Friday, February 22, 2019 Last Updated 17 Min 8 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 02.17 AM

ഭര്‍ത്താവിന്റെ ഒത്താശയില്‍ പീഡിപ്പിച്ചു , ആള്‍ദൈവത്തിനെതിരായ പരാതിയില്‍ പരിഹാരമില്ലെന്നു മൈസുരു സ്വദേശിനി

uploads/news/2018/09/247651/c3.jpeg

മൈസുരു: സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാമെന്നു വാഗ്‌ദാനം ചെയ്‌ത്‌ ഭര്‍ത്താവിന്റെ ഒത്താശയോടെ പീഡിപ്പിച്ച ആള്‍ദൈവത്തിനെതിരേ പരാതി നല്‍കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും നടപടിയില്ലെന്ന്‌ ആക്ഷേപം. മൈസുരു സ്വദേശിനിയായ നാല്‍പ്പത്തൊന്നുകാരിയാണു മാണ്ഡ്യയിലെ സ്വയം പ്രഖ്യാപിത ആള്‍ദൈവമായ ശ്രീ വിദ്യാഹംസ ഭാരതി സ്വാമിജിക്കും അനുയായിയായ ഭര്‍ത്താവിനുമെതിരേ നീതിതേടി അലയുന്നത്‌.
മൈസുരു, രാമകൃഷ്‌ണ നഗര്‍ സ്വദേശിനിക്ക്‌ കഴിഞ്ഞ നാലിനു പുലര്‍ച്ചെ ഒരുമണിയോടെയാണു ദുരനുഭവമുണ്ടായത്‌. സാമ്പത്തിക ബുദ്ധിമുട്ടില്‍നിന്നു കരകയറാന്‍ സ്വാമിജിയെ അഭയം പ്രാപിക്കാമെന്ന ഭര്‍ത്താവിന്റെ നിര്‍ദേശം പലവട്ടം ഇവര്‍ നിരസിച്ചിരുന്നു. സംഭവദിവസവും സ്വാമിയുടെ അനുയായിയായ ഭര്‍ത്താവ്‌ ആശ്രമത്തില്‍ പോയിരുന്നു. പുലര്‍ച്ചെ ഒരുമണിയോടെ വാതിലില്‍ മുട്ടുന്നതുകേട്ടു തുറന്നപ്പോള്‍ ഭര്‍ത്താവിനൊപ്പം സ്വാമിയും ഒരുസംഘം അനുയായികളും മുറിക്കുള്ളിലേക്ക്‌ ഇരച്ചുകയറി മര്‍ദനം ആരംഭിച്ചു.
കേട്ടാല്‍ അറയ്‌ക്കുന്ന അശ്‌ളീലവാക്കുകള്‍ ഉപയോഗിച്ച്‌ തലമുടിക്കു കുത്തിപ്പിടിച്ചായിരുന്നു സ്വാമിയുടെ ആക്രമണം. ആള്‍ദൈവത്തിനു വഴങ്ങിക്കൊടുക്കണമെന്നായിരുന്നു പ്രധാന ആവശ്യം. വലിച്ചിഴച്ച്‌ കിടപ്പുമുറിയില്‍ കയറ്റിയശേഷം വസ്‌ത്രമുരിഞ്ഞെറിഞ്ഞ്‌ സ്വാമി മാനഭംഗത്തിനു തുനിഞ്ഞു.
നഗ്നയാക്കപ്പെട്ട സാഹചര്യത്തിലും ഒരുവിധത്തില്‍ രക്ഷപ്പെട്ടോടിയ താന്‍ അയല്‍വീടുകളില്‍ അഭയം തേടാന്‍ ശ്രമിച്ചെങ്കിലും ഭര്‍ത്താവും സ്വാമിയും സംഘവും വീണ്ടും പിടികൂടി വാഹനത്തില്‍ കയറ്റി. എതിര്‍പ്പ്‌ അവഗണിച്ച്‌ വാഹനത്തിലിട്ടു പീഡിപ്പിച്ചപ്പോള്‍ ഭര്‍ത്താവ്‌ സ്വാമിയെ പ്രോത്സാഹിപ്പിക്കുകയായിരുന്നെന്നും പരാതിയിലുണ്ട്‌. ഒരുമണിക്കൂറോളം പീഡിപ്പിച്ചശേഷം സംഘം ബന്ധുവിന്റെ വീടിനു സമീപം ഇറക്കിവിടുകയായിരുന്നു. പിറ്റേന്നുതന്നെ കുവെമ്പ്‌ നഗര്‍ പോലീസ്‌ സ്‌റ്റേഷനില്‍ പരാതിപ്പെട്ടെങ്കിലും സ്വാമിക്കും അനുയായികള്‍ക്കുമെതിരേ ചെറുവിരലനക്കാന്‍ ഇതുവരെ തയാറായിട്ടില്ലെന്നും യുവതി പറയുന്നു. രാഷ്‌ട്രീയ നേതാക്കളുമായി ഉറ്റചങ്ങാത്തമുള്ള സ്വാമി വിദ്യാഹംസയെ അറസ്‌റ്റ്‌ ചെയ്യണമെങ്കില്‍ ശക്‌തമായ തെളിവുകള്‍ അനിവാര്യമാണെന്നും വൈദ്യപരിശോധനാ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നുമാണു പോലീസിന്റെ വിശദീകരണം.

Ads by Google
Tuesday 11 Sep 2018 02.17 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW