Tuesday, September 11, 2018 Last Updated 8 Min 6 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 08.38 AM

ടൊവിനോയോട് ഗ്യാപ് ഇടണമെന്ന് ആരാധകന്‍; ഇത്രയും ഗ്യാപ് മതിയോ? എന്ന് അനു സിത്താര

uploads/news/2018/09/247673/anu.jpg

ടൊവിനോ തോമസിന്റെ തീവണ്ടി സ്‌റ്റോപ്പില്ലാതെ കുതിച്ചു പായുകയാണ്. അടുത്തിടെ റിലീസ് ചെയ്തതില്‍ ഏറ്റവും നല്ല അഭിപ്രായം നേടി പ്രദര്‍ശനം തുടരുന്ന ചിത്രമാണ് തീവണ്ടി. കോമഡിയും ആക്ഷനും റൊമാന്‍സും ഒരുപോലെ വഴങ്ങുമെന്ന് തന്റെ കഴിഞ്ഞ ചിത്രങ്ങളിലൂടെ ടൊവിനോ തെളിയിച്ചു കഴിഞ്ഞു. എങ്കിലും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച അനായാസമായി ടൊവിനോ പ്രണയ രംഗങ്ങള്‍ ചെയ്യുന്നതാണ്. പ്രത്യേകിച്ച് ചുംബന രംഗങ്ങള്‍. മായാനദി, അനുവിന്റെ കഥ, അഭിയുടേയും തുടങ്ങിയ ചിത്രങ്ങളിലും ഇത് ചര്‍ച്ചയായിരുന്നു.

തീവണ്ടി കൂടി ഇറങ്ങിയതോടെ മലയാളത്തിലെ ഇമ്രാന്‍ ഹഷ്മി എന്ന വിശേഷണവും ടൊവിനോയ്ക്ക് ലഭിച്ചു. ടൊവിനോയുടെ അടുത്ത ചിത്രമായ കുപ്രസിദ്ധ പയ്യനില്‍ അനു സിത്താരയാണ് നായിക. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നേരത്തെ പുറത്തുവന്നിരുന്നു.

അനു സിത്താരക്ക് ഉപദേശം നല്‍കുന്ന ആരാധകന്റെ കമന്റും അതിന് നടി നല്‍കിയ മാസ് മറുപടിയുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കഴിഞ്ഞ ദിവസം അനു ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത് ചിത്രത്തിന് താഴെ വന്ന കമന്റ് ഇങ്ങനെ; ''ചേച്ചി ടോവിനോ മച്ചാനുമായി കുറച്ചു ഗ്യാപ്പിട്ട് നിന്നാല്‍ മതി''.ഇത്രേം ഗ്യാപ് മതിയോ എന്നുചോദിച്ച് അനു തിരിച്ചൊരു ചിത്രവും പോസ്റ്റ് ചെയ്തു

Ads by Google
Tuesday 11 Sep 2018 08.38 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW