Tuesday, September 11, 2018 Last Updated 3 Min 5 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 10.13 AM

ദേശീയ വനിതാ കമ്മീഷനും പി.സി. ജോര്‍ജ്ജും തമ്മില്‍ കൊമ്പുകോര്‍ക്കുന്നു; വരണമെങ്കില്‍ യാത്രാപ്പടിവേണമെന്ന് എംഎല്‍എ; ഹാജരായില്ലെങ്കില്‍ അറസ്റ്റെന്ന് കമ്മീഷന്‍

central women commission

ന്യൂഡല്‍ഹി: കന്യാസ്ത്രിയെ അധിക്ഷേപിച്ച സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷനും പി.സി. ജോര്‍ജ്ജ് എംഎല്‍എയും തമ്മില്‍ കൊമ്പുകോര്‍ക്കുന്നു. സ്വമേധയാ കേസെടുത്ത വനിതാ കമ്മീഷന് മുന്നില്‍ പി.സി. ജോര്‍ജ്ജിനോട് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, വരണമെങ്കില്‍ യാത്ര ബത്ത നല്‍കണമെന്നായിരുന്നു എംഎല്‍എയുടെ മറുപടി. അതല്ലെങ്കില്‍ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ കേരളത്തില്‍ വരട്ടെയെന്നും പി.സി.ജോര്‍ജ്ജ് പ്രതികരിച്ചു.

അതേസമയം, പി.സി. ജോര്‍ജ്ജ് നേരിട്ട് ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്ത് ഹാജരാക്കേണ്ടിവരുമെന്നും ചെയര്‍പേഴ്‌സണ്‍ രേഖാ ശര്‍മ്മ അയച്ച കത്തില്‍ വ്യക്തമാക്കി. വനിതാകമ്മീഷന്‍ വിളിച്ചുവരുത്തുന്നത് ശിക്ഷാ നടപടിയെടുക്കുന്നതിനല്ലെന്നും കാര്യം വിശദീകരിക്കുന്നതിനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. ബത്ത അനുവദിക്കുന്ന രീതിയല്ല കമ്മീഷനുള്ളത്.

ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഢന പരാതി നല്‍കിയ കന്യാസ്ത്രിയെ അപമാനിച്ച് സംസാരിച്ച പി.സി. ജോര്‍ജ്ജിനെതിരെ ദേശീയ വനിതാ കമ്മീഷന്‍ കേസെടുത്തിരുന്നു. സെപ്റ്റംബര്‍ 20ന് ഡല്‍ഹിയില്‍ എത്തി ഹാജരാകണമെന്ന് കാണിച്ച് കത്ത് നല്‍കിയിരുന്നു.

അതേസമയം, പി.സി. ജോര്‍ജ്ജിന്റെ പരാമര്‍ശത്തില്‍ കന്യാസ്ത്രിയുടെ മൊഴിയെടുക്കുന്നതിന് പോലീസ് മഠത്തിലെത്തിയിരുന്നു. കുറവിലങ്ങാട് സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴിയെടുക്കുവാന്‍ എത്തിയത്. എന്നാല്‍ അസൗകര്യത്തെതുടര്‍ന്ന് പോലീസ് മടങ്ങുകയായിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW