Friday, November 09, 2018 Last Updated 4 Min 15 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 09.38 AM

ഒരിക്കല്‍ കൂടി കൂടിക്കാഴ്ചയ്ക്ക് താല്‍പ്പര്യമുണ്ടെന്ന് കിം ജോംഗ് ഉന്‍ ട്രംപിന് കത്തയച്ചു ; ദീര്‍ഘദൂര ആണവമിസൈല്‍ ഒഴിവാക്കിയ ദക്ഷിണകൊറിയയ്ക്ക് സ്വാഗതമെന്ന് വൈറ്റ്ഹൗസ്

uploads/news/2018/09/247680/kim-and-trump.jpg

വാഷിംഗ്ടണ്‍: ഒറ്റ കൂടിക്കാഴ്ച കഴിഞ്ഞതോടെ അമേരിക്കയുടെ സ്വാധീന വലയത്തില്‍ അകപ്പെട്ടുപോയ ഉത്തരകൊറിയന്‍ നേതാവ് കിം ജോംഗ് ഉന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി മറ്റൊരു കൂടിക്കാഴ്ചയ്ക്ക് കൂടി പദ്ധതിയിടുന്നു. ഒരു കൂടിക്കാഴ്ച കൂടി ആവശ്യപ്പെട്ട് കിം ജോംഗ് ഉന്‍ വൈറ്റ് ഹൗസിലേക്ക് കത്തയച്ചതായും കത്ത് സ്വീകരിച്ച അമേരിക്കന്‍ അധികൃതര്‍ പറ്റിയ ദിവസം നോക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വൈറ്റ്ഹൗസ് വക്താവ് സാറാ സാന്‍ഡേഴ്‌സാണ് വാര്‍ത്ത പുറത്തു വിട്ടത്.

ജൂണില്‍ നടന്ന കൂടിക്കാഴ്ചയില്‍ വടക്കന്‍ കൊറിയയുടെ ആണവ പരിപാടികളെക്കുറിച്ചുള്ള ചര്‍ച്ചയായിരുന്നു പ്രധാന വിഷയം. ഉത്തരകൊറിയയുടെ ആണവ പരീക്ഷണങ്ങള്‍ വലിയ വിമര്‍ശനത്തിന് വഴി തെളിക്കുകയും അത് അമേരിക്കയ്ക്ക് വലിയ ഭീഷണിയാകുകയും ചെയ്ത സാഹചര്യത്തില്‍ ദക്ഷിണ കൊറിയയുടെ ഇടപെടലിലായിരുന്നു മൂന്നാം വേദിയില്‍ ട്രംപും കിമ്മും തമ്മിലുള്ള ചര്‍ച്ച നടന്നത്. എന്നാല്‍ വീണ്ടും നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയുടെ അജണ്ഡ അജ്ഞാതമാണ്. ഈ മാസം ഒടുവില്‍ ന്യൂയോര്‍ക്കില്‍ നടക്കുന്ന യുഎന്നിന്റെ പൊതുസഭയുടെ ഭാഗമായി ഒരു അവസരം ഉണ്ട്. എന്നാല്‍ കിം യുഎന്‍ പരിപാടിയില്‍ പങ്കെടുക്കുമോ എന്ന കാര്യം വ്യക്തമല്ലെന്നാണ് ഇക്കാര്യത്തില്‍ ട്രംപിന്റെ ഉപദേശകര്‍ പറയുന്നത്.

കിമ്മിന്റെ ചൂടുള്ളതും പോസിറ്റീവായതുമായ സ്വകാര്യ കത്ത് വഴിയിലാണെന്ന് വെള്ളിയാഴ്ച ട്രംപ് മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചിരുന്നു. പിന്നാലെ കിട്ടിയ ശേഷം തന്നെ കത്തിന്റെ ആദ്യ ലക്ഷ്യം മറ്റൊരു കൂടിക്കാഴ്ചയാണെന്നും അക്കാര്യം സംഘടിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് തങ്ങളെന്നും സാന്‍ഡേഴ്‌സ് പറഞ്ഞു. ഉപദ്വീപിനെ ആണവ വിമുക്തമാക്കുന്ന ലക്ഷ്യങ്ങളോടുള്ള കടപ്പാട് തുടരുന്നു എന്നായിരുന്നു കത്ത് പ്രദര്‍ശിപ്പിച്ചുകൊണ്ട് അവര്‍ പറഞ്ഞത്. ദീര്‍ഘദൂര ആണ മിസൈലുകള്‍ ഇല്ലാതെ ഞായറാഴ്ച പ്യൊംഗ്യാംഗില്‍ നടന്ന സൈനിക പരേഡ്് നല്ല സൂചനകളുടെ ലക്ഷണമായിരുന്നെന്നും സാന്‍ഡേഴ്‌സ് പറഞ്ഞു.

കഴിഞ്ഞ ദിവസം വടക്കന്‍ കൊറിയയുടെ 70 ാം വാര്‍ഷികത്തില്‍ നടന്ന സൈനിക പരേഡില്‍ ആണവ മിസൈല്‍ പ്രദര്‍ശനം ഉണ്ടായിരുന്നില്ല. ഇതിന് പുറമേ സാമ്പത്തിക പുരോഗതിയും രണ്ടാം ലോകമഹായുദ്ധത്തോടെ വേര്‍പിരിഞ്ഞു പോയ കൊറിയന്‍ ഉപദ്വീപുകളുടെ സംയോജനം എന്ന ആശയത്തെ മുന്‍ നിര്‍ത്തിയായിരുന്നു ആഘോഷവും. സമ്പദ് വ്യവസ്ഥയുടെ പുനസൃഷ്ടിക്കായി ഒരുമിച്ച് നില്‍ക്കാം എന്ന മുദ്രാവാക്യത്തിന് കീഴില്‍ ആധുനിക ട്രെയിന്‍, സോളാര്‍ പാനല്‍, ഡാമുകള്‍, കാറ്റില്‍ നിന്നും വൈദ്യൂതി തുടങ്ങിയ ഉള്‍ക്കൊള്ളിച്ച ഫ്‌ളോട്ടുകളും ഉണ്ടായിരുന്നു.

Ads by Google
Tuesday 11 Sep 2018 09.38 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW