Wednesday, November 14, 2018 Last Updated 8 Min 38 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 11.14 AM

മമ്മൂട്ടിയും കുട്ടിയും പെട്ടിയും ഹിറ്റ് കോമ്പിനേഷനാണെന്ന ചിന്ത അവര്‍ക്കുണ്ടായിരുന്നു: ഫാസില്‍

uploads/news/2018/09/247693/fazil.jpg

26 വര്‍ഷങ്ങള്‍ക്കിപ്പുറവും പ്രേക്ഷകരെ ഒരു പോലെ രസിപ്പിക്കുകയും കണ്ണീരണിയിക്കുകയും ചെയ്യുന്ന ചിത്രമാണ് ഫാസില്‍-മമ്മൂട്ടി ടീമിന്റെ 'പപ്പയുടെ സ്വന്തം അപ്പൂസ്' ഇന്നും ആ സിനിമയെക്കുറിച്ച് പ്രേക്ഷകര്‍ സംസാരിക്കുന്നതിന്റെ സന്തോഷം ഒരു അഭിമുഖത്തില്‍ സംവിധായകന്‍ ഫാസില്‍ പങ്കുവെച്ചു.

'മമ്മൂട്ടിയും കുട്ടിയും പെട്ടിയും ഹിറ്റ് കോംബിനേഷനാണെന്ന ധാരണ സിനിമാക്കാര്‍ക്കിടയിലുണ്ടായിരുന്നു. മമ്മൂട്ടിയും ബേബി ശാലിനിയുമായുള്ള ചിത്രങ്ങള്‍ മിക്കതും ഹിറ്റുകളായിരുന്നു. പക്ഷേ പതിയെ ആ ട്രെന്‍ഡ് മാറി. വ്യത്യസ്തമായ കഥാപാത്രങ്ങളിലേയ്ക്ക് മമ്മൂട്ടിയും ശ്രദ്ധ നല്‍കി. നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി ഒരു കുട്ടിയോടൊപ്പം അഭിനയിച്ച ചിത്രമായിരുന്നു പപ്പയുടെ സ്വന്തം അപ്പൂസ്.

സിനിമ ഇറങ്ങുന്ന കാലത്ത് അമ്മ-മകള്‍ സ്‌നേഹം പറയുന്ന നിരവധി ചിത്രങ്ങള്‍ ഹിറ്റായിരുന്നു. എന്നാല്‍ വിഭാര്യനായ ഒരാളും മകനും തമ്മിലുള്ള ബന്ധം പുതുമയുള്ള ഒന്നായിരുന്നു. ആലോചിച്ചപ്പോള്‍ ഈ സ്‌നേഹം പറയുന്ന ചിത്രം ജനങ്ങള്‍ക്ക് ഇഷ്ടപ്പെടുമെന്ന് തോന്നി. സിനിമയെക്കുറിച്ച് ഇന്നും ജനങ്ങള്‍ സംസാരിക്കുന്നുണ്ടെങ്കില്‍ അവര്‍ക്കത് അത്രമാത്രം ഹൃദയസ്പര്‍ശിയായതു കൊണ്ടാണ്' ഫാസില്‍ പറഞ്ഞു.

സുകുമാരന്റെ മകന്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിലൂടെ അഭിനേതാവാകാന്‍ പറ്റിയതിന്റെ സന്തോഷവും ഫാസില്‍ പങ്കുവെച്ചു. 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുന്നത്. 'ലൂസിഫറില്‍ ഒരു പുരോഹിതന്റെ വേഷമാണ്. എന്റെ ഭാഗമെല്ലാം ഷൂട്ട് ചെയ്തു കഴിഞ്ഞു. ലൂസിഫറിലുള്ളവരെല്ലാം അടുപ്പമുള്ളവരാണ് അതുകൊണ്ടാണ് അഭിനയിച്ചത്. നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ടു കിടക്കുന്നത് കൊണ്ട് അഭിനയം പുതുമയൊന്നുമല്ല. എല്ലാ സംവിധായകരും ഏതെങ്കിലും ഒരവസരത്തില്‍ ക്യാമറയുടെ മുന്നില്‍ എത്തിയിട്ടുള്ളവരാണ്.' ഫാസില്‍ പറഞ്ഞു.

Ads by Google
Tuesday 11 Sep 2018 11.14 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW