Tuesday, September 11, 2018 Last Updated 3 Min 4 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 11.25 AM

ഇത് ചതി! 220 കിലോമീറ്റര്‍ സ്പീഡില്‍ പോകവെ എതിരാളിയുടെ ബ്രേക്ക് പിടിക്കാന്‍ ശ്രമം, റേസര്‍ക്ക് എതിരെ നടപടി(വീഡിയോ)

 Racing

ഏറെ ആരാധകരുള്ള ഒന്നാണ് മോട്ടോജിപി. ബൈക്കുകളുടെ മത്സര ഓട്ടത്തില്‍ ഇമ ചിമ്മാതെ നോക്കിയിരിക്കുന്നവരാണ് പലരും. ഇതിനിടെ ചില റൈഡര്‍മാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് വീഴുകയും ചെയ്യും. എന്നാല്‍ ഇപ്പോള്‍ മോട്ടോജിപി വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നത് മറ്റൊരു സംഭവത്തിലാണ്. റേസിനിടെ ഉണ്ടായ വലിയൊരു ചതിയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. എതിരാളിയെ ബ്രേക്ക് പിടിച്ച് നിര്‍ത്താന്‍ ശ്രമിച്ച മത്സരാര്‍ത്ഥിയുടെ വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

ഞായറാഴ്ച സാന്‍ മരീനോയില്‍ വെച്ച് നടന്ന മോട്ടോ2റേസിംഗിലാണ് സംഭവം. റൊമാനൊ ഫെനാറ്റി എന്ന റേസറാണ് തന്റെ എതിരാളിയായ സ്റ്റെഫാനൊ മന്‍സിയുടെ മുന്നിലെ ബ്രേക്ക് അമര്‍ത്തി ബൈക്ക് നിര്‍ത്തുവാന്‍ ശ്രമിച്ചത്. 220 കിലോമീറ്റര്‍ വേഗതയില്‍ പോയ്‌ക്കൊണ്ടിരിക്കെയാണ് സംഭവം. വന്‍ അപകടം സംഭവിക്കാവുന്ന പ്രവൃത്തിയാണ് ഇതെന്ന് റൊമാനോ പറഞ്ഞു.

തന്റെ നിയന്ത്രണം സ്റ്റെഫാനോയ്ക്ക് നഷ്ടമായെങ്കിലും ഒരു വിധത്തില്‍ ബൈക്ക് നിയന്ത്രണത്തിലാക്കുകയായിരുന്നു. റൊമാനോയിനെ ഉടന്‍തന്നെ കറുത്ത കൊടി കാട്ടി പുറത്താക്കി. 23-ാം ലാപ്പിന് ശേഷമാണ് റൊമാനോയിനെ ഡിസ്‌ക്വാളിഫൈ ചെയ്തത്. മാത്രമല്ല ഇനി വരാനിരിക്കുന്ന രണ്ട് റേസുകളില്‍ നിന്നും റൊമാനോയിനെ വിലക്കിയിട്ടുണ്ട്. ടീമില്‍ നിന്നും റൊമാനോയിനെ പുറത്താക്കി. ഇയാള്‍ കരാര്‍ വ്യവസ്ത ലംഘിച്ചുവെന്നും കളിയുടെ മര്യാദ ലംഘിക്കുകയും ടീമിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചുവെന്നും ടീം അധികൃതര്‍ പറഞ്ഞു.

സെപ്റ്റംബര്‍ 23ന് ആരഗണിലും ഒക്ടോബര്‍ ഏഴിന് സ്‌പെയിനിലും നടക്കുന്ന രണ്ട് റേസുകളിലും റൊമാനോയിക്ക് പങ്കെടുക്കാനാകില്ല. സംഭവത്തില്‍ റൊമാനോയി തിങ്കളാഴ്ച ക്ഷമ പറഞ്ഞു. ഒരു ദുസ്വപ്‌നമായി എല്ലാം മറക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്‌പോര്‍ട്‌സ് ലോകത്തോട് താന്‍ മാപ്പ് ചോദിക്കുന്നു. ഇന്ന് രാവിലെ നിയന്ത്രണം നഷ്ടപ്പെട്ട ഒരു ചിന്തയായിരുന്നു എനിക്കെന്നും താന്‍ മനുഷ്യനേ അല്ലെന്നും റൊമാനോയി പറഞ്ഞു.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. റേസിംഗിനിടെ റൊമാനോയി സ്റ്റെഫാനോയുടെ ബ്രേക്ക് അമര്‍ത്തുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.

Ads by Google
Tuesday 11 Sep 2018 11.25 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW