Tuesday, September 11, 2018 Last Updated 16 Min 39 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 02.17 AM

ത്രികോണ പ്രണയം കൊലപാതകത്തില്‍ കലാശിച്ചു; യുവാവും യുവതിയും അറസ്‌റ്റില്‍

uploads/news/2018/09/247648/c5.jpg

നോയിഡ: ഒരു ട്രെയിന്‍ യാത്രയ്‌ക്കിടെയാണ്‌ ഉറ്റ സുഹൃത്തുക്കളായ റഹീ(28)മും മുഹമ്മദ്‌ ഇസ്രഫി(24)ലും സൈറ(22)യെ പരിചയപ്പെട്ടത്‌. പിന്നീട്‌ നടന്നത്‌ അവളെ സ്വന്തമാക്കാനുള്ള മത്സരമാണ്‌. ഒടുവില്‍ ഇസ്രാഫില്‍ കൊല്ലപ്പെട്ടു. റഹീമും സൈറയും അറസ്‌റ്റിലായി.
ഈ മാസം രണ്ടിനാണു ഇസ്രഫിലിനെ കാണാതായത്‌. തുടരന്വേഷണമാണു കാമുകിയെയും സുഹൃത്തിനെയും കുടുക്കിയത്‌.
സംഭവത്തെപ്പറ്റി പോലീസ്‌ പറയുന്നത്‌: നാലു വര്‍ഷം മുമ്പ്‌ ഡല്‍ഹി കത്തിഹാര്‍ (ബിഹാര്‍) ട്രെയിന്‍ യാത്രയ്‌ക്കിടെയാണ്‌ റഹീമും ഇസ്രാഫിലും സൈറയെ പരിചയപ്പെട്ടത്‌. മുസാഫര്‍പുര്‍ സ്വദേശിയാണു സൈറ. റഹീമും ഇസ്രാഫിലും വര്‍ഷങ്ങള്‍ക്കു മുമ്പാണു തൊഴില്‍ത്തേടി ബിഹാറില്‍നിന്നു നോയിഡയിലെത്തിയത്‌.
അന്നു തുടങ്ങിയ സൗഹൃദമാണു സൈറയ്‌ക്കായുള്ള മത്സരത്തില്‍ കലാശിച്ചത്‌. സൈറയ്‌ക്കാകട്ടേ ഇസ്രാഫിലിനോടായിരുന്നു കൂടുതല്‍ ഇഷ്‌ടം. നോയിഡയില്‍ ഓട്ടോ ഓടിക്കുന്ന ഇസ്രാഫിലിനു സൈറയോട്‌ അടുക്കാന്‍ കൂടുതല്‍ അവസരവും കിട്ടി. പക്ഷേ, രണ്ട്‌ വര്‍ഷം മുമ്പ്‌ മറ്റൊരു സ്‌ത്രീയെ ഇസ്രാഫല്‍ വിവാഹം ചെയ്‌തതോടെ സൈറ അകന്നു. റഹീമിനെ വിവാഹം ചെയ്യാനുള്ള നീക്കത്തിലായി അവര്‍.
ഇതിനിടെ രഹസ്യകഥകള്‍ റഹീമിനോടു വെളിപ്പെടുത്തുമെന്നു പറഞ്ഞ്‌ ഇസ്രാഫില്‍ സൈറയെ ഭീഷണിപ്പെടുത്തി ശാരിരിക ബന്ധം തുടര്‍ന്നു. ഇതാണു കൊലപാതകത്തില്‍ കലാശിച്ചത്‌.
ഇസ്രാഫില്‍ ശല്യം ചെയ്യുന്നതായി പറഞ്ഞാണു റഹീമിനെ സൈറ കൊലപാതകത്തിനായി ഒപ്പംകൂട്ടിയത്‌. ഓട്ടോ ഡ്രൈവറായ ഇസ്രാഫിലിനെ സൈറ ഫോണില്‍ വിളിച്ച്‌ ഈ മാസം രണ്ടിനു രാത്രിയില്‍ നോയിഡ സിറ്റി സെന്റര്‍ മെട്രോ സ്‌റ്റേഷനില്‍ എത്താനാവശ്യപ്പെട്ടു. മറ്റൊരു ഓട്ടോയില്‍ റഹിം പിന്നാലെ കൂടി.
സൈറയുടെ നിര്‍ദേശപ്രകാരം അയാള്‍ അദ്വന്ത്‌ ബിസിനസ്‌ പാര്‍ക്കിനു സമീപമുള്ള റോഡില്‍ ഇരുട്ടത്ത്‌ ഓട്ടോ നിര്‍ത്തി. ഓട്ടോയില്‍നിന്നു തള്ളിയിട്ടശേഷം ഇസ്രാഫിലിനെ സൈറ ആക്രമിച്ചു. സഹായത്തിനായി റഹീമുമെത്തി. റോഡില്‍ കിടന്ന ഇഷ്‌ടിക കൊണ്ട്‌ ഇസ്രാഫിലിന്റെ തലയിലും ദേഹത്തും പലതവണ ഇടിച്ചു മരണം ഇരുവരും ഉറപ്പാക്കി. ഇസ്രാഫിലിന്റെ ഓട്ടോയില്‍തന്നെ രണ്ടുപേരും സംഭവസ്‌ഥലത്തുനിന്നു രക്ഷപ്പെട്ടു.
ഭര്‍ത്താവിനെ കാണാനില്ലെന്ന ഇസ്രാഫിലിന്റെ ഭാര്യയുടെ പരാതിയെതുടര്‍ന്നുള്ള അന്വേഷണത്തിലാണ്‌ മൃതദേഹം കണ്ടെത്തിയത്‌. മൃതദേഹത്തിലെ ദുപ്പട്ടയാണു പൊലീസിനു തുമ്പായത്‌. ഇസ്രാഫിലിന്റെ മൊബൈല്‍ ഫോണില്‍നിന്നു സൈറയുടെ സാന്നിധ്യം സംബന്ധിച്ച സൂചനയും പോലീസിനു ലഭിച്ചു.

Ads by Google
Tuesday 11 Sep 2018 02.17 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW