Tuesday, September 11, 2018 Last Updated 33 Min 17 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 02.21 AM

യു.എ.ഇയില്‍ ബിസിനസ്‌: സഹായവുമായി എമിറേറ്റ്‌ ഫസ്‌റ്റ്‌

കൊച്ചി: യു.എ.ഇയില്‍ ആദ്യ ചുവടുവയ്‌ക്കാന്‍ ആഗ്രഹിക്കുന്ന വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും എല്ലാ പിന്‍ബലവും നല്‍കി എമിറേറ്റ്‌ ഫസ്‌റ്റ്‌. ബിസിനസ്‌ ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന ഏവര്‍ക്കും ധൈര്യപൂര്‍വം ദുബായിലേക്കു വരാമെന്നും അതിനുള്ള സൗകര്യങ്ങളെല്ലാം ഒരുക്കിനല്‍കുമെന്നും എമിറേറ്റ്‌ ഫസ്‌റ്റ്‌ മേധാവി ജമാദ്‌ ഉസ്‌മാന്‍.
രാജ്യാന്തര രംഗത്തേക്കു വളരാനാഗ്രഹിക്കുന്നവരും അതിനു പ്രാപ്‌തിയുള്ളവരുമായ സംരംഭകര്‍ക്ക്‌ എന്‍.ആര്‍.ഐ പദവിയോടു കൂടി ദുബായ്‌ കേന്ദ്രീകരിച്ച്‌ ബിസിനസ്‌ ചെയ്യുന്നത്‌ നികുതി ഉള്‍പ്പെടെയുള്ള മേഖലകളില്‍ വലിയ പ്രയോജനം ചെയ്യും.
പത്തു ലക്ഷം രൂപയുണ്ടെങ്കില്‍ ദുബായില്‍ അന്താരാഷ്‌ട്ര മുഖമുള്ള സ്‌ഥാപനം കെട്ടിപ്പടുക്കാം. അന്തര്‍ദേശീയ രംഗത്തെ അവസരങ്ങള്‍ പ്രയോജനപ്പെടുത്താം. ഇതിനാവശ്യമായ ഇന്‍വെസ്‌റ്റര്‍ വിസ മുതല്‍ ഓഫീസ്‌ സ്‌പേസ്‌ സജ്‌ജമാക്കുന്നതു വരെയുള്ള കാര്യങ്ങള്‍ ചെയ്യാന്‍ എമിറേറ്റ്‌ ഫസ്‌റ്റ്‌ സജ്‌ജമാണ്‌.
24 മണിക്കൂറിനുള്ളില്‍ ദുബായില്‍ ഒരു കമ്പനി ആരംഭിക്കാന്‍ കഴിയുമെന്നതാണ്‌ എമിറേറ്റ്‌ ഫസ്‌റ്റ്‌ നല്‍കുന്ന ഉറപ്പ്‌. സവിശേഷ സാഹചര്യങ്ങളില്‍ മൂന്നു മണിക്കൂര്‍ നേരം കൊണ്ട്‌ ഒരു കമ്പനി സ്‌ഥാപിക്കാനും സാധിക്കും.
മുനിസിപ്പല്‍ ഭരണകേന്ദ്രം മുതല്‍ കോടതി വരെയുള്ള എല്ലാ സംവിധാനങ്ങളുടെയും സഹകരണം ഉറപ്പാക്കുന്ന ചുമതല എമിറേറ്റ്‌ ഫസ്‌റ്റ്‌ ഏറ്റെടുക്കും. ലോക്കല്‍ സ്‌പോണ്‍സറെ ഏര്‍പ്പെടുത്തും. സംരംഭകരുടെ ആവശ്യമനുസരിച്ചു സ്‌പോണ്‍സര്‍ഷിപ്പും സംഘടിപ്പിക്കും.

Ads by Google
Tuesday 11 Sep 2018 02.21 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW