Monday, November 19, 2018 Last Updated 32 Min 1 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 10.19 AM

വാതിലുകള്‍ തകര്‍ത്തിട്ടില്ല, മുറി അലങ്കോലമാക്കിയില്ല ; സൗദി രാജകുമാരി പാരീസില്‍ കൊള്ളയടിക്കപ്പെട്ടു ; പോയത് ആറ് കോടിയുടെ ആഭരണങ്ങള്‍; ...!!

uploads/news/2018/09/247686/saudi-prince.jpg

പാരീസ്: പാരീസില്‍ എത്തിയ സൗദിരാജകുമാരിക്ക് താമസിച്ചിരുന്ന ഹോട്ടലില്‍ നിന്നും നഷ്ടമായത് ആറു കോടിയോളം രൂപ മൂല്യം വരുന്ന വിലപ്പെട്ട ആഭരണങ്ങള്‍. പാരീസിലെ ഹോട്ടല്‍ റിറ്റ്‌സില്‍ നിന്നും വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് വസ്തുക്കള്‍ നഷ്ടമായത്. അതേസമയം യുവതിയുടെ പേരു വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. 930,000 ഡോളര്‍ (ഏകദേശം 65127722.70 രൂപ) മൂല്യമുള്ള സാധനങ്ങളാണ് നഷ്ടമായത്.

അതേസമയം മുറിയില്‍ യാതൊരു കേടുപാടുകളും കണ്ടെത്താനായിട്ടില്ലെന്നാണ് ഹോട്ടല്‍ അധികൃതര്‍ പറയുന്നതെങ്കിലും റൂമിലെ സേഫില്‍ സൂക്ഷിച്ചിരുന്ന വസ്തുവകകള്‍ അവിടെയില്ലെന്നാണ് യുവതി പറയുന്നത്. മോഷണം നടന്നിട്ടില്ല എന്നാണ് ഹോട്ടല്‍ അധികൃതര്‍ പറയുന്നതെങ്കിലും ഈ വര്‍ഷം പാരീസിലെ വെന്‍ഡോമില്‍ ഇത് രണ്ടാം തവണയാണ് വമ്പന്‍ മോഷണം നടക്കുന്നത്.

ജനുവരിയില്‍ മഴുവുമായി എത്തിയ മോഷ്ടാക്കള്‍ ലോബിയിലൂടെ കയറി ദശലക്ഷം ഡോളറുകള്‍ മൂല്യം വരുന്ന നെക്‌ലേസുകളും ആഭരണങ്ങളും ഡിസ്പ്‌ളേ കേസുകള്‍ തകര്‍ത്ത് കൊണ്ടുപോകുകയുണ്ടായി. ഇവിടെ നിന്നു തന്നെ പോലീസ് മൂന്ന് പേരെ പിടികൂടിയെങ്കിലും മോഷ്ടിച്ച ബാഗ് നിലത്തിട്ട് രണ്ടു പേര്‍ ഒരു സ്‌കൂട്ടറില്‍ രക്ഷപ്പെട്ടു. ഭാഗ്യവശാല്‍ മുഴുവന്‍ ആഭരണങ്ങളും ഇതില്‍ ഉണ്ടായിരുന്നു.

ആഡംബര ബൂട്ടിക്കുകളും ആഭരണശാലകളും സ്ഥിതി ചെയ്യുന്ന ഈ തെരുവില്‍ ആയുധങ്ങള്‍ വെച്ചുള്ള മോഷണം സാധാരണയാണ്. കഴിഞ്ഞ ഡിസംബറിലാണ് ഒരു ജൂവലറി ഷോറൂമില്‍ നിന്നും 5.5 ദശലക്ഷം യൂറോ മൂല്യം വരുന്ന രണ്ടു വജ്രങ്ങളും ഒരു മോതിരവും അതിന്റെ ഡ്യൂപ്‌ളിക്കേറ്റ് വെച്ച ശേഷം അടിച്ചുകൊണ്ടുപോയത്. 2016 ഒക്‌ടോബറിലായിരുന്നു റിറ്റ്‌സില്‍ നിന്നു തന്നെ ടെലിവിഷന്‍ താരവും മോഡലുമായ കിം കര്‍ദാഷിയാന്‍ കൊള്ളയടിക്കപ്പെട്ടത്. മോഷണം പതിവായതോടെ ഇവിടെ പോലീസിനെ സ്ഥിരം നിയോഗിച്ചിട്ടുണ്ടെങ്കിലും മോഷണം തടയാനാകുന്നില്ല.

Ads by Google
Tuesday 11 Sep 2018 10.19 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW