM

സൗദിയില്‍ സഹപ്രവര്‍ത്തകയുമായി ഭക്ഷണം പങ്കിടുന്നതിന്റെ ദൃശ്യം പങ്കുവച്ചു; യുവാവ് അറസ്റ്റില്‍

Saudi Arabia

സൗദിയില്‍ സഹപ്രവര്‍ത്തകയോടൊപ്പം ഭക്ഷണം കഴിക്കുന്നതിന്റെ ദൃശ്യം നവമാധ്യമങ്ങളില്‍ ഇട്ട യുവാവിനെ അറസ്റ്റ് ചെയ്തു. മുഖം അടക്കം മൂടപ്പെട്ട ഹിജാബ് ധരിച്ച യുവതിയുമായി പ്രഭാത ഭക്ഷണം കഴിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഈജിപ്ഷ്യന്‍ യുവാവ് ട്വിറ്ററില്‍ പങ്കുവച്ചത്.

സൗദി നിയമം അനുസരിച്ച് ഭക്ഷണശാലകളിലും ജോലി സ്ഥലങ്ങളിലും സ്ത്രീക്കും പുരുഷനും രണ്ടിടങ്ങളിലാണ് ഇരിപ്പടമുള്ളത്. എന്നാല്‍ ഇത് തെറ്റിച്ചുവെന്ന് കാണിച്ചാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. സൗദി തൊഴില്‍മന്ത്രാലയമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

ഈജിപ്ഷ്യന്‍ സൗദിക്കൊപ്പം ഇരുന്നു പ്രഭാത ഭക്ഷണം കഴിക്കുന്നുവെന്ന ഹാഷ് ടാഗിനൊപ്പമാണ് ഇയാള്‍ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ പങ്കുവച്ചത്. ഇതിന് പിന്നാലെ 1,13,000 വട്ടം ഇതേ ഹാഷ് ടാഗ് ഉപയോഗിക്കപ്പെട്ടു.

30 സെക്കന്റുകള്‍ മാത്രം നീണ്ടു നില്‍ക്കുന്ന ഇരുവരും തമാശ പറുന്നതിന്റെയും ചിരിക്കുന്നതും കണാന്‍ സാധിക്കും. സംഭവത്തില്‍ ഹോട്ടലുടമയെയും വിശദീകരണം ആവശ്യപ്പെട്ടു കൊണ്ട് സര്‍ക്കാര്‍ വിളിച്ചു വരുത്തിയിട്ടുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW