Monday, November 19, 2018 Last Updated 10 Min 26 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 10.57 AM

ഇന്ധനവില കുറയ്ക്കില്ല, വികസനത്തെ ബാധിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ; നികുതി കുറച്ചാല്‍ 30,000 കോടി രൂപ നഷ്ടമുണ്ടാകുമെന്ന് വിശദീകരണം

uploads/news/2018/09/247691/petrol.jpg

ന്യൂഡല്‍ഹി: പെട്രോളിനും ഡീസലിനും വില കുത്തനെ ഉയരുന്ന സാഹചര്യത്തിലും ഇന്ധനവിലയില്‍ തൊടാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഒട്ടേറെ സംസ്ഥാനങ്ങള്‍ ജനങ്ങളെ വിലക്കയറ്റത്തില്‍ നിന്നും രക്ഷിക്കാന്‍ നികുതി ഉപേക്ഷിക്കാന്‍ തയ്യാറാകുമ്പോഴും ഇന്ധനവിലിയിലെ നികുതി വേണ്ടെന്ന വെച്ചാല്‍ രാജ്യത്തിന്റെ വികസനത്തെ ബാധിക്കുമെന്നും 28,000 മുതല്‍ 30,000 കോടി വരെ നഷ്ടമുണ്ടാകുമെന്നും കേന്ദ്രം പറയുന്നു.

സംസ്ഥാനങ്ങള്‍ വാറ്റ് ഒഴിവാക്കാന്‍ തയ്യാറായാല്‍ കേന്ദ്ര നികുതിയില്‍ തൊടാതെ വില കുറയ്ക്കാമെന്നാണ് കേന്ദ്രം പറയുന്നത്. തങ്ങള്‍ കുറയ്ക്കുന്ന ഓരോ പൈസയും എല്ലാവരേയും ബാധിക്കുമെന്നും കേന്ദ്രം പറയുന്നു. രൂപയുടെ മൂല്യം കൂടി ഇടിഞ്ഞതോടെ ഇന്ധനവില റെക്കോഡ് നില യിലേക്കാണ് ഉയര്‍ന്നിരിക്കുന്നത്. മിക്ക സംസ്ഥാന തലസ്ഥാനങ്ങളെയും മെട്രോ നഗരങ്ങളെയും താരതമ്യപ്പെടുത്തിയാല്‍ ഡല്‍ഹിയില്‍ മാത്രമാണ് വിലക്കുറവ്.

തിങ്കളാഴ്ച വരെ ഡല്‍ഹിയില്‍ 80.73 ആണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഡീസലിന് 72.83 ും. അതേസമയം മുംബൈ പോലെയുള്ള നഗരങ്ങളില്‍ പെട്രോള്‍വില 90 കടന്നു. രൂപയുടെ വില കുറഞ്ഞതും അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് വില കൂടിയതും പ്രതിസന്ധിയിലാക്കി. ഇക്കാര്യങ്ങള്‍ ധനക്കമ്മിയെ ബാധിച്ചിരിക്കെ നികുതി കൂടി കുറയ്ക്കുന്നത് പ്രതിസന്ധി രൂക്ഷമാക്കുമെന്നും സര്‍ക്കാരിന്റെ വരുമാനത്തില്‍ 28,000 കോടി മുതല്‍ 30,000 കോടി വരെ നഷ്ടമുണ്ടാക്കുമെന്നുമാണ് വിലയിരുത്തല്‍.

പെട്രോള്‍ വില ദിനംപ്രതി രൂക്ഷമായ നിലയിലേക്ക് ഉയര്‍ന്നതിനെ തുടര്‍ന്ന് പ്രതിപക്ഷത്തെ 22 പാര്‍ട്ടികള്‍ ഇന്നലെ ഭാരത്ബന്ദ് നടത്തിയിരുന്നു. അതിനിടയില്‍ പല സംസ്ഥാനങ്ങളും പെട്രോള്‍ വിലയില്‍ ജനങ്ങള്‍ക്ക് നേരിയ ആശ്വാസം പകരാനായുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്. രാജസ്ഥാന് പിന്നാലെ ആന്ധ്രാപ്രദേശും കഴിഞ്ഞ ദിവസം പെട്രോളിനും ഡീസലിനും വാറ്റ് കുറച്ചിട്ടുണ്ട്.

നികുതി കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാനിന് മേല്‍ സമ്മര്‍ദ്ദം ഏറുന്നുണ്ടെങ്കിലും വരുമാനത്തെ ബാധിക്കുന്ന തീരുമാനങ്ങള്‍ എടുത്താല്‍ സര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങളെല്ലാം അപകടത്തിലാകുമെന്നാണ് ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW