Tuesday, September 11, 2018 Last Updated 59 Min 40 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 02.17 AM

വിവാഹസംഘത്തെ തടഞ്ഞ്‌ ആക്രമണം: ക്വട്ടേഷന്‍ സംഘം അറസ്‌റ്റില്‍

uploads/news/2018/09/247652/c4.jpg

മലപ്പുറം : വിവാഹസംഘത്തെ നടുറോഡില്‍ തടഞ്ഞ്‌ സ്‌ത്രീകളടക്കമുള്ളവരെ ആക്രമിച്ച ക്വട്ടേഷന്‍ സംഘം അറസ്‌റ്റില്‍. ആലുവ മാറംപളളി തോണിപ്പറമ്പില്‍ ജംഷാബ്‌(23), കാക്കനാട്‌ തൃക്കാക്കര കാളബാട്ട്‌ ആദര്‍ശ്‌(19), പറവൂര്‍ സ്രാമ്പിക്കല്‍ മനുആന്റണി(19) എന്നിവരെയാണ്‌ കൊണ്ടോട്ടി പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. ക്വട്ടേഷന്‍ നല്‍കിയെന്നു കരുതുന്ന നിയാസ്‌ എന്നയാളെ പോലീസ്‌ തെരയുന്നു. ജ്യേഷ്‌ഠന്‍ നല്‍കാനുളള പണം തിരിച്ചു പിടിക്കാന്‍ അനിയന്റെ വിവാഹസംഘത്തെ ആക്രമിക്കുകയായിരുന്നെന്നു പോലീസ്‌ പറഞ്ഞു.
മോങ്ങം കുയിലിക്കുന്നില്‍ ഇന്നലെ രാവിലെയാണ്‌ സംഭവം. നിയാസിനു രണ്ടു ലക്ഷം രൂപ നല്‍കാനുള്ളയാളുടെ സഹോദരന്റെ വിവാഹമായിരുന്നു ഇന്നലെ. വീട്ടില്‍നിന്ന്‌ കുടംബം ഓഡിറ്റോറിയത്തിലേക്ക്‌ ഇറങ്ങിയ സമയത്താണ്‌ കാറിലും ബൈക്കിലുമെത്തിയ പ്രതികള്‍ വാഹനം തടഞ്ഞത്‌. സ്‌ത്രീകളേയും മറ്റും വലിച്ചിറക്കിയ സംഘം വ്യാജ ബോംബ്‌ കാണിച്ച്‌ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചു. കല്ല്‌ ടവ്വലില്‍ പൊതിഞ്ഞ്‌ ചണനാരുകൊണ്ട്‌ ചുറ്റിവരിഞ്ഞാണ്‌ വ്യാജ ബോംബ്‌ നിര്‍മിച്ചിരുന്നതെന്ന്‌ പോലീസ്‌ പറഞ്ഞു. സ്‌ത്രീകളുടെ ആഭരണങ്ങള്‍ പിടിച്ചു പറിക്കാനും ശ്രമം നടന്നു. ഏറെ നേരം ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച ക്വട്ടേഷന്‍ സംഘത്തെ നാട്ടുകാര്‍ തടഞ്ഞ്‌ കൊണ്ടോട്ടി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.തുടര്‍ന്ന്‌ പോലീസെത്തി പ്രതികളെ അറസ്‌റ്റ്‌ ചെയ്‌തു. വിവാഹസംഘത്തെ തടഞ്ഞ്‌ പണമീടാക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം.
ഒളിവില്‍ പോയ നിയാസ്‌ എന്നയാളാണു തങ്ങള്‍ക്ക്‌ ക്വട്ടേഷന്‍ നല്‍കിയതെന്ന്‌ പിടിയിലായവര്‍ പറഞ്ഞു. പണം ഈടാക്കാനായി സഹോരന്റെ വിവഹം മുടക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. അറസ്‌റ്റിലായ പ്രതികളെ മലപ്പുറം കോടതി റിമാന്‍ഡ്‌ ചെയ്‌തു.
കൊണ്ടോട്ടി പോലീസ്‌ ഇന്‍സ്‌പെക്‌ടര്‍ എം.മുഹമ്മദ്‌ ഹനീഫ, എസ്‌.ഐ ജാബിര്‍, എ.എസ്‌.ഐ സുലൈമാന്‍ എന്നിവരാണ്‌ പ്രതികളെ അറസ്‌റ്റ്‌ ചെയ്‌തത.്‌

Ads by Google
Tuesday 11 Sep 2018 02.17 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW