Wednesday, June 12, 2019 Last Updated 7 Min 40 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 08.16 AM

അയാള്‍ സംസാരിക്കാന്‍ അനുവദിക്കാതെ ആക്രമണം തന്നെയായിരുന്നു, ഒരു ഐ ലൗ യു മാത്രമേ പറഞ്ഞിട്ടുള്ളു, മിണ്ടാതിരിക്കാന്‍ ശ്രമിച്ചാലും വന്ന് ചൊറിയുന്ന ലവനോട് ഫൈറ്റ് ചെയ്യുന്നത് എനിക്കിഷ്ടമാണ്- ഹിമ ശങ്കര്‍

face book post

റിയാലിറ്റി ഷോയായ ബിഗ് ബോസ് ഹാസിലെ കഴിഞ്ഞ ദിവസത്തെ എലിമിനേഷന്‍ എപ്പിസോഡ് നാടകീയതയും അതിലപ്പുറം ആകാംക്ഷയും നിറഞ്ഞ ഒന്നായിരുന്നു. ഹിമ ശങ്കറാണ് എലിമിനേഷന്‍ എപ്പിസോഡില്‍ പുറത്തായത്. നേരത്തെ പുറത്തായ ഹിമ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ തിരിച്ചെത്തിയതായിരുന്നു. പ്രേക്ഷക അഭിപ്രായം മാനിച്ചാണ് തിരിച്ചെടുത്തതെങ്കിലും രണ്ടാം വരവില്‍ ഹിമയുടെ പെരുമാറ്റം പ്രേക്ഷകരെ മുഷിപ്പിച്ചു എന്നാണ് വിലയിരുത്തല്‍.

സാബുവുമായുണ്ടായ പ്രണയവും വാക്ക് തര്‍ക്കവും എല്ലാം ഹിമയ്‌ക്കെതിരെ പ്രേക്ഷകരെ തിരിച്ചുവെന്നാണ് അഭിപ്രായം. ഇപ്പോള്‍ പുറത്തെത്തിയ ഹിമയുടെ ഫേസ്ബുക്ക് കുറിപ്പാണ് ചര്‍ച്ചയായിരിക്കുന്നത്. സാബുവിനോട് തനിക്ക് തോന്നിയ ഇഷ്ടത്തെ കുറിച്ചും അത് പ്രകടിപ്പിച്ചതിന്റെ പേരില്‍ നേരിടേണ്ടി വന്ന പ്രയാസങ്ങളെ കുറിച്ചും ഹിമ തന്റെ കുറിപ്പില്‍ വ്യക്തമാക്കുന്നു. സാബുവിനോട് തോന്നിയ ഇഷ്ടം തെറ്റിദ്ധരിപ്പിക്കപ്പെട്ടുവെന്നും താന്‍ ഒരു ഐ ലൗ യു മാത്രമേ പറഞ്ഞിട്ടുള്ളുവെന്നും എത്ര മിണ്ടാതിരിക്കാന്‍ ശ്രമിച്ചാലും പിന്നെയും വന്ന് ചൊറിയുന്ന ലവനോട് ഫൈറ്റ് ചെയ്യുന്നത് എനിക്കിഷ്ടമാണെന്നും ഹിമ കുറിച്ചു. ആ ചെകുത്താനെ താന്‍ പ്രണയിക്കുകയും വെറുക്കുകയും ചെയ്യുന്നെന്നും ഹിമ ഫേസ്ബുക്കില്‍ കുറിച്ചു.

ഹിമയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;

ഇത്തവണത്തെ പോക്കില്‍ ഞാനെന്ന മണ്ടി,, ,മനസിലുള്ളത് express ചെയ്യാതെ വേറൊന്നായി Self നോട് നാടകം കളിക്കാന്‍ പറ്റില്ല എന്ന് പഠിച്ചു ...
strong ആയ ഹിമയല്ലാത്ത, ഹിമയുടെ വീക്ക് areas നാട്ടുകാര്‍ കണ്ടു ,പോട്ടെ, ഇച്ചിരി മൃദുല വികാരങ്ങളല്ലേ ..
പിന്നെ ,ഉള്ളിലുള്ള കണക്ഷനെ കുറിച്ച് പറയുമ്പോള്‍, അത് നന്നായി respect ഓടെ സ്വീകരിക്കപ്പെട്ടില്ലെങ്കില്‍ ഞാനെന്ന വ്യക്തി മോശമായി ചിത്രീകരിക്കപ്പെടും എന്ന വ്യക്തമായ ധാരണ ഉണ്ടായിരുന്നു. കാരണം സാബുമോന്‍ എന്ന Society യുടെ structure ല്‍ വിശ്വസിക്കുന്ന , വക്കീലിന്റെ നാക്കും , കുതന്ത്രവും, വിവരവും ഉളള സാബു മോനാടാണ് സംസാരിക്കേണ്ടത് ... കഴിഞ്ഞ പ്രാവശ്യവും ഇത്തരം ഏരിയയില്‍ അല്ലാത്ത പലതരം അക്രമണങ്ങള്‍ സാബുമോനില്‍ നിന്നു നേരിട്ടപ്പോഴും പലപ്പോഴും ചിരിച്ചു കൊണ്ടു നിന്നിട്ടുണ്ട് , വിഷമിച്ചിട്ടുണ്ട്. നിങ്ങളുടെ മുന്‍പില്‍ എത്താത്ത പലതും അന്നും ഉണ്ടായിരുന്നു .ഇന്നും ഒരു വശത്തെ കോമാളിത്തങ്ങള്‍ മാത്രം ഫോക്കസ് ചെയ്ത് , ഒരു വശത്തെ മാത്രം കുറ്റക്കാരിയാക്കാനേ ഈ സ്‌പേസിന് കഴിയൂ എന്ന് തിരിച്ചറിഞ്ഞ് ഒരു ഗെയിം കളിച്ച് തോറ്റ എന്നോട് എനിക്ക് വല്യ പ്രശമൊന്നുമില്ല ... 60 ക്യാമറകള്‍ നിറഞ്ഞ 24 hrടല്‍ ഒരു കണക്ഷന്‍ , സ്‌നേഹം എന്നൊക്കെ പറഞ്ഞ് വരുന്ന ഒരു പെണ്ണിനോട് അതിന് കാരണക്കാരനായ വ്യക്തി , എങ്ങനെ deal ചെയ്യും , അവിടെ സംസാരിക്കാന്‍ Space ഉണ്ടാകുമോ എന്നൊക്കെ ആലോചിച്ചിരുന്നു .എന്തായാലും സംസാരത്തില്‍ കൂടുതലൊന്നും , അവിടെ നടക്കില്ല .. കൂടി വന്നാല്‍ ഒരു hug . ഒരാള്‍ക്ക് ഇഷ്ടമല്ല , മറ്റൊരാള്‍ പിറകേ നടക്കുന്ന track ആണ് ഓടിയിട്ടുള്ളത് എങ്കില്‍ പണി വാങ്ങും എന്നറിഞ്ഞിട്ടു തന്നെയാണ് എന്റെ വട്ടും കൊണ്ടിറങ്ങിയത് ... എത്ര തവണ വേണ്ട എന്ന് വച്ചാലും ,പിന്നാലെ വന്ന് വീണ്ടും ചൊറിയുന്ന അയാള്‍ അവിടെയുള്ളപ്പോള്‍ , അത്രയും സ്‌നേഹവും വെറുപ്പും കാണിക്കുന്ന അയാളോട് തോന്നിയ ഒരു ഇഷ്ടം , കണക്ഷന്‍ തെറ്റിദ്ധരിക്കപ്പെട്ടു. അയാളെ പിടിച്ചടക്കാന്‍ വരുന്ന , game Player ആയി ... പക്ഷേ, അവിടെ അയാള്‍ അന്നും ഇന്നും സംസാരിക്കാന്‍ അനുവദിക്കാതെ ആക്രമണം തന്നെയായിരുന്നു . എത്ര മിണ്ടാതിരിക്കാന്‍ ശ്രമിച്ചാലും പിന്നെയും വന്ന് ചൊറിയുന്ന ലവനോട് ഫൈറ്റ് ചെയ്യുന്നത് എനിക്കിഷ്ടം ആണ് .. . I hate &love that ചെകുത്താന്‍ .. പിന്നെ പ്രതികരിക്കാതെ മിണ്ടാതിരിക്കാന്‍ പഠിച്ചിട്ടില്ല ... അയാള്‍ , വന്നാല്‍ തിരിച്ചു പറയാതിരിക്കാന്‍ പറ്റാത്തവണ്ണം ഞാന്‍ അവനോട് കണകറ്റഡ് ആണ് ... അവനുണ്ടാക്കിയ മുറിവുകളോട് ചിരിയാണ് തോന്നുന്നത് ..