Tuesday, November 20, 2018 Last Updated 5 Min 44 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 08.59 AM

കലോത്സവം ആഘോഷമില്ലാതെ നടത്തിയേക്കും ; മുഖ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥരും സാംസ്‌ക്കാരിക പ്രവര്‍ത്തകരുമായും ചര്‍ച്ച നടത്തി

uploads/news/2018/09/247677/school-festival.jpg

തിരുവനന്തപുരം: പ്രളയത്തെ തുടര്‍ന്ന് ഒഴിവാക്കപ്പെട്ട ആഘോഷപരിപാടികളില്‍ പെട്ടുപോയ സംസ്ഥാന സ്‌കൂള്‍ കലോത്സവം നടത്തിയേക്കും. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഉന്നതോദ്യോഗസ്ഥരും സാംസ്‌ക്കാരിക പ്രവര്‍ത്തകരുമായും സംസാരിച്ചെന്നാണ് സൂചന. സംസ്ഥാന സ്‌കൂള്‍ കലോത്സവം ഒഴിവാക്കുന്നതിനെതിരേ വലിയ പ്രതിഷേധം നാനാഭാഗത്ത് നിന്നും ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനമെന്നാണ് വിവരം.

പതിവ് ആഘോഷ പരിപാടികള്‍ ഒഴിവാക്കിയായിരിക്കും കലോത്സവം നടക്കുക. പ്രളയത്തെ തുടര്‍ന്ന് പണം ഒഴുക്കി വന്‍ ആഘോഷമാക്കി നടത്തിയിരുന്ന ഒട്ടേറെ പരിപാടികള്‍ സംസ്ഥാന സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. ഈ കൂട്ടത്തില്‍ കലോത്സവവും ഉപേക്ഷിച്ചിരുന്നു. എന്നാല്‍ കലോത്സവവുമായി ബന്ധപ്പെട്ട കലാകാരന്മാര്‍ പ്രതിഷേധിക്കുകയും ആഘോഷം ഒഴിവാക്കിയാണെങ്കിലും പരിപാടി നടത്തണമെന്നു സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് പുറമേ കലോത്സവം നടത്താതിരിക്കുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നഷ്ടപ്പെടാന്‍ ഇടയാക്കുമെന്നതും ചൂണ്ടിക്കാണിക്കപ്പെട്ട സാഹചര്യത്തിലാണ് അമേരിക്കയില്‍ ചികിത്സയ്ക്ക് പോയ മുഖ്യമന്ത്രി ഇത്തരം സാഹചര്യം ഒഴിവാക്കുന്നതിനെകുറിച്ച് ചര്‍ച്ച നടത്തിയിരിക്കുന്നത്.

ഈ മാസം അവസാനത്തോടെ മുഖ്യമന്ത്രി തിരിച്ചെത്തിയ ശേഷമാകും അന്തിമ തീരുമാനം ഉണ്ടാകുക. തുടര്‍ന്ന് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിച്ച ശേഷം മുഖ്യമന്ത്രി ചില കലാ സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ക്ക് സന്ദേശം അയച്ചതായിട്ടാണ് വിവരം. അതേസമയം ആഘോഷം ഇല്ലാതെ കലോത്സവം നടത്താന്‍ കലോത്സവ മാന്വവല്‍ പരിഷ്‌ക്കരിക്കേണ്ടതുണ്ട്. പരമ്പരാഗത രീതിയില്‍ നടന്നു വരുന്ന കലോത്സവരീതികള്‍ മാറ്റിയാല്‍ ചിലരെങ്കിലും കോടതിയില്‍ എത്തിയേക്കാമെന്ന സാഹചര്യം നില നില്‍ക്കുന്നതിനാലാണ് ഇങ്ങിനെ ചെയ്യുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW