Friday, November 16, 2018 Last Updated 1 Min 24 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 02.17 AM

കാണാതായ പെണ്‍കുട്ടിയുടെ പിതാവില്‍നിന്ന്‌ കൈക്കൂലി; പോലീസുകാര്‍ക്ക്‌ സസ്‌പെന്‍ഷന്‍

ആലപ്പുഴ: കാണാതായ പെണ്‍കുട്ടിയെ തിരയാന്‍ പിതാവില്‍നിന്നു പണം വാങ്ങിയ സംഭവത്തില്‍ രണ്ടു സി.പി.ഒമാരെ സസ്‌പെന്‍ഡ്‌ ചെയ്‌തു. ആലപ്പുഴ എസ്‌.പിയുടെ സ്‌ക്വാഡിലുള്ള ദിനുലാല്‍, സജു സത്യന്‍ എന്നിവരെയാണ്‌ സസ്‌പെന്‍ഡ്‌ ചെയ്‌തത്‌.
ബംഗളുരുവില്‍ അന്വേഷണത്തിനു പോകാനുള്ള ചെലവ്‌ എന്നപേരിലാണ്‌ 15,000 രൂപ പെണ്‍കുട്ടിയുടെ പിതാവില്‍നിന്നു പോലീസുകാര്‍ വാങ്ങിയത്‌. സംഭവം വിവാദമായതോടെ പണം മടക്കി നല്‍കിയിരുന്നു. കളര്‍കോട്‌ സ്വദേശിനിയായ പതിനേഴുകാരിയെയാണു കഴിഞ്ഞ 28ന്‌ കാണാതായത്‌. പറവൂര്‍ സ്വദേശിയായ യുവാവ്‌ തട്ടിക്കൊണ്ടുപോയെന്നാണു സംശയം. അന്നുതന്നെ പിതാവ്‌ ആലപ്പുഴ സൗത്ത്‌ പോലീസില്‍ പരാതി നല്‍കി.
പെണ്‍കുട്ടി ബംഗളൂരുവിലേക്ക്‌ കടക്കാനാണ്‌ സാധ്യതയെന്നും അങ്ങോട്ടേക്കു പോകാന്‍ ഇന്നോവ കാറും ഡ്രൈവറും വേണമെന്നാണ്‌ പോലീസുകാര്‍ ആവശ്യപ്പെട്ടത്‌. പിന്നീട്‌ 15,000 രൂപ നല്‍കിയാല്‍ മതിയെന്ന്‌ ആവശ്യപ്പെട്ടു. ഇതിതനുസരിച്ച്‌ പോലീസുകാര്‍ക്ക്‌ പണം നല്‍കി. എന്നാല്‍, യാതൊരു അന്വേഷണവും നടന്നില്ല. പെണ്‍കുട്ടിയുടെ പിതാവ്‌ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ ഹേബിയസ്‌ കോര്‍പസ്‌ ഹര്‍ജി നല്‍കി. ഇതിന്റെ അടിസ്‌ഥാനത്തില്‍ സൗത്ത്‌ സ്‌റ്റേഷന്‍ ക്രൈംനമ്പര്‍ ആവശ്യപ്പെട്ടു.
ഇതോടെയാണ്‌ തങ്ങള്‍ കുടുങ്ങുമെന്നു പോലീസുകാര്‍ക്കു മനസിലായത്‌. ഇന്നലെ പെണ്‍കുട്ടിയുടെ വീട്ടിലെത്തി അച്‌ഛനെ നിര്‍ബ്ബന്ധിച്ച്‌ പണം മടക്കി നല്‍കുകയായിരുന്നു. എന്നാല്‍, പണം വാങ്ങാന്‍ അദ്ദേഹം തയാറായില്ല. ഇതോടെ പണം വീട്ടില്‍വച്ചിട്ട്‌ പോലീസുകാര്‍ കടന്നുകളഞ്ഞു. പോലീസുകാരുടെ നടപടിക്കെതിരെ സി.ഐയോട്‌ പരാതിപ്പെട്ടെങ്കിലും തനിക്ക്‌ ഉത്തരവാദിത്വമില്ലെന്ന നിലപാടായിരുന്നു അദ്ദേഹത്തിന്റേതെന്നു പെണ്‍കുട്ടിയുടെ അച്‌ഛന്‍ പറയുന്നു.

Ads by Google
Tuesday 11 Sep 2018 02.17 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW