Tuesday, September 11, 2018 Last Updated 0 Min 31 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 11.06 AM

നഷ്ടത്തില്‍ ഓഹരി വിപണി; സെന്‍സെക്‌സ് 41 പോയന്റ് താഴ്ചയില്‍

stock market

മുംബൈ: വലിയ ചാഞ്ചാട്ടത്തില്‍ ഓഹരിവിപണി വ്യാപാരം നടത്തുന്നു. വ്യാപാരത്തിന്റെ ആദ്യ മണിക്കൂറുകളില്‍ 100 പോയന്റ് നേട്ടത്തില്‍ വ്യാപരം നടന്നെങ്കിലും വൈകാതെ തന്നെ അത് താഴേക്ക് പതിക്കുകയായിരുന്നു.

നിലവില്‍ സെന്‍സെക്‌സ് 48.44 പോയന്റ് നഷ്ടത്തില്‍ 37,884.92ല്‍ എത്തുകയും ദേശീയ സൂചികയായ നിഫ്റ്റി 5.80 താഴ്ചയില്‍ 11,432.30 പോയന്റിലെത്തുകയും ചെയ്തു.

ബോംബെ സ്‌റ്റോക്ക് എക്‌സചേഞ്ചിലെ 744 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 617 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്. രൂപയുടെ മൂല്യത്തിലെ തിരിച്ചടിയായതും മറ്റും വിപണിയെ ബാധിച്ചിരുന്നു

നാറ്റ്‌കോ ഫാര്‍മസ്യൂട്ടിക്കല്‍സ്, എംഎംടിസി ലിമിറ്റഡ്, പി.സി.ജ്വലര്‍ ലിമിറ്റഡ്, ്ഫിസര്‍ ലിമിറ്റഡ്, റെഡിങ്ടണ്‍ ഇന്ത്യാ ലിമിറ്റഡ് എന്നീ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും

മാക്‌സ് ഫിനാന്‍ഷ്യല്‍ സര്‍വീസ്, അശോക ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്, ശങ്കര ബില്‍ഡിങ്ങ് പ്രോപ്പര്‍ട്ടി, ഹിമാദ്രി സ്‌പേഷ്യാലിറ്റി, ഐടിസി ലിമിറ്റഡ് എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

Ads by Google
Ads by Google
Loading...
TRENDING NOW