ഇതെന്ത് ഭ്രാന്ത് , അറിഞ്ഞൂട ..പിന്നെ , ഫൈറ്റ്, അത് അവനോട് മാത്രമല്ല .. ഒരു ചെറിയ ഇഷ്ടത്തെ പോലും ഇത്ര മോശമായി കൈകാര്യം ചെയ്യപ്പെടുന്ന space ആണ് ചുറ്റും ,സംസാരിക്കാന്‍ കഴിയാത്ത വിധത്തിലും , അത് മോശമാകുന്ന രീതിയിലും അവതരിപ്പിച്ച് ,ഒരു സ്ത്രീയെ എങ്ങനെ ഉപദ്രവിക്കാം എന്നത് , കൃത്യമായി കാണിച്ചു തന്നു . എന്നിട്ടും സ്‌നേഹത്തിലാണ് . വഴക്കിലാണ് . ഇനിയും വരാനിരിക്കുന്ന പൊട്ടിത്തെറികള്‍ക്ക് നടുവില്‍ ഇനിയും ഞാന്‍ പറയും . ജീവിതകാലം മുഴുവന്‍ പറയാനാഗ്രഹിച്ച വിഷയങ്ങള്‍ , പ്രണയം , മരണം , കണക്ഷന്‍... ഒരാണും , പെണ്ണും കണക്റ്റഡ് ആവുക വൃത്തികെട്ട ഒരു കാര്യമല്ല. അവനവന്റെ ഉള്ളില്‍ ഫീല്‍ ചെയ്യുന്നതാണ് അത് . Express ചെയ്യാന്‍ ഒരിക്കലും പേടിച്ചിട്ടില്ല . പ്രത്യേകിച്ച് closed Space ല്‍ ഒഴിഞ്ഞ് മാറാനും പറ്റില്ല .. Respect ഇങ്ങോട്ട് കിട്ടാതെ അങ്ങോട്ട് കൊടുക്കാനും പഠിച്ചിട്ടില്ല.. അവിടെ സാബുമോന്റെ സാമ്രാജ്യമാണ് . അധോലോകത്തിന്റെ ചെകുത്താന്‍ ശക്തനാണ് ..പക്ഷേ, ഒരു ചെറിയ ഇഷ്ടം സഹിക്കാനാവാത്ത വിധം ഒഴിഞ്ഞു മാറേണ്ടതാണ് എന്ന് കരുതി , അതിന് മുന്‍പില്‍ ദുര്‍ബലനായി കാട്ടിക്കൂട്ടിയ നാടകങ്ങള്‍ , നേരിട്ട് കൃത്യമായി സംസാരിച്ചാല്‍ എന്നേ അവസാനിക്കേണ്ടിയിരുന്ന വിഷയം ... അദ്ധേഹത്തിനെ കണക്ഷന്‍ , സ്‌നേഹം എന്നൊക്കെ പറഞ്ഞത് സത്യമാണെങ്കിലും എന്റെ ഭ്രാന്ത് ആയിട്ടു തന്നെ ഇരിക്കട്ടെ .. എത്ര മനോഹരമായി deal ചെയ്തു വിടാവുന്ന ഒരു കാര്യം ഇത്രമേല്‍ വഷളാക്കിയതിനു , ഒരു പെണ്ണിനു മാത്രമാണ് പിഴയെങ്കില്‍ ready to take it happily .. പിന്നെ , ഗെയിം , മുന്‍പിറക്കി വിട്ടപ്പോഴും പറഞ്ഞിട്ടുള്ളതാണ് , എന്റെ യുദ്ധം എന്നോടു മാത്രം ... അതില്‍ തോല്‍ക്കുമെന്ന് തോന്നിയാല്‍ മാത്രം , തോല്‍വി അംഗീകരിക്കും . അതു വരെ , ചോദ്യങ്ങളും , വെറുപ്പുകളും പൂമാലകള്‍ മാത്രം..
ഇനി ഇത് തുടങ്ങിയത് ഈ വരവിലല്ല എന്നും , തുടങ്ങിയത് ഞാനല്ല എന്നും വിശ്വസിക്കാന്‍ പറ്റാത്തവരുടെ മുന്‍പില്‍ ചുമ്മാ പറയുന്നു. അടി കൂടാനുള്ള കണക്ഷന്‍ ലതായിരിക്കും ചിലപ്പോള്‍ സ്‌നേഹമെന്ന് തെറ്റിദ്ധരിക്കപ്പെട്ടതായിരിക്കും .. വിശ്വസിക്കണ്ട .. ചുമ്മാ ഭ്രാന്ത് .... കളി തുടങ്ങി നിറുത്താനാവാത്തത് കൊണ്ട് കളിച്ചു .. പുരുഷന്‍ സ്ത്രീയെ മോശക്കാരിയാക്കി നിവര്‍ന്നു തന്നെ നില്‍ക്കട്ടെ.. എല്ലാവരുടെ ഉള്ളിലും , ആണും പെണ്ണുമുണ്ടല്ലോ .. .. kudos .. പിന്നെ , ആ ഉമ്മ അതൊരു ഉമ്മയായിരുന്നില്ല , വാശിയായിരുന്നു .. ഉമ്മക്കൊക്കെ എന്ത് പവറാ ...

ലൈഫ് ഒരു ബിഗ് ബോസ് ഗെയിം ആണ് .. ഇത് വരെയും കളിച്ചിട്ടില്ല.. നമ്മുടെ ബോസ്സ് നമ്മള്‍ തന്നെയായി ലൈഫെന്ന ബോസ്സ് ഗെയിം കളിക്കണം . കുറ്റം പറയാം , ചീത്ത വിളിക്കാം , അനാവശ്യം പറയാം , ബട്ട് ഓര്‍ക്കുക ഞാനൊരു I Love you മാത്രേ പറഞ്ഞുള്ളൂ .. ആരെയും കൊല്ലാന്‍ ചെന്നില്ല ... ആരെയും പിടിച്ചടക്കാന്‍ ചെന്നില്ല . പിടിച്ചടക്കല്‍ മാത്രമല്ല , വിട്ടു കൊടുക്കലും സ്‌നേഹമാണ് .. സ്‌നേഹ നാടകങ്ങള്‍ കളിക്കാന്‍ വേണ്ടിയാടുന്നിടത്ത് , സ്‌നേഹത്തിന് എന്ത് വില ... ചുമ്മാ വട്ട്.. വെറുതെ വിട്ടേക്കൂ, യാത്രയിലാണ് .. തിരിച്ചു വരുന്ന വരെ Bye .. കണക്ഷന്‍ കംപ്ലീറ്റായിട്ട് കട്ടു ചെയ്യാന്‍ നോക്കിയിട്ട് വരാം . അല്ലെങ്കില്‍ ഭൂകമ്പങ്ങള്‍ ഉണ്ടായാലോ .. റ്റാ റ്റാ ..

Thank u Asianet and Biggboss team for teaching me the Real Game... Love????? always.. Sorry for not coming up to the mark...

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW