Sunday, November 18, 2018 Last Updated 2 Min 32 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 02.17 AM

കുപ്രസിദ്ധ മോഷ്‌ടാവ്‌ പാണ്ടിബാബു അറസ്‌റ്റില്‍

uploads/news/2018/09/247649/c6.jpg

പന്തളം: നൂറോളം മോഷണക്കേസുകളില്‍ പ്രതിയായ തമിഴ്‌നാട്‌ സ്വദേശി അറസ്‌റ്റില്‍. തഞ്ചാവൂര്‍ സമുദ്രക്കര മരിയമ്മന്‍ കോവിലില്‍ അണ്ണാനഗര്‍ ഡോര്‍ നമ്പര്‍-25 ബിയില്‍ കാന്തസ്വാമി ചെട്ടിയാരുടെ മകന്‍ പാണ്ടിബാബു എന്നുവിളിക്കുന്ന സുന്ദര്‍രാജ്‌ (55) ആണ്‌ പിടിയിലായത്‌. കഴിഞ്ഞ ദിവസം രാത്രി മങ്ങാരം നിഷാ മന്‍സിലില്‍ അഷ്‌റഫിന്റെ വീട്ടിന്റെ മുന്‍വാതില്‍ പൊളിച്ച്‌ അകത്തു കടന്ന്‌ മോഷണം നടത്തിയ കേസിലാണ്‌ പിടിയിലായത്‌.
ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലായി നിരവധി കേസുകളില്‍ പ്രതിയാണ്‌. നിരവധി തവണ ജയില്‍വാസം അനുഭവിച്ചിട്ടുള്ള ഇയാള്‍ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ കോട്ടയം ബിഷപ്‌ ഹൗസിലും മോഷണം നടത്തിയിട്ടുണ്ട്‌. ഭിക്ഷാടകന്‍ എന്ന വ്യാജേനെ അടച്ചിട്ട വീടുകള്‍ കണ്ടെത്തി രാത്രികാലങ്ങളില്‍ മോഷണം നടത്തുകയാണ്‌ പതിവ്‌.
തമിഴ്‌നാട്ടില്‍ നല്ല സാമ്പത്തിക ഭദ്രതയുള്ളതാണ്‌ ഇയാള്‍. അടൂര്‍ ഡിവൈ.എസ്‌.പി: ആര്‍. ജോസിന്റെ നിര്‍ദ്ദേശപ്രകാരം പോലീസ്‌ ഇന്‍സ്‌പെക്‌ടര്‍ ഇ.ഡി. ബിജു, എസ്‌.ഐ സനീഷ്‌കുമാര്‍, ഷാഡോ പോലീസ്‌ എ.എസ്‌.ഐ അജി സാമുവല്‍, എസ്‌.സി.ഒ അജിത്ത്‌ എന്നിവര്‍ ചേര്‍ന്നാണ്‌ പ്രതിയെ പിടിച്ചത്‌.

Ads by Google
Tuesday 11 Sep 2018 02.17 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW