Tuesday, September 11, 2018 Last Updated 2 Min 56 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 09.15 AM

ഈ കള്ളന്‍മാര്‍ പോളീടെക്നിക്കില്‍ പഠിച്ചതാ... മോഷണം ക്യാമറയില്‍ പതിയാതിരിക്കാന്‍ പുതിയ തന്ത്രങ്ങളുമായി മോഷ്ടാക്കള്‍

uploads/news/2018/09/247678/moshanam.jpg

മുളക്കുഴ : ജനങ്ങളെ ഭീതിയിലാക്കി മോഷ്ടാക്കള്‍ പെരുകുകയാണ്. മോഷണം ക്യാമറയില്‍ പതിയാതിരിക്കാന്‍ മോഷ്ടാക്കള്‍ പുതിയ ടെക്‌നിക്കുകളും ഇറങ്ങിയിരിക്കുകയാണ്. മുളക്കുഴയിലെ രണ്ട് വീടുകളില്‍ ജനല്‍ പാളികളും കമ്പിയും തകര്‍ത്ത് കഴിഞ്ഞ ദിവസം മോഷണശ്രമം നടന്നിരുന്നു. മുളക്കുഴ തൈപ്പറമ്പില്‍ ജംഗ്ഷന് സമീപം ചരിവുകാലായില്‍ ശിവദാസ്, രേഷ്മാ ഭവനില്‍ സുജാത എന്നിവരുടെ വീടുകളിലാണ് ഞായര്‍ പുലര്‍ച്ചെ ഒന്നരയ്ക്കും രണ്ടിനും ഇടയില്‍ മോഷണശ്രമം നടന്നത്.

മോഷണം നിരീക്ഷണ ക്യാമറയില്‍ പതിയാതിരിക്കാന്‍ ക്യാമറയ്ക്ക് നേരെ ശക്തിയേറിയ ടോര്‍ച്ച് പ്രകാശിപ്പിക്കുന്ന പുതിയ ടെക്‌നിക്കും മോഷ്ടാക്കള്‍ ഇവിടെ പരീക്ഷിച്ചിരിക്കുകയാണ്. ഇതിന്റെ ദൃശ്യവും ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. മോഷണ ശ്രമം നടന്ന രണ്ട് വീടുകളുടെയും സമീപത്തുള്ള കടയിലെ നിരീക്ഷണ ക്യാമറയില്‍ മോഷ്ടാക്കളുടേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഒരു ഇരുചക്ര വാഹനത്തില്‍ മൂന്നംഗ സംഘം പല പ്രാവശ്യം കടന്നു പോകുന്നതിന്റെയും ഒരാള്‍ ഓടി മറയുന്നതിന്റെയും ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. മോഷണ ശ്രമം നടന്ന വീട്ടുകാരും മൂന്ന് ആളുകളെ കണ്ടതായി പറയുന്നു.

ചരിവുകാലായില്‍ ശിവദാസിന്റെ വീടിന്റെ അടുക്കള ഭാഗത്തെ ജനല്‍ ഗ്ലാസുകളാണ് മോഷ്ടാടാക്കള്‍ ആദ്യം തകര്‍ത്തത്. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്ന് ലൈറ്റ് ഇട്ടു. ജനല്‍ പൊട്ടിയ ഭാഗത്ത് കൂടി നോക്കിയപ്പോള്‍ പുറത്തെ ഇരുട്ടില്‍ മൂന്നംഗ സംഘം പതുങ്ങി നില്‍ക്കുന്നത് ശ്രദ്ധയില്‍ പെട്ടു. തുടര്‍ന്ന് ഫോണ്‍ വിളിച്ചും ബഹളം കൂട്ടിയും സമീപവാസികളെ വിവരം അറിയിക്കുകയും ഇവരുടെ സഹായത്താല്‍ വീട്ടുകാര്‍ പുറത്തിറങ്ങുകയും ചെയ്തു. ഇതേ സമയം പട്രോളിംഗ് നടത്തിക്കൊണ്ടിരുന്ന ചെങ്ങന്നൂര്‍ പോലീസ് സംഘം സ്ഥലത്ത് എത്തുകയും ആള്‍ക്കൂട്ടം കണ്ട് വാഹനം നിര്‍ത്തി അന്വേഷിക്കുകയും ചെയ്തു. ഇതേ സമയത്താണ് രണ്ട് വീടുകള്‍ക്കപ്പുറം രേഷ്മാ ഭവനില്‍ സുജാതയുടെ വീടിന്റെ അടുക്കള ഭാഗത്തെ ജനല്‍ തകര്‍ത്തത്. വലിയ തടിക്കഷണം കൊണ്ട് കമ്പികള്‍ തകര്‍ത്ത വിടവിലൂടെ മോഷ്ടാക്കളിലൊരാള്‍ വീടിനുള്ളില്‍ കടന്ന് അടുക്കള വാതില്‍ തുറന്നിടുകയും ചെയ്തു. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നതോടെ മോഷ്ടാക്കള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

Ads by Google
Tuesday 11 Sep 2018 09.15 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW