Wednesday, February 20, 2019 Last Updated 45 Min 15 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 09.28 AM

അഞ്ചുവയസ്സുകാരിയുടെ നൃത്തം കണ്ട് വിധികര്‍ത്താക്കള്‍ ഞെട്ടി: കുട്ടിയെ ഡാന്‍സ് പഠിപ്പിച്ച യുവാവിനെ കണ്ടതോടെ കണ്ണീരടക്കാന്‍ പാടുപെട്ടു (വീഡിയോ)

dance

അഞ്ചുവയസ്സുകാരിയുടെ നൃത്തം കണ്ട് അമ്പരന്നിരിക്കുകയാണ് ഏവരും. അസാധ്യമെയ്വഴക്കത്തോടെയായിരുന്നു അവള്‍ നൃത്തം ചെയ്തത്. ഒരു റിയാലിറ്റി ഷോയിലെ ഡാന്‍സാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്. ഡാന്‍സ് അവസാനിച്ചപ്പോള്‍ വിധികര്‍ത്താക്കള്‍ എഴുന്നേറ്റ് നിന്നാണ് കൈയ്യടിച്ചത്. വിധികര്‍ത്താക്കളും സദസിലിരുന്നവരും എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചു. മത്സരാര്‍ത്ഥിയെ അഭിനന്ദിക്കാനായി വിധികര്‍ത്താക്കളില്‍ രണ്ട് പേര്‍ വേദിയിലുമെത്തി. വിധികര്‍ത്താക്കളില്‍ ഒരാളായ ശില്‍പ ഷെട്ടി കുട്ടിയെ വാരിയെടുത്തു, മറ്റെയാള്‍ ചുംബിച്ചു. വൈഷ്ണവി എന്ന കുട്ടിയാണ് ഏവരെയും അമ്പരിപ്പിച്ചത്.

കുട്ടിയെ ഡാന്‍സ് പരിശീലിപ്പിച്ചയാളും വേദിയില്‍ ഉണ്ടായിരുന്നു. ഇദ്ദേഹത്തെയും വിധികര്‍ത്താക്കള്‍ വേദിയിലേക്ക് ക്ഷണിച്ചു. എന്നാല്‍ സദസില്‍ നിന്നും വേദിയിലേക്ക് അദ്ദേഹം വരുന്നത് കണ്ട് ഏവരും ഞെട്ടി. ഇഴഞ്ഞാണ് അദ്ദേഹം സദസിലേക്ക് എത്തിയത്. ഇരു കാലുകളും തളര്‍ന്ന അദ്ദേഹമാണ് വൈഷ്ണവിയെ പരിശീലിപ്പിച്ചത്.

കണ്ണു നീര്‍ അടക്കാന്‍ പാടുപെടുന്ന ശില്‍പ ഷെട്ടിയെയാണ് പിന്നീട് കണ്ടത്. വേദിയില്‍ നിന്നും വിതുമ്പിയ പരിശീലകനെ വിധികര്‍ത്താക്കള്‍ ആശ്വസിപ്പിച്ചു. പിന്നീടാണ് കാലുകള്‍ തളര്‍ന്ന അദ്ദേഹം ഡാന്‍സ് പരിശീലകനായ കഥ പറഞ്ഞത്. കൈകുത്തി നടക്കുന്ന അദ്ദേഹം കൈകള്‍ കൊണ്ടാണ് നൃത്തത്തിനുള്ള സ്റ്റെപ്പുകള്‍ ഒരുക്കുന്നത്. പിന്നീട് ശിഷ്യരെ രാവും പകലും എന്നില്ലാതെ പഠിപ്പിക്കും. ചെറിയ സദസ്സിന് മുന്നില്‍ അവരെ നൃത്തം ചെയ്യിച്ച് അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും.- അദ്ദേഹം പറഞ്ഞു. ഈ വീര കഥ കേട്ടതോടെ ശില്‍പ ഷെട്ടി അദ്ദേഹത്തിന്റെ മുന്നില്‍ സാഷ്ടാംഗ പ്രണാമം ചെയ്യുകയും ചെയ്തു.

സോഷ്യല്‍ മീഡിയയില്‍ വൈറലായ ആ വീഡിയോ കാണാം

Ads by Google
Ads by Google
Loading...
TRENDING NOW