Thursday, July 18, 2019 Last Updated 13 Min 48 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 08.58 AM

വിവാഹ വാഗ്ദാനം നല്‍കി പീഡനം; നഗ്ന ദൃശ്യം പകര്‍ത്തി ഭീണിപ്പെടുത്തി പണം തട്ടല്‍; സുഹൃത്തിനൊപ്പം കിടക്കപങ്കിടാനും ഭീഷണി; ഗതികെട്ട് യുവതി പരാതിയുമായി പോലീസ് സ്റ്റേഷനില്‍

uploads/news/2018/09/247674/attack.jpg

പ്രമുഖ വജ്രവ്യാപാരിയുടെ മകന്‍ വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തുവെന്നും നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി അതുവെച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെന്നും യുവതിയുടെ പരാതി. മാത്രമല്ല മറ്റൊരു സുഹൃത്തിനൊപ്പം കിടക്കപങ്കിടാന്‍ പ്രതി നിര്‍ബന്ധിച്ചുവെന്നും സംഘത്തെ വിട്ട് ആക്രമിച്ചെന്നും യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

മുംബൈ നിവാസിയായ 25കാരിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. 24കാരനായ ധരണ്‍ ഷായാണ് ഇതിനൊക്കെ പിന്നിലെന്നാണ് യുവതി ആരോപിക്കുന്നത്. പ്രമുഖ വജ്രവ്യാപാരിയായ ഹിതേഷ് ഷായുടെ മകനാണ് ധരണ്‍ ഷാ. രണ്ട് വര്‍ഷമായി ധരണിനെ അറിയാമെന്ന് യുവതി പറയുന്നു. തനിക്ക് വിവാഹ വാഗ്ദാനം നല്‍കി ധരണ്‍ രണ്ട് വര്‍ഷത്തിനിടെ പലപ്രാവശ്യം പീഡിപ്പിച്ചുവെന്ന് യുവതി പറയുന്നു.

പിന്നീട് കിടപ്പറ ദൃശ്യങ്ങള്‍ ധരണ്‍ പകര്‍ത്തുകയും ഇത് കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്തുവെന്ന് യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. നാല് ലക്ഷം രൂപ ഇയാള്‍ ഭീഷണിപ്പെടുത്തി തട്ടിയെടുത്തുവെന്ന് യുവതി പറയുന്നു. മാത്രമല്ല കാനഡക്കുള്ള വിനോദ യാത്രയ്ക്കായി പ്രതി വീണ്ടും യുവതിയുടെ പക്കല്‍ നിന്നും പണം ആവശ്യപ്പെട്ടു. എന്നാല്‍ തന്റെ കൈയ്യില്‍ പണമില്ലെന്നായിരുന്നു യുവതിയുടെ പ്രതികരണം.

പണം ലഭിക്കില്ലെന്ന് മനസിലായതോടെ സുഹൃത്തിനൊപ്പം കിടക്ക പങ്കിടണമെന്ന് യുവതിയോട് ധരണ്‍ ആവശ്യപ്പെട്ടുവെന്ന് പരാതിയില്‍ പറയുന്നു. പ്രതിയുടെ കാനഡ ട്രിപ്പിന്റെ സ്‌പോണ്‍സര്‍ ആയിരുന്നു ഇത്. ഇതിന് യുവതി വിസമ്മതിക്കുകയും പിന്നീട് പോലീസില്‍ എത്തി പരാതി നല്‍കുകയുമായിരുന്നു. പരാതിയെ തുടര്‍ന്ന് ധരണിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. അന്വേഷണം തുടരുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാറായിട്ടില്ലെന്നും പോലീസ് അറിയിച്ചു.

Ads by Google
Tuesday 11 Sep 2018 08.58 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW