Tuesday, September 11, 2018 Last Updated 2 Min 45 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 08.24 AM

പോലീസ് അന്വേഷണം ശരിയായ ദിശയില്‍ ; കന്യാസ്ത്രീകള്‍ക്ക് പൂര്‍ണ്ണ പിന്തുണയെന്ന് കാനം രാജേന്ദ്രന്‍

uploads/news/2018/09/247672/kanam.jpg

തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ ഉയര്‍ന്നിരിക്കുന്ന ലൈംഗികാരോപണത്തില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന ധര്‍ണ്ണയ്ക്കു പൂര്‍ണ്ണ പിന്തുണയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കാനം ഇക്കാര്യം വ്യക്തമാക്കിയത്. നീതിയ്ക്ക് വേണ്ടിയുള്ള എല്ലാപോരാട്ടത്തിലും സിപിഐ അവരോടൊപ്പമുണ്ടാകുമെന്ന് കാനം പറയുന്നു.

കേസ് സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നതെന്നും അറസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി ഉദ്യോഗസ്ഥര്‍ക്ക് അല്‍പ്പം കൂടി സമയം അനുവദിക്കണമെന്നും പോസ്റ്റില്‍ കാനം വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ഗൗരവത്തോടെയാണ് ഈ കേസിനെ കാണുന്നതെന്നും അന്വേഷണം ശരിയായ ദിശയിലാണ് നീങ്ങുന്നതെന്നും അന്വേഷണത്തിന്റെ ഒരു വലിയ ഭാഗം പിന്നിട്ടതായും കാനം പറയുന്നുണ്ട്. കാനത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

‘‘കന്യാസ്ത്രീകള്‍ക്ക് പൂര്‍ണ പിന്തുണ

ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്തീയ്ക്ക് പൂര്‍ണ പിന്തുണ നല്‍കുന്നു . കന്യാസ്ത്രീയുടെ സഹോദരനുമായി ഇന്ന് വൈകിട്ട് ആറുമണിയോടെ കായംകുളത്ത് വച്ച് സംസാരിച്ചു. സഹോദരനില്‍ നിന്നും വിവരങ്ങള്‍ മനസിലാക്കിയ ശേഷം കന്യാസ്ത്രീയുമായും ഡിജിപിയുമായും ഫോണില്‍ ബന്ധപ്പെട്ടിരുന്നു. സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കേസ് അന്വേഷിക്കുന്നത്.

പൊലീസ് അന്വേഷണത്തിന്റെ ഒരു വലിയ ഭാഗം പിന്നിട്ടു കഴിഞ്ഞു. അന്വേഷണം ശരിയായ ദിശയിലാണ്. ഉദ്യോഗസ്ഥര്‍ക്ക് അറസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങളെപ്പറ്റി അവസാന തീരുമാനമെടുക്കാന്‍ അല്‍പ്പം കൂടി സമയം നല്‍കണം. ഹൈക്കോടതിയും അന്വേഷണത്തില്‍ സംതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. നീതിയ്ക്ക് വേണ്ടിയുള്ള എല്ലാപോരാട്ടത്തിലും സിപിഐ അവരോടൊപ്പമുണ്ടാകും’’

ഇന്നലെ കന്യാസ്ത്രീയുടെ സഹോദരന്‍ കാനം രാജേന്ദ്രനെ കണ്ട് വിവരങ്ങള്‍ െകെമാറിയിരുന്നു. വൈകിട്ട് ആറുമണിയോടെ കായംകുളം കെ.ടി.ഡി.സിയിലായിരുന്നു കൂടിക്കാഴ്ച. തുടര്‍ന്നു കാനം കന്യാസ്ത്രീയും ഡി.ജി.പിയുമായും ഫോണില്‍ ബന്ധപ്പെട്ടു. കൂടിക്കാഴ്ച തൃപ്തികരമായിരുന്നുവെന്നും 13 ന് കാനം കൊച്ചിയില്‍ എത്തുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയതായി സഹോദരന്‍ മംഗളത്തോടു പറഞ്ഞു. പോലീസ് അന്വേഷണം തൃപ്തികരമാണെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും ക്രൈംബ്രാഞ്ച് അന്വേഷിച്ചാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്നും സഹോദരന്‍ പറഞ്ഞു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW