Wednesday, November 14, 2018 Last Updated 3 Min 49 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 02.21 AM

രൂപയുടെ മൂല്യത്തില്‍ വന്‍ തകര്‍ച്ച; ഡോളറിനെതിരേ 72.45

ന്യൂഡല്‍ഹി: രൂപയുടെ മൂല്യം കഴിഞ്ഞദിവസം വീണ്ടും ഇടിഞ്ഞു. ഡോളറിനെതിരേ 72.45 രൂപയിലേക്കാണ്‌ രൂപയുടെ മൂല്യം താഴ്‌ന്നത്‌. രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ഓഹരിവിപണിയും നഷ്‌ടത്തിലായി. കഴിഞ്ഞ ദിവസം വ്യാപാരം തുടങ്ങിയപ്പോള്‍ 72.67 ആയിരുന്നു മൂല്യം. പിന്നീട്‌ വൈകിട്ടോടെ മൂല്യം 72.45ല്‍ എത്തുകയാ യിരുന്നു.
കഴിഞ്ഞദിവസം റിസര്‍വ്‌ ബാങ്കിന്റെ ഇടപെടലിലൂടെ രൂപയുടെ മൂല്യം തിരിച്ചുകയറിയിരുന്നു. ഡോളറുമായുള്ള മത്സരത്തില്‍ ഒരാഴ്‌ചയിലേറെയായി ഡോളറിന്റെ മൂല്യം മുന്നിലാണ്‌. ഒരു ഡോളര്‍ വാങ്ങണമെങ്കില്‍ ഇപ്പോള്‍ 72.62 രൂപ നല്‍കേണ്ട അവസ്‌ഥയായി. രൂപയുടെ വില കുറയാനുള്ള കാരണങ്ങളില്‍ പ്രധാനമായി ചൂണ്ടിക്കാണിക്കുന്നത്‌ എണ്ണയുടെ വിലക്കയറ്റമാണ്‌.
ലോകവ്യാപാരവിപണിയില്‍ ഏറ്റവും അധികം തകര്‍ച്ച നേരിട്ട കറന്‍സിയും ഇന്ത്യയുടേതാണ്‌. ഡോളറിന്‌ ഇനിയും വില ഉയരുമെന്ന അവസ്‌ഥയില്‍ ഇറക്കുമതിക്കാര്‍ ഡോളറുകള്‍ കൂടുതലായി കരുതിവയ്‌ക്കുന്നതും ഡോളറിന്റെ വില കയറാനും രൂപയുടെ വില ഇടിയാനുമുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നു.

Ads by Google
Tuesday 11 Sep 2018 02.21 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW