Monday, November 19, 2018 Last Updated 22 Min 20 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 02.17 AM

മിശ്രവിവാഹിതരായ ദമ്പതികള്‍ക്കു മര്‍ദനം

uploads/news/2018/09/247650/c7.jpg

വണ്ടിപ്പെരിയാര്‍: ജാതിമാറി വിവാഹം കഴിച്ചതിന്റെ പേരില്‍ ദമ്പതികളെ മര്‍ദ്ദിച്ചതായി പരാതി.
വണ്ടിപ്പെരിയാര്‍ അരണക്കല്‍ മാട്ടുപ്പെട്ടിയിലെ എസ്‌റ്റേറ്റ്‌ ലയത്തില്‍ താമസിക്കുന്ന അയ്യപ്പന്‍(39), ഭാര്യ പാണ്ഡിയമ്മ(37) എന്നിവര്‍ക്കാണ്‌ പരുക്കേറ്റത്‌.
ഇന്നലെ രാവിലെ 6.45 ന്‌ ഏഴംഗ സംഘം കമ്പിവടിയും കമ്പുമായി വീടിനുള്ളില്‍ അതിക്രമിച്ചു കയറി ഇരുവരെയും ആക്രമിക്കുകയായിരുന്നു. കെവിന്‍ വധത്തിനു സമാനമായി, കൊന്നുകളയുമെന്ന്‌ അക്രമികള്‍ ഭീഷണിപ്പെടുത്തിയതായും ഇരുവരും പറഞ്ഞു. കഴിഞ്ഞ ദിവസം പാണ്ഡിയമ്മയെ അപമാനിക്കാന്‍ ശ്രമിച്ച അയല്‍വാസിയെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തിരുന്നു.
ഇതിനു പിന്നാലെയാണ്‌ വീടുകയറി ആക്രമണം. കമ്പിവടി കൊണ്ട്‌ അയ്യപ്പന്റെ വയറിനും പുറത്തും തലയ്‌ക്കും അടിയേറ്റു. പാണ്ഡിയമ്മയുടെ കാലിനും കൈയ്‌ക്കും തലയ്‌ക്കും പരുക്കുണ്ട്‌. തുടര്‍ന്ന്‌ ഇരുവരും വണ്ടിപ്പെരിയാര്‍ പ്രാഥമിക ആശുപത്രിയില്‍ ചികിത്സ തേടി. പാണ്ഡിയമ്മയുടെ മൂക്കില്‍നിന്നു രക്‌തസ്രാവം തുടര്‍ന്നതിനാല്‍ കാഞ്ഞിരപ്പള്ളി താലൂക്ക്‌ ആശുപത്രിയിലേക്കു മാറ്റി. വണ്ടിപ്പെരിയാര്‍ പോലീസ്‌ കേസെടുത്ത്‌ അന്വേഷണം തുടങ്ങി.

Ads by Google
Tuesday 11 Sep 2018 02.17 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW